Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചൈനയിൽ നടന്ന 31-ാമത് ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലെ ഇന്ത്യൻ അത്‌ലറ്റുകളുടെ പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു


11 സ്വർണവും 5 വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 26 മെഡലുകളുടെ റെക്കോർഡ് നേട്ടം കൈവരിച്ച 31-ാമത് ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലെ ഇന്ത്യൻ അത്‌ലറ്റുകളുടെ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 1959-ൽ ആരംഭിച്ച  ലോക  യൂണിവേഴ്‌സിറ്റി ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിതെന്ന് പ്രധാനമന്ത്രി . ഈ വിജയത്തിന് കായികതാരങ്ങളെയും അവരുടെ കുടുംബങ്ങളെയും പരിശീലകരെചൂണ്ടിക്കാട്ടി യും അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന ഒരു കായിക പ്രകടനം!
31-ാമത് വേൾഡ് യൂണിവേഴ്‌സിറ്റി ഗെയിംസിൽ, 26 മെഡലുകളുടെ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ അത്‌ലറ്റുകൾ മടങ്ങുന്നു! നമ്മുടെ  എക്കാലത്തെയും മികച്ച പ്രകടനം, അതിൽ 11 സ്വർണവും 5 വെള്ളിയും 10 വെങ്കലവും ഉൾപ്പെടുന്നു.

രാജ്യത്തിന് മഹത്വം കൊണ്ടുവരികയും വരാനിരിക്കുന്ന കായികതാരങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്ത നമ്മുടെ അവിശ്വസനീയമായ കായികതാരങ്ങൾക്ക് ഒരു സല്യൂട്ട്.

1959-ൽ അരങ്ങേറിയ ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ഇന്ത്യ ആകെ 18 മെഡലുകൾ നേടിയിട്ടുണ്ട് എന്നത് പ്രത്യേകം സന്തോഷിപ്പിക്കുന്ന കാര്യമാണ്. അങ്ങനെ 26 മെഡലുകളുടെ ഈ വർഷത്തെ മാതൃകാപരമായ ഫലം ശരിക്കും ശ്രദ്ധേയമാണ്.

നമ്മുടെ കായികതാരങ്ങളുടെ അചഞ്ചലമായ അർപ്പണബോധത്തിന്റെ തെളിവാണ് ഈ മിന്നും പ്രകടനം. ഈ വിജയത്തിന് കായികതാരങ്ങളെയും അവരുടെ കുടുംബങ്ങളെയും പരിശീലകരെയും ഞാൻ അഭിനന്ദിക്കുകയും അവരുടെ വരാനിരിക്കുന്ന ശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്യുന്നു.”

–ND–