Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജനങ്ങളോടും, ദരിദ്രരോടും ആഭിമുഖ്യമുള്ള പദ്ധതികള്‍ക്ക്


പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയുടെ തുടര്‍ച്ചയ്ക്ക്
മന്ത്രിസഭയുടെ അംഗീകാരം
സാമ്പത്തികാശ്ലേഷണത്തിനുള്ള ദേശീയ ദൗത്യം (പി.എം.ജെ.ഡി.വൈ) 2018 ഓഗസ്റ്റ് 14നുമപ്പുറം ” ഓരോ കുടുംബത്തില്‍ നിന്നും ഓരോ മുതിര്‍ന്നവരിലേയ്ക്കും” അക്കൗണ്ട് തുറക്കുന്നതിന് ശ്രദ്ധചെലുത്തും. നിലവിലെ ഓവര്‍ഡ്രാഫ്റ്റ് പരിധി 5000 രൂപയില്‍ നിന്നും 10,000 രൂപയായി ഉയര്‍ത്തി. 
2,000 രൂപ വരെ ഓവര്‍ഡ്രാഫ്റ്റിന് നിബന്ധനകളൊന്നുമില്ല. ഓവര്‍ഡ്രാഫ്റ്റ് ലഭിക്കുന്നതിനുള്ള
പ്രായപരിധി 18-60 വയസ്സില്‍ നിന്നും 18-65 വയസ്സാക്കി ഉയര്‍ത്തി.
2018 ഓഗസ്റ്റ് 28ന് ശേഷം പി.എം.ജെ.ഡി.വൈ അക്കൗണ്ട്
തുറന്ന പുതിയ റുപേ കാര്‍ഡുള്ളവര്‍ക്കുള്ള
അപകട ഇന്‍ഷ്വറന്‍സ് ഒരു ലക്ഷം രൂപയില്‍ നിന്നും
2 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു

ജനങ്ങളോടും, ദരിദ്രരോടും ആഭിമുഖ്യമുള്ള പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി 2018 സെപ്റ്റംബര്‍ 5ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം സാമ്പത്തികാശ്ലേഷണത്തിനുള്ള ദേശീയ ദൗത്യം(നാഷണല്‍ മിഷന്‍ ഫോര്‍ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍-പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പി.എം.ജെ.ഡി.വൈ) താഴെപ്പറയുന്ന മാറ്റങ്ങളോടെ തുടരാന്‍ അനുമതി നല്‍കി-
•    സാമ്പത്തികാശ്ലേഷണത്തിനുള്ള ദേശീയ ദൗത്യം (നാഷണല്‍ മിഷന്‍ ഫോര്‍ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ല്യൂഷന്‍) (പി.എം.ജെ.ഡി.വൈ) 2018 ഓഗസ്റ്റ് 14ന് ശേഷവും തുടരും.
•    നിലവിലെ ഓവര്‍ഡ്രാഫ്റ്റ് പരിധി 5000 രൂപയില്‍ നിന്നും 10,000 രൂപയായി ഉയര്‍ത്തി.
•    2,000 രൂപവരെയുള്ള ഓവര്‍ ഡ്രാഫ്റ്റുകള്‍ക്ക് ഒരു വ്യവസ്ഥകളുമുണ്ടാവില്ല.
•    ഓവര്‍ഡ്രാഫ്റ്റ് ലഭിക്കാനുള്ള പ്രായപരിധി 18-60 വയസ്സില്‍ നിന്നും 18-65 വയസ്സായി ഉയര്‍ത്തി.
•    ‘ഓരോ കുടുംബത്തില്‍ നിന്നും ഓരോ പൗരനിലേയ്ക്ക്” ആനുകൂല്യങ്ങള്‍ വ്യാപിച്ചതിലൂടെ  2018 ഓഗസ്റ്റ് 28ന് ശേഷം തുടങ്ങിയ പി.എം.ജെ.ഡി.വൈ അക്കൗണ്ടുകള്‍ക്കും പുതിയ റുപേ കാര്‍ഡുള്ളവര്‍ക്കുമുള്ള അപകട ഇന്‍ഷ്വറന്‍സ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്നും 2 ലക്ഷം രൂപയായി ഉയര്‍ത്തി.

നേട്ടങ്ങള്‍:
ദൗത്യം തുടരുന്നതിലൂടെ രാജ്യത്തെ എല്ലാ മുതിര്‍ന്നവര്‍ക്കും/കുടുംബങ്ങള്‍ക്കും കുറഞ്ഞപക്ഷം മറ്റ് സാമ്പത്തിക സേവനങ്ങളും, സാമൂഹിക സുരക്ഷാ പദ്ധതികളും 10,000 രൂപവരെ ഓവര്‍ഡ്രാഫ്റ്റുമുള്ള ഒരു ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുന്നതിന് സഹായിക്കും. ഇത് അവരെ സാമ്പത്തിക സേവനങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ഗവണ്‍മെന്റിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ കൈമാറ്റം ചെയ്യുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യും.

