Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചെസ്സ് ചാമ്പ്യൻ കൊണേരു ഹംപി പ്രധാനമന്ത്രിയെ സന്ദർശിച്ചു


ചെസ്സ് ചാമ്പ്യൻ കൊണേരു ഹംപി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി, അവരുടെ കൂർമബുദ്ധിയും അചഞ്ചലമായ നിശ്ചയദാർഢ്യവും വ്യക്തമായി കാണാനായി എന്നും അഭിപ്രായപ്പെട്ടു.

കൊണേരു ഹംപിയുടെ എക്സ് പോസ്റ്റിനോടു പ്രതികരിച്ച് ശ്രീ മോദി കുറിച്ചതിങ്ങനെ:
“കൊണേരു ഹംപിയെയും അവരുടെ കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അവർ കായികരംഗത്തെ ജ്വലിക്കുന്ന താരവും ഉയർച്ചയിലെത്താൻ ആഗ്രഹിക്കുന്ന കളിക്കാർക്കുള്ള പ്രചോദനത്തിന്റെ ഉറവിടവുമാണ്. അവരുടെ കൂർമബുദ്ധിയും അചഞ്ചലമായ നിശ്ചയദാർഢ്യവും വ്യക്തമായി കാണാനായി. അവർ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുക മാത്രമല്ല, മികവ് എന്താണ് എന്നു പുനർനിർവചിക്കുകയും ചെയ്തു.”

 

-NK-