Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ടിനു പ്രധാനമന്ത്രി ഡൽഹിയിൽ ആതിഥ്യമരുളി


ഇന്ത്യ-ചിലി പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി, ഡൽഹിയിൽ ഇന്നു ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായി സ്വാഗതം ചെയ്തു. ലാറ്റിൻ അമേരിക്കയിലെ പ്രധാന സഖ്യകക്ഷിയെന്ന നിലയിൽ ചിലിയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ ശ്രീ മോദി, പ്രസിഡന്റ് ബോറിക്കിന് ആതിഥ്യമരുളുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾക്കു തുടക്കം കുറിക്കാൻ ഇരുനേതാക്കളും ധാരണയായി. ധാതുക്കൾ, ഊർജം, പ്രതിരോധം, ബഹിരാകാശം, കൃഷി തുടങ്ങിയ നിർണായക മേഖലകൾ സഹകരണത്തിനു വളരെയധികം സാധ്യതയുള്ളവയാണെന്നു വിലയിരുത്തിയ നേതാക്കൾ ഈ മേഖലകളെക്കുറിച്ചു ചർച്ച ചെയ്തു.

ചിലിയിൽ യോഗയുടെയും ആയുർവേദത്തിന്റെയും വർധിച്ചുവരുന്ന ജനപ്രീതി ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവിനിമയത്തിനു തെളിവായി വർത്തിക്കുന്നതിനാൽ, വളരെയടുത്ത ബന്ധത്തിനുള്ള മികച്ച മാർഗമായി ആരോഗ്യസംരക്ഷണം ഉയർന്നുവന്നു. വിദ്യാർഥിവിനിമയ പരിപാടികളിലൂടെയും മറ്റു സംരംഭങ്ങളിലൂടെയും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ബന്ധങ്ങൾ ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യത്തിനും നേതാക്കൾ അടിവരയിട്ടു.

എക്സിലെ ത്രെഡ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“ഇന്ത്യ സവിശേഷതയുള്ള സുഹൃത്തിനെ സ്വാഗതം ചെയ്യുന്നു!

ഡൽഹിയിൽ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ടിന് ആതിഥ്യമരുളാൻ കഴിഞ്ഞതിൽ സന്തോഷം. ലാറ്റിൻ അമേരിക്കയിൽ ചിലി ഞങ്ങളുടെ പ്രധാന സുഹൃത്താണ്. ഇന്ത്യ-ചിലി ഉഭയകക്ഷിസൗഹൃദത്തിന് ഇന്നത്തെ ചർച്ചകൾ വലിയ തോതിൽ പ്രചോദനമേകും.

@GabrielBoric”

“ചിലിയുമായുള്ള സാമ്പത്തിക ബന്ധം വികസിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായി ചർച്ചകൾ ആരംഭിക്കാൻ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ടും ഞാനും ധാരണയായി. നിർണായക ധാതുക്കൾ, ഊർജം, പ്രതിരോധം, ബഹിരാകാശം, കൃഷി തുടങ്ങിയ മേഖലകളെക്കുറിച്ചും ഞങ്ങൾ ചർച്ചചെയ്തു. അവയിൽ വളരെയടുത്ത ബന്ധം കൈവരിക്കാനാകും.”

“ആരോഗ്യസംരക്ഷണത്തിനു വിശേഷിച്ചും ഇന്ത്യയെയും ചിലിയെയും കൂടുതൽ അടുപ്പിക്കുന്നതിൽ വലിയ സാധ്യതയുണ്ട്. ചിലിയിൽ യോഗയുടെയും ആയുർവേദത്തിന്റെയും വർധിച്ചുവരുന്ന ജനപ്രീതി സന്തോഷമേകുന്ന കാര്യമാണ്. സാംസ്കാരിക-വിദ്യാർഥി വിനിമയ പരിപാടികളിലൂടെ നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾ ആഴത്തിലാക്കുന്നതും നി‌ർണായകമാണ്.”

 

***

NK