Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചെന്നൈ വഴി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് സമുദ്രാന്തര്‍ഭാഗ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല സ്ഥാപിക്കുന്നതിനു മന്ത്രിസഭയുടെ അനുമതി


പ്രത്യേക ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (ഒ.എഫ്.സി.) ശൃംഖല സ്ഥാപിച്ച് ലിറ്റില്‍ ആന്‍ഡമാന്‍, കാര്‍ നിക്കോബാര്‍, ഹാവലോക്ക്, കമോര്‍ത്ത, ഗ്രെയ്റ്റ് നിക്കോബാര്‍ ദ്വീപുകളെ ചെന്നൈ വഴി രാജ്യത്തിന്റെ മുഖ്യ കരയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

അഞ്ചു വര്‍ഷത്തേക്കുള്ള നടത്തിപ്പുചെലവ് ഉള്‍പ്പെടെ പദ്ധതിക്ക് 1102.38 കോടി രൂപയാണു മതിപ്പു ചെലവ്. 2018 ഡിസംബര്‍ ആകുമ്പോഴേക്കും പദ്ധതി പൂര്‍ത്തിയാക്കാനാണു ശ്രമം.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഇ-ഗവേണന്‍സ് ഫലപ്രദമാക്കുന്നതിനും സംരംഭങ്ങളും ഇ-കൊമേഴ്‌സും കൂടുതല്‍ വിജയപ്രദമാക്കുന്നതിനും പദ്ധതി സഹായകമാകും. ഇതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വിജ്ഞാനം പങ്കുവെക്കുന്നതിനും തൊഴിലവസരങ്ങളെക്കുറിച്ചു മനസ്സിലാക്കാനും ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനും ഗുണകരമാകും.