Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചൈനീസ് വൈസ് പ്രസിഡന്റ് ലി യുവാന്‍ചോ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ചൈനീസ് വൈസ് പ്രസിഡന്റ് ലി യുവാന്‍ചോ ഇന്ന് (06-11-2015) പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ചൈനീസ് പ്രസിഡന്റ് സീ ജിംഗ് പിങ്ങിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെയും ഇക്കൊല്ലം മേയില്‍ താന്‍ നടത്തിയ സന്ദര്‍ശനത്തിന്റയും ഓര്‍മ്മകള്‍ പ്രധാനമന്ത്രി പുതുക്കി.

സാമ്പത്തിക വികസന രംഗങ്ങളിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും വമ്പിച്ച സാദ്ധ്യതകളാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. റയില്‍വേ, സ്മാര്‍ട്ട് നഗരങ്ങള്‍, അടിസ്ഥാന സൗകര്യ മേഖല, നഗര ഗതാഗതം എന്നീ രംഗങ്ങളിലെ അവസരങ്ങള്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള നിക്ഷേപത്തിന്റെ തോത് വര്‍ദ്ധിച്ചതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപിച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ പുരാതനകാലം മുതല്‍ക്കുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം വളരാന്‍ പ്രേരകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മില്‍ സമാധാനപരവും, സഹകരണാത്മകവും, സുസ്ഥിരവുമായ ബന്ധങ്ങള്‍ പുലരുന്നത് മേഖലയുടെയും, ലോകത്തിന്റെ തന്നെയും, സമാധാനത്തിനും, സമൃദ്ധിക്കും അത്യന്താപേഷിതമാണെന്ന കാര്യത്തില്‍ പ്രധാനമന്ത്രിയും ലി യുവാന്‍ചോയും യോജിപ്പ് പ്രകടിപിച്ചു.