Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ വെയ് ഫെന്‍ഘെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും പ്രതിരോധമന്ത്രിയുമായ ജനറല്‍ വെയ് ഫെന്‍ഘെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

പ്രതിരോധം, സൈനിക വിനിമയം എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യയും ചൈനയുമായുള്ള ഉന്നതതല ബന്ധം മെച്ചപ്പെട്ടതിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
ഇന്ത്യ-ചൈന ബന്ധത്തെ ലോകത്തിന്റെ സുസ്ഥിരതയെ നിര്‍ണയിക്കുന്ന ഒരു ഘടകമായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അതിര്‍ത്തിയിലെ ശാന്തതയും സ്വസ്ഥതയും ഭിന്നതകളെ തര്‍ക്കങ്ങളിലേക്കു നയിക്കാതെ, എത്രത്തോളം ഭാവുകത്വത്തോടും പക്വതയോടുംകൂടിയാണ് ഇന്ത്യയും ചൈനയും കൈകാര്യം ചെയ്യുന്നതെന്നതിനു തെളിവാണ് ഇതെന്നു ചൂണ്ടിക്കാട്ടി.

വുഹാന്‍, ക്വിങ്ദാവോ, ജോഹന്നസ്ബര്‍ഗ് എന്നിവിടങ്ങളില്‍വെച്ചു പ്രസിഡന്റ് സീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ഊഷ്മളമായ ഓര്‍മകള്‍ പ്രധാനമന്ത്രി മോദി അയവിറക്കി.

*****