ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും ഷാങ്ങ്ഹായി പാര്‍ട്ടി സെക്രട്ടറിയുമായ ശ്രീ. ഹാന്‍ ഷെംഗ് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദിയെ സന്ദര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം താന്‍ നടത്തിയ ചൈന സന്ദര്‍ശനത്തിനിടെ ശ്രീ. ഹാന്‍ ഷെംഗുമായി നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നടത്തിയ ഷാങ്ങ്ഹായി സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യയയെ കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചതായി പറഞ്ഞ ഹാന്‍ ഷെംഗ്, ഇതെതുടര്‍ന്ന് ഷാങ്ങ്ഹായില്‍ നിന്ന് ഇന്ത്യയിലെയ്ക്കുള്ള സന്ദര്‍ശകരുടെ എണ്ണം വരദ്ധിച്ചതായി ചൂണ്ടിക്കാട്ടി.
മുംബെ-ഷാംഗ്ഹായി സഹോദരി നഗര കരാര്‍ ഇന്ത്യയുടെയും ചൈനയുടെയും സാമ്പത്തിക തലസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് കരുത്തുറ്റ അടിത്തറ പാകിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-ചൈന പ്രവശ്യാ നേതാക്കളുടെ ഫോറത്തിന്റെ രൂപീകരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും, വിപുലപ്പെടുത്തുന്നതിലും സ്വാഗതാര്‍ഹമായ ചുവട് വയ്പ്പാണെന്ന് പ്രധാനമന്ത്രി കൂട്ടി ചേര്‍ത്തു.
നിലവിലുള്ള ആഗോള സാമ്പത്തിക സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ശ്രീ. മോദിയും, ശ്രീ. ഹാന്‍ഷെങ്ങും ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചാ എഞ്ചിനായി വര്‍ത്തിക്കാന്‍ ഇന്ത്യയിലെയും, ചൈനയിലെയും കരുത്തുറ്റ സാമ്പത്തിക വളര്‍ച്ചയ്ക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടി.
CPC Party Secretary of Shanghai, Han Zheng met PM @narendramodi. pic.twitter.com/tJAya9a5dP
— PMO India (@PMOIndia) May 5, 2016