സ്വാമി ഛത്രപതി ശിവജിയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു. ശിവജിയുടെ ശൗര്യം ഐതിഹാസികമാണ്.
അദ്ദേഹത്തിന്റെ അജയ്യമായ വിപധിധൈര്യത്തിനും പോരാട്ടവീര്യത്തിനും പകരമാകാന്‍ വാക്കുകള്‍ക്കാവില്ല. സദ്ഭരണത്തിന്റെ ദീപയഷ്ടി വാഹകനും നിപുണനായ ഭരണാധികാരിയുമായിട്ടാണ് ഛത്രപതി ശിവജി ഓര്‍ക്കപ്പെടുന്നത്. നമുക്കേവര്‍ക്കും പ്രചോദനമായിട്ടാണ് അദ്ദേഹം നിലക്കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Tributes to Chhatrapati Shivaji. pic.twitter.com/h8QDg8G8ba
— Narendra Modi (@narendramodi) February 19, 2016