Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചേരിചേരാ പ്രസ്ഥാന കോണ്‍ടാക്റ്റ് ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു


 

കോവിഡ്-19 മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അതിനെതിരെയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 2020 മേയ് നാലിനു വൈകുന്നേരം സംഘടിപ്പിച്ച ചേരിചേരാരാഷ്ട്രങ്ങളുടെ (നാം) കോണ്‍ടാക്റ്റ് ഗ്രൂപ്പ് ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുത്തു.
‘കോവിഡ്-19നെതിരെ ഒരുമിക്കൂ’ എന്ന ആശയത്തിലുള്ള ഓണ്‍ലൈന്‍ നാം ഉച്ചകോടിക്ക് ഇപ്പോഴത്തെ ‘നാം’ ചെയര്‍മാനായ അസര്‍ബൈജാന്‍ റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ ഇല്‍ഹാം ആലിയേവാണ് ആതിഥേയത്വം വഹിച്ചത്. കോവിഡ്-19മഹാമാരിക്കെതിരായ പോരാട്ടത്തില്‍ അന്താരാഷ്ട്ര ഐക്യം പ്രോത്സാഹിപ്പിക്കുകയും ഈ മഹാമാരിയെ അഭിസംബോധന ചെയ്യുന്നതിനായി രാജ്യങ്ങളുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും പരിശ്രമങ്ങള്‍ ഒരുമിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഉച്ചകോടിയുടെ ഉദ്ദേശ്യം. അന്താരാഷ്ട്ര ബഹുസ്വരതാദിനത്തെയൂം സമാധാനത്തിന് വേണ്ടിയുള്ള നയതന്ത്രത്തെയും അനുസ്മരിക്കുകയും ചെയ്തു.
ചേരിചേരാ പ്രസ്ഥാനത്തിന്റെ തത്ത്വങ്ങളോടും മൂല്യങ്ങളോടും അതിന്റെ പ്രധാനപ്പെട്ട സ്ഥാപക അംഗം എന്ന നിലയിലുള്ള ഇന്ത്യയുടെ ദീര്‍ഘകാല പ്രതിബദ്ധത അടിവരയിടുന്നതാണ് പ്രധാനമന്ത്രി മോദിയുടെ പങ്കാളിത്തം. ഇന്നത്തെ പ്രതിസന്ധിക്ക് ലോകത്തിന്റെ ഏകോപിതവും സംശ്ലേഷിതമായതും തുല്യപ്രതിരോധപരവുമായ ഇടപെടലിന്റെ പ്രാധാന്യത്തിന് തന്റെ ഇടപെടലില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ഇന്ത്യ ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും കൈക്കൊണ്ട നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. ഈ പ്രസ്ഥാനവുമായി ഐകര്യപ്പെട്ടുകൊണ്ടു കഴിയാവുന്നത്ര സഹായവും സമര്‍പ്പണ സന്നദ്ധതയും അദ്ദേഹം വ്യക്തമാക്കി. മറ്റു വൈറസുകളായ, പ്രത്യേകിച്ച് ഭീകരവാദവും വ്യാജവാര്‍ത്തകളും പോലുള്ളവയ്ക്കെതിരെയും ലോകത്തിന്റെ നിരന്തരമായ പരിശ്രമത്തിന്റെ പ്രാധാന്യത്തിനു പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, മറ്റ് കരീബിയന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുളള്ള 30 ലധികംവരുന്ന രാജ്യങ്ങളുടെ തലവന്മാര്‍ക്കും മറ്റ് നേതാക്കള്‍ക്കും ഒപ്പമാണ് പ്രധാനമന്ത്രി മോദി ചേര്‍ന്നത്, ഐക്യരാഷ്ട്ര സഭ പൊതു സഭയുടെ പ്രസിഡന്റ് പ്രൊഫ: ടിജാനി മുഹമ്മദ്, ബണ്‍ഡേ, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ മിസ്റ്റര്‍ അന്റോണിയോ ഗുട്ട്റസ്, ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്സണ്‍ മുസാ ഫകി മഹമദ്, യൂറോപ്യന്‍ യൂണിയന്‍ ഉന്നത പ്രതിനിധികള്‍, ജോസഫ് ബോറല്‍, അതോടൊപ്പം ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ഡോ: ടേഡ്രോസ് ഗേബ്രിയേസസ് എന്നിവരും ഉച്ചകോടിയെ അഭിസംബോധന ചെയ്തു.
കോവിഡ്-19ന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും സാദ്ധ്യമായ പരിഹാരത്തിന് വേണ്ടിയുള്ള അനിവാര്യതകളും ആവശ്യങ്ങളും കണ്ടെത്തുന്നതിനെക്കുറിച്ചും മൊത്തത്തില്‍ ചേരിചേരാ പ്രസ്ഥാന നേതാക്കള്‍ സംസാരിക്കുകയും കര്‍മ്മനിരതമായ തുടര്‍നടപടികള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഉച്ചകോടിയെ തുടര്‍ന്ന് കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തിന് അന്താരാഷ്ട്ര ഐക്യത്തിന്റെ പ്രാധാന്യം അടിവരയിടുന്ന പ്രഖ്യാപനം നേതാക്കള്‍ അംഗീകരിക്കുകയും ചെയ്തു. കോവിഡ്-19നെതിരായ പോരാട്ടത്തിനായി അംഗരാജ്യങ്ങളുടെ അനിവാര്യതകളും ആവശ്യങ്ങളും ഓരോ രാജ്യങ്ങളുടെയും അടിസ്ഥാന മെഡിക്കല്‍, സാമൂഹിക, മാനുഷികപരമായ ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു പൊതു ഡാറ്റാബേസിലൂടെ കണ്ടെത്തുന്നതിനായി ഒരു ‘കര്‍മ്മസേന’ സൃഷ്ടിക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ പ്രഖ്യാപനം നടത്തി.