Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചന്ദ്രയാൻ-3 മിഷന്റെ ചരിത്രവിജയം ആഘോഷിച്ചു കൊണ്ടുള്ള കേന്ദ്ര മന്ത്രിസഭയുടെ പ്രമേയം


ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ചരിത്രവിജയം ആഘോഷിക്കുന്നതിൽ കേന്ദ്രമന്ത്രിസഭ രാഷ്ട്രത്തോടൊപ്പം ചേരുന്നു. നമ്മുടെ ശാസ്ത്രജ്ഞരുടെ മഹത്തായ നേട്ടത്തെ മന്ത്രിസഭ  അഭിനന്ദിക്കുന്നു. ഇത് നമ്മുടെ ബഹിരാകാശ ഏജൻസിയുടെ വിജയം മാത്രമല്ല, ആഗോളതലത്തിൽ ഇന്ത്യയുടെ പുരോഗതിയുടെയും ഉയർച്ചയുടെയും ഉജ്ജ്വലമായ പ്രതീകമാണ്. ആഗസ്റ്റ് 23 “ദേശീയ ബഹിരാകാശ ദിനം” ആയി ആചരിക്കുന്നതിനെ മന്ത്രിസഭ സ്വാഗതം ചെയ്യുന്നു.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ  (ഐഎസ്ആർഒ) ഉദ്യമങ്ങൾക്ക്  മന്ത്രിസഭ  അഭിനന്ദനങ്ങൾ അറിയിച്ചു. നമ്മുടെ ശാസ്ത്രജ്ഞർക്ക് നന്ദി, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങിയ ആദ്യ രാജ്യമാണ് ഇന്ത്യ. പ്രവചിക്കപ്പെട്ട കൃത്യതയോടെ ചന്ദ്രനിൽ ഇറങ്ങുക എന്നത് തന്നെ ഒരു സുപ്രധാന നേട്ടമാണ്.  ക്ലേശകരമായ സാഹചര്യങ്ങളെ തരണം ചെയ്തുകൊണ്ട്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ലാൻഡിംഗ്, നൂറ്റാണ്ടുകളായി മനുഷ്യന്റെ അറിവിന്റെ അതിരുകൾ ഭേദിക്കാൻ ശ്രമിച്ച നമ്മുടെ ശാസ്ത്രജ്ഞരുടെ ചേതനയുടെ  തെളിവാണ്. ചന്ദ്രനിൽ നിന്ന് ‘പ്രഗ്യാൻ’ റോവർ അയയ്‌ക്കുന്ന വിവരങ്ങളുടെ വൈപുല്യം  അറിവ് വർദ്ധിപ്പിക്കുകയും ചന്ദ്രന്റെയും അതിനപ്പുറത്തിന്റെയും നിഗൂഢതകളിലേക്കുള്ള സുപ്രധാന  കണ്ടെത്തലുകൾക്കും ഉൾക്കാഴ്ചകൾക്കും വഴിയൊരുക്കുകയും ചെയ്യും.

ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളാലും  നവീനാശയങ്ങൾക്കായുള്ള അന്വേഷണഷണങ്ങളാലും നിർവ്വചിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ, ഇന്ത്യയിലെ ശാസ്ത്രജ്ഞർ വിജ്ഞാനത്തിന്റെയും സമർപ്പണത്തിന്റെയും വൈദഗ്ധ്യത്തിന്റെയും തിളങ്ങുന്ന ദീപസ്തംഭങ്ങളായി നിലകൊള്ളുന്നുവെന്ന് മന്ത്രിസഭ  ഉറച്ചു വിശ്വസിക്കുന്നു. അവരുടെ വിശകലന വൈദഗ്ദ്ധ്യം, അന്വേഷണത്തിനും പര്യവേക്ഷണത്തിനുമുള്ള തീക്ഷ്ണമായ പ്രതിബദ്ധതയുമായി ചേർന്ന്, ആഗോള ശാസ്ത്ര നേട്ടങ്ങളുടെ മുൻനിരയിലേക്ക് രാജ്യത്തെ നിരന്തരം മുന്നോട്ട് നയിച്ചു. മികവ്, വഴങ്ങാത്ത ജിജ്ഞാസ, വെല്ലുവിളികളെ അതിജീവിക്കാനുള്ള അദമ്യമായ ചൈതന്യം എന്നിവയ്ക്ക് വേണ്ടിയുള്ള അവരുടെ അശ്രാന്ത പരിശ്രമം അന്താരാഷ്ട്ര വേദിയിൽ അവരുടെ പ്രശസ്തി ഉറപ്പിക്കുക മാത്രമല്ല, വലിയ സ്വപ്നം കാണാനും ആഗോള വിജ്ഞാനത്തിന്റെ വിശാലമായ ശേഖരത്തിലേക്ക് സംഭാവന നൽകാനും അസംഖ്യം ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്തു.

