ബഹുമാന്യ പ്രസിഡന്റ് ബോറിക്,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ,
മാധ്യമ സുഹൃത്തുക്കളേ,
നമസ്‌കാരം! ഹലോ!
പ്രസിഡന്റ് ബോറിക്കിന്റെ പ്രഥമ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ശക്തമായ സൗഹൃദബോധവും നമ്മുടെ ബന്ധം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും തീർത്തും അതിശയകരമാണ്. അതിനാൽ, ഞാൻ ഹൃദയപൂർവ്വം അദ്ദേഹത്തെ അഭിനന്ദിക്കുകയും, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വിശിഷ്ട പ്രതിനിധി സംഘത്തെയും ഊഷ്മളമായി സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ലാറ്റിൻ അമേരിക്കയിൽ ഇന്ത്യയ്ക്കുള്ള വിലയേറിയ സുഹൃത്തും പങ്കാളിയുമാണ് ചിലി. വരും ദശകത്തിൽ നമ്മുടെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി പുതിയ പദ്ധതികൾ ഇന്നത്തെ ഞങ്ങളുടെ ചർച്ചകളിൽ കണ്ടെത്തിയിട്ടുണ്ട്.
പരസ്പര വ്യാപാരവും നിക്ഷേപങ്ങളും അഭിവൃദ്ധിപ്പെടുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയും കൂടുതൽ സഹകരണത്തിന് ഇനിയും ഉപയോഗിക്കപ്പെടാത്തതായ നിരവധി സാധ്യതകളുണ്ടെന്ന് ഞങ്ങൾ സമ്മതിക്കുകയും ചെയ്യുന്നു. പരസ്പരം പ്രയോജനകരമായ ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാൻ ഞങ്ങളുടെ ടീമുകൾക്ക് ഇന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിർണായക ഖനിജ മേഖലയിലെ പങ്കാളിത്തത്തിന് ഊന്നൽ നൽകും. ശക്തമായ വിതരണ, മൂല്യ ശൃംഖലകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തും. കാർഷിക മേഖലയിലെ ശേഷി പരസ്പരം പ്രയോജനപ്പെടുത്തി ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ സഹകരിക്കും.
ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജ്ജം, റെയിൽവേ, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ചിലിയുമായി നമ്മുടെ നല്ല അനുഭവങ്ങൾ പങ്കിടാൻ ഇന്ത്യ തയ്യാറാണ്.
ചിലിയെ അന്റാർട്ടിക്കയിലേക്കുള്ള കവാടമായി ഞങ്ങൾ കാണുന്നു. ഈ സുപ്രധാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ഇന്നത്തെ ലെറ്റർ ഓഫ് ഇന്റന്റ് കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ചിലിയുടെ ആരോഗ്യ സുരക്ഷയെ പിന്തുണയ്ക്കുന്നതിൽ ഒരു വിശ്വസ്ത പങ്കാളിയാണ് ഇന്ത്യ. ഈ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പരസ്പരം സമ്മതിച്ചിട്ടുണ്ട്. ചിലിയിലെ ജനങ്ങൾ യോഗയെ ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി സ്വീകരിച്ചത് സന്തോഷകരമായ കാര്യമാണ്. ചിലിയിൽ നവംബർ 4 ദേശീയ യോഗ ദിനമായി പ്രഖ്യാപിച്ചത് ശരിക്കും പ്രചോദനാത്മകമാണ്. ചിലിയുമായി ആയുർവേദത്തിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിലും സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും ഞങ്ങൾ പര്യവേക്ഷണം ചെയ്തിട്ടുണ്ട്.
