Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചൈനാ സന്ദര്‍ശനത്തിന് പുറപ്പെടും മുന്‍പ് പ്രധാനമന്ത്രിയുടെ പ്രസ്താവന


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെയും മറ്റന്നാളും (2018 ഏപ്രില്‍ 27- 28) ചൈനയിലെ വുഹാന്‍ സന്ദര്‍ശിക്കും. ചൈനയിലേയ്ക്ക് യാത്ര തിരിക്കും മുമ്പ് പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന ചുവടെ :

‘ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായുള്ള ഒരു അനൗപചാരിക ഉച്ചകോടിക്കായി ഞാന്‍ ഈ മാസം 27, 28 തീയതികളില്‍ ചൈനയിലെ വുഹാന്‍ സന്ദര്‍ശിക്കുന്നതാണ്.

ഉഭയകക്ഷി, ആഗോള പ്രാധാന്യമുള്ള നിരവധി വിഷയങ്ങളില്‍ പ്രസിഡന്റ് ഷീയും, ഞാനും വീക്ഷണങ്ങള്‍ കൈമാറും. സമകാലീന, ഭാവി അന്താരാഷ്ട്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ വികസനം സംബന്ധിച്ച അവരവരുടെ കാഴ്ചപ്പാടുകളും, മുന്‍ഗണനകളും ഞങ്ങള്‍ ചര്‍ച്ച ചെയ്യും.

ഇന്ത്യാ- ചൈന ബന്ധങ്ങളിലെ സംഭവവികാസങ്ങള്‍ തന്ത്രപരവും ദീര്‍ഘകാലാടിസ്ഥനത്തിലുമുള്ളതായ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് ഞങ്ങള്‍ അവലോകനം ചെയ്യും’.