ചന്ദ്രയാൻ -3 ന്റെയും ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെയും വിജയത്തിന് വലിയൊരു വിഭാഗം വനിതാ ശാസ്ത്രജ്ഞർ സംഭാവന നൽകിയതിൽ മന്ത്രിസഭ  അഭിമാനിക്കുന്നു. ഇത് വരും വർഷങ്ങളിൽ നിരവധി വനിതാ ശാസ്ത്രജ്ഞരെ പ്രചോദിപ്പിക്കും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനാത്മകവും മാതൃകാപരവുമായ നേതൃത്വത്തെയും  മനുഷ്യക്ഷേമത്തിനും ശാസ്ത്രീയ പുരോഗതിക്കുമായുള്ള  ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും  മന്ത്രിസഭ  അഭിനന്ദിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവുകളിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും നിരന്തരമായ പ്രോത്സാഹനവും എല്ലായ്പോഴും  അവരുടെ ഉത്സാഹത്തെ  ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഒരു ഗവൺമെന്റിന്റെ തലവനെന്ന നിലയിലുള്ള നീണ്ട 22 വർഷങ്ങളിൽ, ആദ്യം ഗുജറാത്തിലും പിന്നീട് പ്രധാമന്ത്രി എന്ന നിലയിലും ശ്രീ നരേന്ദ്ര മോദിയ്ക്ക്   വൈകാരികമായ അടുപ്പമുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ജി ഇത്തരമൊരു ദൗത്യത്തിന്റെ ആശയം പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. 2008-ൽ ചന്ദ്രയാൻ-1 വിജയകരമായി വിക്ഷേപിച്ചപ്പോൾ അദ്ദേഹം ഐഎസ്ആർഒയിലെത്തി ശാസ്ത്രജ്ഞരെ വ്യക്തിപരമായി അഭിനന്ദിച്ചു. 2019-ലെ ചന്ദ്രയാൻ-2-ന്റെ കാര്യത്തിൽ, ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന്, ബഹിരാകാശത്തെ കണക്കിൽ  , ഇന്ത്യ ഒരു മുടിയിഴയുടെ അകലത്തിൽ ആയിരുന്നപ്പോൾ, പ്രധാനമന്ത്രിയുടെ സമർത്ഥമായ നേതൃത്വവും മാനുഷിക സ്പർശനവും ശാസ്ത്രജ്ഞരുടെ ആവേശം ഉയർത്തി, അവരുടെ ദൃഢനിശ്ചയത്തിന്  മൂര്‍ച്ചവരുത്തുകയും  അവരെ വലിയ ലക്ഷ്യത്തോടെയുള്ള ദൗത്യം പിന്തുടരാൻ പ്രചോദിപ്പിക്കുകയും ചെയ്തു. .

പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ശാസ്ത്രത്തെയും നവീനതയെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ, ഗവേഷണവും നവീകരണവും എളുപ്പമാക്കുന്ന പരിഷ്കാരങ്ങളുടെ ഒരു പരമ്പര ആരംഭിച്ചു. ബഹിരാകാശ മേഖലയ്ക്ക്, സ്വകാര്യ മേഖലയ്ക്കും നമ്മുടെ സ്റ്റാർട്ടപ്പുകൾക്കും ഇന്ത്യയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി ഉറപ്പാക്കി.  വ്യവസായം, അക്കാദമിക് രംഗം , സ്റ്റാർട്ട്-അപ്പുകൾ എന്നിവയുടെ ഒരു ആവാസ വ്യവസ്ഥ  സൃഷ്ടിക്കുന്നതിനും ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്ക് ആകർഷിക്കുന്നതിനുമായി ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായി IN-SPAce  2020 ജൂണിൽ ആരംഭിച്ചു.  ബഹിരാകാശ ലോകത്ത് ഇന്ത്യയുടെ മുന്നേറ്റം വർധിപ്പിക്കുന്നതിനുള്ള   ഒരു ഉപകരണമായി ഇത് മാറി. ഹാക്കത്തോണുകൾക്കുള്ള ഊന്നൽ ഇന്ത്യൻ യുവാക്കൾക്ക് നിരവധി അവസരങ്ങൾ തുറന്നുകൊടുത്തു.

ചന്ദ്രനിലെ രണ്ട് പോയിന്റുകൾക്ക് തിരംഗ പോയിന്റ് (ചന്ദ്രയാൻ -2 ന്റെ കാൽപ്പാട് പതിഞ്ഞ സ്ഥലം ), ശിവശക്തി പോയിന്റ് (ചന്ദ്രയാൻ -3ന്റെ  ലാൻഡിംഗ് സ്പോട്ട്) എന്നിങ്ങനെ പേരിട്ടതിനെ മന്ത്രിസഭ സ്വാഗതം ചെയ്യുന്നു. ഈ പേരുകൾ ആധുനികതയുടെ ആത്മാവിനെ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ ഭൂതകാലത്തിന്റെ സത്തയെ മനോഹരമായി പകർത്തുന്നു. ഈ പേരുകൾ ശീർഷകങ്ങൾ മാത്രമല്ല. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള നമ്മുടെ പൈതൃകത്തെ നമ്മുടെ ശാസ്ത്ര അഭിലാഷവുമായി സങ്കീർണ്ണമായി ബന്ധിപ്പിക്കുന്ന ഒരു തന്തു അവ സ്ഥാപിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ “ജയ് വിജ്ഞാൻ , ജയ് അനുസന്ധൻ” എന്ന ആഹ്വാനത്തിന്റെ ഏറ്റവും വലിയ സാക്ഷ്യങ്ങളിലൊന്നാണ് ചന്ദ്രയാൻ-3 ന്റെ വിജയം. ബഹിരാകാശ മേഖല ഇപ്പോൾ ഇന്ത്യൻ ഹോം ഗ്രൗണ്ട് സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും കൂടുതൽ തുറന്നുകൊടുക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുതിയ കണ്ടുപിടുത്തങ്ങൾക്ക് അവസരം  നൽകുകയും ചെയ്യും. ഇത് ഇന്ത്യയിലെ യുവജനങ്ങൾക്ക് സാധ്യതകളുടെ ഒരു ലോകം തുറക്കും.

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിൽ നിന്ന് ലഭിക്കുന്ന അറിവ് മനുഷ്യരാശിയുടെ, പ്രത്യേകിച്ച് ആഗോള ഗ്ലോബൽ സൗത്തിലെ  രാജ്യങ്ങളുടെ നേട്ടത്തിനും പുരോഗതിക്കും ഉപയോഗിക്കുമെന്ന് അസന്ദിഗ്ധമായി പ്രസ്താവിച്ചുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വസുധൈവ കുടുംബകത്തിൽ നമുക്കുള്ള  കാലാതീതമായ വിശ്വാസം ഒരിക്കൽക്കൂടി  പ്രകടമാക്കി.  .ഇന്ത്യയിലെ പുരോഗതിയുടെ ജ്വാല എല്ലായ്പ്പോഴും മറ്റെവിടെയെങ്കിലും ആളുകളുടെ ജീവിതത്തെ പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നു.

ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ കേവലം മഹത്തായ ശാസ്ത്ര നേട്ടങ്ങളേക്കാൾ കൂടുതലാണെന്ന് മന്ത്രിസഭ  വിശ്വസിക്കുന്നു.  പുരോഗതിയുടെയും സ്വാശ്രയത്വത്തിന്റെയും ആഗോള നേതൃത്വത്തിന്റെയും വീക്ഷണത്തെ അവ പ്രതിനിധീകരിക്കുന്നു. ഉയർന്നുവരുന്ന പുതിയ ഇന്ത്യയുടെ പ്രതീകം കൂടിയാണത്. ഉപഗ്രഹ വാർത്താവിനിമയം മുതൽ  കാലാവസ്ഥാ ശാസ്ത്രവും  കൃഷിയും , ദുരന്തനിവാരണവും  വരെയുള്ള  വ്യവസായങ്ങളിലുടനീളം കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഈ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്താൻ ഞങ്ങൾ സഹ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ കണ്ടുപിടുത്തങ്ങൾക്ക് ഭൂമിയിൽ നേരിട്ടുള്ള പ്രയോഗങ്ങൾ ഉണ്ടെന്നും, നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നമ്മുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുന്നതിനും, വിവിധ മേഖലകൾക്ക് നിർണായക ഡാറ്റ നൽകുന്നതിനും നാം  പ്രവർത്തിക്കണം.

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും ഈ കാലഘട്ടത്തിൽ, കൂടുതൽ യുവാക്കളെ ശാസ്ത്രത്തിലേക്ക് പ്രചോദിപ്പിക്കാൻ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടവരോട് മന്ത്രിസഭ  പ്രത്യേകം അഭ്യർത്ഥിക്കുന്നു. ചന്ദ്രയാൻ -3 ന്റെ വിജയം ഈ മേഖലകളിൽ താൽപ്പര്യത്തിന്റെ തീപ്പൊരി ജ്വലിപ്പിക്കുന്നതിനും നമ്മുടെ രാജ്യത്ത് അവസരങ്ങളുടെ ജാലകങ്ങൾ  പ്രയോജനപ്പെടുത്തുന്നതിനും ഒരു മഹത്തായ അവസരം നൽകി.

അഭിനിവേശം, സ്ഥിരോത്സാഹം, അചഞ്ചലമായ സമർപ്പണം എന്നിവയാൽ ഇന്ത്യക്ക് എന്ത് നേടാനാകുമെന്നതിന്റെ ഉജ്ജ്വലമായ സാക്ഷ്യമാണ് ചന്ദ്രയാൻ-3 എന്ന് അംഗീകരിച്ചുകൊണ്ട് ഈ സുപ്രധാന ദൗത്യത്തിന് സംഭാവന നൽകിയ ഓരോ വ്യക്തിയെയും ഈ മന്ത്രിസഭ പ്രശംസിക്കുകയും  അഭിനന്ദിക്കുകയും ചെയ്യുന്നു. 2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമായി കെട്ടിപ്പടുക്കാൻ രാജ്യത്തെ ജനങ്ങൾ, അവരുടെ ഹൃദയം സന്തോഷവും അഭിമാനവും കൊണ്ട് നിറയുമെന്ന വിശ്വാസവും മന്ത്രിസഭ പ്രകടിപ്പിക്കുന്നു.
സന്തോഷവും അഭിമാനവും കൊണ്ട്  ഹൃദയം  നിറഞ്ഞ ജനങ്ങൾ 2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമായി കെട്ടിപ്പടുക്കാൻ  സ്വയം പുനർരർപ്പണം ചെയ്യുമെന്ന്  മന്ത്രിസഭാ  വിശ്വാസം പ്രകടിപ്പിക്കുന്നു.

ND