Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചന്ദ്രയാൻ-3 ന് ലോക നേതാക്കളുടെ അഭിനന്ദന സന്ദേശങ്ങൾ പ്രധാനമന്ത്രി ഏറ്റുവാങ്ങി


എക്സിൽ  മറുപടി നൽകി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവരുടെ ആശംസകൾക്ക്  നന്ദി അറിയിച്ചു.

അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ സന്ദേശത്തിന് , പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു :

താങ്കളുടെ  ഊഷ്മളമായ ആശംസകൾക്ക് നന്ദി വൈസ് പ്രസിഡന്റ് കമലാഹാരിസ്

ചന്ദ്രയാൻ -3 ന്റെ വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാത്രമല്ല, ആഗോള ബഹിരാകാശ ഗവേഷണത്തിനുള്ള ഒരു നാഴികക്കല്ലാണ്. ബഹിരാകാശ പര്യവേക്ഷണത്തിലെ സഹകരണ മനോഭാവം പുരോഗതിയിലേക്കുള്ള നമ്മുടെ യാത്രയെ ത്വരിതപ്പെടുത്തുന്നു.

മൗറീഷ്യസ് പ്രധാനമന്ത്രിയുടെ സന്ദേശത്തിന് , പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ, പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥ്.
. ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെ ശക്തിയുടെ തെളിവാണ് ചന്ദ്രയാൻ-3 ന്റെ വിജയം.

ഇറ്റലിയുടെ പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ, പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

താങ്കളുടെ നല്ല ആശംസകൾക്ക് എക്സലൻസി ജോർജിയ മെലോണി നന്ദി. ഇറ്റലിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തെ ഞങ്ങൾ വിലമതിക്കുന്നു. ജി20 ഉച്ചകോടിക്കായി ഡൽഹിയിൽ താങ്കളെ  സ്വീകരിക്കാൻ കാത്തിരിക്കുകയാണ്.

ജപ്പാൻ പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ, പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
താങ്കളുടെ അഭിനന്ദന ആശംസകൾക്ക് നന്ദി പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. ഇത് തീർച്ചയായും ആഗോള പുരോഗതിയെ ഉത്തേജിപ്പിക്കുന്ന വളരെ സവിശേഷമായ ഒരു നേട്ടമാണ്.

അയർലൻഡ് പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ, പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

ഞങ്ങളുടെ ഉദ്യമത്തെ അംഗീകരിച്ചതിന് ലിയോ വരദ്കറിന് നന്ദി. ഈ നാഴികക്കല്ല് 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെയും നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവിനെയും പ്രതിഫലിപ്പിക്കുന്നു.

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ, പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;

നന്ദി, പ്രധാനമന്ത്രി അൻവർ  ഇബ്രാഹിം, മലേഷ്യയുടെ ഊഷ്മളതയും ഞങ്ങളുടെ നേട്ടത്തിലുള്ള അഭിമാനവും ആഴത്തിൽ വിലമതിക്കുന്നു.

On message by the Prime Minister of Mauritius, the Prime Minister posted on X;

On message by the Prime Minister of Italy, the Prime Minister posted on X;

On message by the Prime Minister of Japan, the Prime Minister posted on X;

On message by the Prime Minister of Ireland, the Prime Minister posted on X;

On message by the Prime Minister of Malaysia, the Prime Minister posted on X;

******

ND