Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചെന്നൈ വിമാനത്താവളത്തിലെ പുതിയ അത്യാധുനിക ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം ചെന്നൈയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന കൂട്ടിച്ചേർക്കലായിരിക്കും: പ്രധാനമന്ത്രി


ചെന്നൈ വിമാനത്താവളത്തിലെ പുതിയ അത്യാധുനിക ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം ചെന്നൈയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന കൂട്ടിച്ചേർക്കലായിരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

ചെന്നൈ വിമാനത്താവളത്തിലെ പുതിയ അത്യാധുനിക ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിന്റെ ആദ്യ ഘട്ടം 2023 ഏപ്രിൽ 8 ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഒരു ട്വീറ്റ് ത്രെഡിൽ സിവിൽ വ്യോമയാന  മന്ത്രാലയം അറിയിച്ചു.

വ്യോമയാന മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി; പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇത് ചെന്നൈയുടെ അടിസ്ഥാന സൗകര്യത്തിന് ഒരു പ്രധാന കൂട്ടിച്ചേർക്കലായിരിക്കും. ഇത് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും.”

 

***