ചരക്ക് സേവന നികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ (ജി.എസ്.ടി.എ.ടി) ദേശീയ ബഞ്ച് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
അപ്പലേറ്റ് ട്രിബ്യൂണല്‍ ദേശീയ ബഞ്ചിന്റെ ആസ്ഥാനം ന്യൂഡല്ഹിയായിരിക്കും. പ്രസിഡന്റായിരിക്കും ജി.എസ്.ടി.എ.ടിയെ നിയന്ത്രിക്കുക. അതോടൊപ്പം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റേയും ഒരോ സാങ്കേതികാംഗങ്ങളുമുണ്ടായിരിക്കും.
ജി.എസ്.ടി.എ.ടിയുടെ രൂപീകരണത്തിനായി 92.50 ലക്ഷം രൂപയുടെ ഒറ്റതവണ ചെലവും പ്രതിവര്‍ഷം 6.86 കോടി രൂപയുടെ ആവര്‍ത്തന ചെലവുമുണ്ടാകും.
വിശദാംശങ്ങള്‍:
ചരക്ക് സേവന നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ ചരക്ക് സേവന നികുതി നിയമപ്രകാരം രണ്ടാമത്തെ അപ്പീല്‍ വേദിയും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തര്‍ക്കപരിഹാരത്തിനുള്ള ആദ്യത്തെ പൊതുവേദിയുമാണ്. കേന്ദ്ര സംസ്ഥാന ജി.എസ്ടി നിയമങ്ങള്ക്കാധാരമായി ആദ്യ അപ്പീലുകളില്‍ അപ്പലേറ്റ് അതോറിറ്റികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ജി.എസ്.ടി അപ്പലേറ്റ് ട്രിബ്യൂണലിന്റെ മുന്നിലെത്തും. അത് കേന്ദ്ര സംസ്ഥാന ജി.എസ്.ടി നിയമങ്ങളില്‍ പൊതുവായവയുമാണ്. ഒരു പൊതുവേദിയെന്ന നിലയില്‍ ജി.എസ്.ടിക്ക് കീഴില്‍ ഉടലെടുക്കുന്ന പരാതികള്‍ പരിഹരിക്കുന്നതില്‍ പൊതുസ്വഭാവം ജി.എസ്.ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉറപ്പാക്കും. അതുകൊണ്ട് രാജ്യത്തുടനീളമുള്ള ജി.എസ്.ടി നടപ്പാക്കലിലും ഈ പൊതുസ്വഭാവമുണ്ടാകും.
ജി.എസ്.ടി ഭരണസംവിധാനത്തിന് കീഴില്‍ പരാതി പരിഹാരത്തിനായി അപ്പീല്‍, അവലോകന സംവിധാനം ജി.എസ്.ടി നിയമത്തിലെ 25-ാം അദ്ധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സി.ജി.എസ്.ടി നിയമത്തിലെ ഈ അദ്ധ്യായത്തിന് കീഴിലെ 109 -ാം വകുപ്പ് പ്രകാരം അപ്പലേറ്റ് അതോറിറ്റികളോ റിവിഷണല്‍ അതോറിറ്റികളോ പുറപ്പെടുവിക്കുന്ന ഉത്തരവുകള്ക്കുളള അപ്പീലുകള്‍ കേള്‍ക്കുന്നതിനായി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ പ്രകാരം, വിജ്ഞാപനത്തിലൂടെ വ്യക്തമാക്കുന്ന തീയതി മുതല്‍ ചരക്ക് സേവന നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള അധികാരം കേന്ദ്ര ഗവണ്ന്റെിന് നല്‍കുന്നുണ്ട്.