ഗൗഡിയ മിഷന്റെയും മഠത്തിന്റെയും ശതാബ്ദി ആഘോഷങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ഭാരതീയ സംസ്‌കാരം ദീര്‍ഘകാലമായി നിലകൊള്ളുന്നത് അതിന്റെ ആധ്യാത്മികബോധം നിമിത്തമാണെന്നു ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കാലങ്ങളായി ഈ ആധ്യാത്മിക ബോധം നിലനിന്നുപോരുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ ബോധം ഭാഷയെപ്പോലും വിശിഷ്ടമാക്കിത്തീര്‍ത്തുവെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.
‘വൈഷ്ണവ് ജനതോ തേനേ രേ കഹിയാ രേ’ എന്ന ഭജന്‍ ഇതിനു മികച്ച ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വൈഷ്ണവ് ജന്‍’ എന്നത് ആധുനിക കാലത്തെ ജനപ്രതിനിധിക്കു സമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തില്‍ എന്നും പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുള്ളത് ഉള്ളില്‍നിന്നു തന്നെയാണെന്നും അതിന് ഉദാഹരണങ്ങളാണ് രാജാ റാം മോഹന്‍ റോയിയും ഈശ്വര ചന്ദ്ര വിദ്യാസാഗറുമൊക്കെ നടത്തിയ പ്രവര്‍ത്തനങ്ങളെന്നും ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി ഗൗഡിയ മഠത്തില്‍ പ്രാര്‍ഥിക്കുകയും ചെയ്തു.
Sharing my speech at the Gaudiya Mission and Math. https://t.co/Prt1L0xTwQ
— Narendra Modi (@narendramodi) February 21, 2016