പ്രതിരോധ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നത് നമ്മുടെ ആഴമേറിയ പരസ്പര വിശ്വാസത്തിന്റെ പ്രതീകമാണ്. ഈ മേഖലയിൽ, പരസ്പരം ആവശ്യങ്ങൾക്കനുസരണമായി പ്രതിരോധ വ്യാവസായിക ഉൽപ്പാദനവും വിതരണ ശൃംഖലകളും സൃഷ്ടിക്കുന്നതിൽ ഞങ്ങൾ മുന്നോട്ട് പോകും. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, ഭീകരവാദം തുടങ്ങിയ പൊതുവായ വെല്ലുവിളികളെ നേരിടുന്നതിന് ഇരു രാജ്യങ്ങളിലെയും ഏജൻസികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും.
ആഗോളതലത്തിൽ, എല്ലാ സമ്മർദ്ദങ്ങളും തർക്കങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യയും ചിലിയും സമ്മതിക്കുന്നു. ആഗോള വെല്ലുവിളികളെ നേരിടാൻ, ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെയും ഇതര സ്ഥാപനങ്ങളുടെയും പരിഷ്കരണം അനിവാര്യമാണെന്ന് ഞങ്ങൾ ഏകകണ്ഠമായി ആവശ്യപ്പെടുന്നു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള ഞങ്ങളുടെ സംയുത സംഭാവനകൾ തുടരും.
സുഹൃത്തുക്കളേ,
ഇന്ത്യയും ചിലിയും ലോക ഭൂപടത്തിന്റെ വ്യത്യസ്ത ധ്രുവങ്ങളിലും വിശാലമായ സമുദ്രങ്ങളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ഞങ്ങൾ ഇപ്പോഴും ചില സവിശേഷമായ പ്രകൃതി സമാനതകൾ പങ്കിടുന്നുണ്ട്.
ഇന്ത്യയിലെ ഹിമാലയവും ചിലിയിലെ ആൻഡീസ് പർവതനിരകളും ആയിരക്കണക്കിന് വർഷങ്ങളായി ഇരു രാജ്യങ്ങളിലെയും ജീവിതരീതിയെ രൂപപ്പെടുത്തിയിട്ടുണ്ട്. പസഫിക് സമുദ്രത്തിലെ തിരമാലകൾ ചിലിയുടെ തീരങ്ങളെ സ്പർശിക്കുന്ന അതേ ഊർജ്ജത്തോടെയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ തിരമാലകൾ ഇന്ത്യയെ തഴുകുന്നത്. രണ്ട് രാജ്യങ്ങളും പ്രകൃതിദത്തമായി മാത്രമല്ല, ഇത്തരം വൈവിധ്യങ്ങളാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
രബീന്ദ്രനാഥ ടാഗോറിന്റെയും അരബിന്ദോ ഘോഷിന്റെയും ആശയങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടയാളാണ് മഹാനായ ചിലിയൻ കവിയും നോബൽ സമ്മാന ജേതാവുമായ “ഗബ്രിയേല മിസ്ട്രൽ”. അതുപോലെ, ചിലിയൻ സാഹിത്യം ഇന്ത്യയിലും വിലമതിക്കപ്പെതാണ്. ഇന്ത്യൻ സിനിമകൾ, പാചകരീതികൾ, ക്ലാസിക്കൽ നൃത്തങ്ങൾ എന്നിവയോടുള്ള ചിലിയൻ ജനതയുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യം നമ്മുടെ സാംസ്കാരിക ബന്ധത്തിന്റെ സജീവ ഉദാഹരണങ്ങളാണ്.
ചിലിയെ തങ്ങളുടെ കുടുംബമായി കരുതുന്ന ഇന്ത്യൻ വംശജരായ നാലായിരത്തോളം ആളുകൾ ഇന്ന്, നമ്മുടെ പങ്കിട്ട പൈതൃകത്തിന്റെ സംരക്ഷകരാണ്. അവർക്കു നൽകിയ സുരക്ഷയ്ക്കും പിന്തുണയ്ക്കും പ്രസിഡന്റ് ബോറിക്കിനും അദ്ദേഹത്തിന്റെ ഗവണ്മെന്റിനും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടിയ്ക്കായി ഇന്ന് എത്തിച്ചേർന്ന സമവായത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിസ പ്രക്രിയ ലളിതമാക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയും ചിലിയും തമ്മിലുള്ള വിദ്യാർത്ഥി കൈമാറ്റം വർദ്ധിപ്പിക്കുന്നതിനായി ഞങ്ങൾ തുടർന്നും ശ്രമിക്കും.
