Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജനുവരി 27 ന് ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന എൻസിസി പിഎം റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും


2025 ജനുവരി 27 ന് വൈകിട്ട്  4:30 ന് ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന വാർഷിക എൻസിസി പിഎം റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

ഈ വർഷത്തെ റിപ്പബ്ലിക് ദിന ക്യാമ്പിൽ  917 പെൺകുട്ടികൾ ഉൾപ്പെടെ ആകെ 2361 എൻസിസി കേഡറ്റുകൾ പങ്കെടുത്തു. ഇതുവരെയുള്ളതിൽ വച്ച് വനിതാ കാഡറ്റുകളുടെ ഏറ്റവും ഉയർന്ന പങ്കാളിത്തമായിരുന്നു ഇത്തവണത്തേത്. പ്രധാനമന്ത്രിയുടെ റാലിയിൽ ഈ കേഡറ്റുകളുടെ പങ്കാളിത്തം ന്യൂഡൽഹിയിൽ ഒരു മാസം നീണ്ടുനിന്ന എൻസിസി റിപ്പബ്ലിക് ദിന ക്യാമ്പ് 2025 ന്റെ വിജയകരമായ പരിസമാപ്തിയെ അടയാളപ്പെടുത്തും. ‘യുവ ശക്തി, വികസിത് ഭാരത്’ എന്നതാണ് ഈ വർഷത്തെ എൻസിസി പിഎം റാലിയുടെ പ്രമേയം  

രാഷ്ട്രനിർമ്മാണത്തിനായുള്ള എൻ‌സി‌സിയുടെ പ്രതിബദ്ധത പ്രദർശിപ്പിക്കുന്ന, 800 ൽ അധികം കേഡറ്റുകൾ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടി ഇതേ ദിവസം നടക്കും. 18 സുഹൃദ് രാജ്യങ്ങളിൽ നിന്നുള്ള 144 യുവ കേഡറ്റുകൾ പരിപാടിയിൽ പങ്കെടുക്കുന്നത് ഈ വർഷത്തെ റാലിക്ക് ആവേശം പകരും.

മേരാ യുവ (MY) ഭാരത്, വിദ്യാഭ്യാസ മന്ത്രാലയം, ഗോത്രകാര്യ മന്ത്രാലയം എന്നിവയിലെ രാജ്യത്തുടനീളമുള്ള 650 ൽ അധികം സന്നദ്ധപ്രവർത്തകരും എൻ‌സി‌സി പി‌എം റാലിയിൽ പ്രത്യേക അതിഥികളായി പങ്കെടുക്കും.

***

NK