Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന രാഷ്ട്രപതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


രാഷ്ട്രപതിപദമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ശ്രീ. രാംനാഥ് കോവിന്ദിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു.

‘ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജിക്ക് അഭിനന്ദനങ്ങള്‍. വിവേകവും വിനയവുംകൊണ്ട് ഓരോ ഇന്ത്യക്കാരനും പ്രിയപ്പെട്ടവനാണ് അദ്ദേഹം. നയപരമായ പ്രധാന കാര്യങ്ങളില്‍ അദ്ദേഹത്തിനു നല്ല അറിവുണ്ട്. യുവാക്കളെയും കര്‍ഷകരെയും ദരിദ്രരെയും ശാക്തീകരിക്കുന്നതില്‍ തല്‍പരനാണ് രാഷ്ട്രപതി ജി.’