ബഹുമാന്യ പ്രസിഡന്റ് ബോറിക്,
താങ്കളുടെ സന്ദർശനം നമ്മുടെ ബന്ധങ്ങളിൽ പുതിയ ഊർജ്ജവും ഉത്സാഹവും കൊണ്ടുവന്നു. ഈ ഊർജ്ജം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾക്കും മുഴുവൻ ലാറ്റിൻ അമേരിക്കൻ മേഖലയിലുമുള്ള നമ്മുടെ സഹകരണത്തിനും പുതിയ പ്രചോദനവും ദിശാബോധവും നൽകും.
നിങ്ങളുടെ യാത്രയും ഇന്ത്യയിലെ താമസവും സന്തോഷകരമായിരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
വളരെ നന്ദി!
ഗ്രേഷ്യസ്!
നിരാകരണം – പ്രധാനമന്ത്രിയുടെ പ്രസ്താവനകളുടെ ഏകദേശ പരിഭാഷയാണിത്. യഥാർത്ഥ പ്രസ്താവനകൾ ഹിന്ദിയിലാണ് നടത്തിയത്.
***
NK
Addressing the press meet with President @GabrielBoric of Chile.
— Narendra Modi (@narendramodi) April 1, 2025
https://t.co/6Fr9K7dUQE
यह राष्ट्रपति बोरिच की पहली भारत यात्रा है।
— PMO India (@PMOIndia) April 1, 2025
और भारत के लिए जो मित्रता का भाव, और संबंधों को मजबूत करने के लिए उनकी प्रतिबद्धता है, वह अद्भुत है।
इसके लिए मैं उनका विशेष अभिनन्दन करता हूँ: PM @narendramodi
भारत के लिए चीले लैटिन अमेरिका में एक महत्वपूर्ण मित्र और पार्टनर देश है।
— PMO India (@PMOIndia) April 1, 2025
आज की चर्चाओं में हमने आने वाले दशक में सहयोग बढ़ाने के लिए कई नए initiatives की पहचान की: PM @narendramodi
आज हमने एक पारस्परिक लाभकारी Comprehensive Economic Partnership Agreement पर चर्चा शुरू करने के लिए अपनी टीम्स को निर्देश दिए हैं।
— PMO India (@PMOIndia) April 1, 2025
Critical Minerals के क्षेत्र में साझेदारी को बल दिया जाएगा।
Resilient supply और value chains को स्थापित करने के लिए काम किया जाएगा: PM…
Digital Public Infrastructure, Renewable Energy, Railways, Space तथा अन्य क्षेत्रों में भारत अपना सकारात्मक अनुभव चीले के साथ साझा करने के लिए तैयार है: PM @narendramodi
— PMO India (@PMOIndia) April 1, 2025
हम चीले को अंटार्कटिका के Gateway के रूप में देखते हैं।
— PMO India (@PMOIndia) April 1, 2025
इस महत्वपूर्ण क्षेत्र में सहयोग बढ़ाने के लिए आज दोनों पक्षों के बीच Letter of Intent पर बनी सहमति का हम स्वागत करते हैं: PM @narendramodi
यह खुशी का विषय है कि चीले के लोगों ने योग को स्वस्थ जीवनशैली के रूप में अपनाया है।
— PMO India (@PMOIndia) April 1, 2025
चीले में 4 नवंबर को राष्ट्रीय योग दिवस घोषित किया जाना हम सभी के लिए प्रेरणादायक है।
हमने चीले में आयुर्वेद और traditional medicine में भी सहयोग बढ़ाने पर विचार किया: PM @narendramodi