പി.എം.ജെ.ഡി.വൈയിലൂടെയുള്ള നേട്ടങ്ങള്‍:
•    81,200 കോടിയിലധികം രൂപയുടെ നിക്ഷേപ മിച്ചമുള്ള ബാലന്‍സുള്ള ഏകദേശം 32.41 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നു.
•    ജന്‍ധന്‍ അക്കൗണ്ടുള്ളവരില്‍ 53% വനിതകളും ജന്‍ധന്‍ അക്കൗണ്ടുകളില്‍ 59% പേര്‍ ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലുമാണ്. ജന്‍ധന്‍ അക്കൗണ്ട് ഉടമകളില്‍ (അസ്സം, മേഘാലയ, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലൊഴികെ) 83% ല്‍ അധികം പേരും ആധാറുള്ളവരുമാണ്. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ഏകദേശം 24.4 കോടി റുപേകാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുമുണ്ട്.
•    7.5 കോടിയിലധികം ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡി.ബി.ടി) ലഭിക്കുന്നുണ്ട്.
•    ബാങ്കിംഗ് കറസ്‌പോണ്ടന്റുമാരെ (ബി.സി.കള്‍) 1.26 ലക്ഷം ഉപ സേവന മേഖലകളില്‍(ഗ്രാമീണ മേഖലകളില്‍) വിന്യസിച്ചിട്ടുണ്ട്; ഇവരില്‍ ഓരോരുത്തരും 1000-1500 കുടുംബങ്ങള്‍ക്ക് സേവനം നല്‍കുന്നുണ്ട്. 2018 ജൂലൈ മാസത്തില്‍ ആധാര്‍ ബന്ധിത സംവിധാനത്തിലൂടെ (ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം-എ.ഇ.പി.എസ്) ഏകദേശം 13.16 കോടി ഇടപാടുകള്‍ ബി.സികള്‍ മുഖേന നടന്നിട്ടുണ്ട്.
•    പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പി.എം.എസ്.ബി.വൈ)യിലെ 13.98 കോടി വരിക്കാരുടെ 388.72 കോടി രൂപയുടെ  19,436 ക്ലെയിമുകള്‍ ഇതിനകം തീര്‍പ്പാക്കി കഴിഞ്ഞിട്ടുണ്ട്.
•    അതുപോലെ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പി.എം.ജെ.ജെ.ബി.വൈ)യിലെ 5.47 കോടി വരിക്കാരുടെ 2206.28 കോടി രൂപയുടെ 1.10 ലക്ഷം ക്ലൈമുകള്‍ ഇതിനകം പരിഹരിക്കപ്പെട്ടിട്ടുണ്ട്.
•    അടല്‍ പെന്‍ഷന്‍ യോജനയില്‍ (എ.പി.വൈ) ഇതിനകം 1.11 കോടി ആളുകള്‍ വരിക്കാരായിട്ടുണ്ട്.

ജന്‍ധന്‍ അക്കൗണ്ടുകളും മൊബൈല്‍ ബാങ്കിംഗും ആധാറുമായി ബന്ധിപ്പിച്ചുകൊണ്ട് (ജാം) പി.എം.ജെ.ഡി.വൈ നടപ്പാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗവും സൃഷ്ടിച്ചിട്ടുണ്ട്. ഈ മാര്‍ഗ്ഗം നിക്ഷേപങ്ങള്‍ക്ക് സൗകര്യമൊരുക്കുക മാത്രമല്ല, വായ്പകള്‍, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ തുടങ്ങിയവയുടെ വിതരണത്തിനും സൗകര്യമൊരുക്കും. എന്നാല്‍ പ്രധാനമായും വിവിധ ഗവണ്‍മെന്റ് പദ്ധതികളിലെ നേരിട്ടുള്ള ആനുകൂല്യങ്ങള്‍ രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങളിലേക്ക് ഡി.ബി.ടിയിലൂടെ എത്തിക്കുന്നതിന് സഹായിക്കും.

”ഓരോ കുടുംബങ്ങളില്‍ നിന്നും ഓരോ മുതിര്‍ന്നവരിലേയ്ക്ക്” എന്ന ലക്ഷ്യത്തോടെ സുപ്രധാന സാമ്പത്തികാശ്ലേഷണ പദ്ധതിയായ പി.എം.ജെ.ഡി.വൈ തുടരാന്‍ തീരുമാനിച്ചു. ജന്‍ധന്‍-ആധാര്‍-മൊബൈല്‍ ജാം മാര്‍ഗ്ഗം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ട പരിരക്ഷ ലഭ്യമാക്കും. അതിലൂടെ സാമ്പത്തികമായി ആശ്ലേഷണം ചെയ്യപ്പെട്ടതും ഇന്‍ഷ്വര്‍ ചെയ്തതുമായ സമൂഹത്തെ ഡിജിറ്റല്‍ വല്‍ക്കരിക്കുന്നതിനുള്ള ചെയ്യുന്നതിനുള്ള വേഗം വര്‍ദ്ധിപ്പിക്കും.

പശ്ചാത്തലം:
    ബാങ്കിംഗിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക, സാമ്പത്തികാശ്ലേഷണം പ്രോത്സാഹിപ്പിക്കുക രാജ്യത്തെ ഓരോ കൂടുംബത്തില്‍ കുറഞ്ഞപക്ഷം ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ലഭ്യമാക്കുക എന്ന വീക്ഷണത്തോടെ 2014 ഓഗസ്റ്റ് 15ലെ തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സാമ്പത്തികാശ്ലേഷണത്തിനായി പ്രധാനമന്ത്രി ജന്‍ധന്‍ യോജന(പി.എം.ജെ.ഡി.വൈ) എന്ന ഒരു ദേശീയ ദൗത്യം പ്രഖ്യാപിച്ചു. 2014 ഓഗസ്റ്റ് 28 ദേശീയതലത്തില്‍ പ്രധാനമന്ത്രി തന്നെ ഈ പദ്ധതിക്ക് ഔപചാരികമായ തുടക്കവും കുറിച്ചു.