Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗ്ലോബൽ ഇന്നൊവേഷൻ പാർട്ണർഷിപ്പിനെക്കുറിച്ച് ഇന്ത്യയും യുകെയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ബ്രിട്ടന്റെ വിദേശ, കോമൺ‌വെൽത്ത്, ഡവലപ്‌മെന്റ് ഓഫീസും (എഫ്‌സി‌ഡി‌ഒ) തമ്മിലുള്ള ഗ്ലോബൽ ഇന്നൊവേഷൻ പാർട്ണർഷിപ്പ് (ജിഐപി) സംബന്ധിച്ച ധാരണാപത്രം ഒപ്പിടുന്നതിന്  മുൻകാല പ്രാബല്യത്തോടെ അനുമതി നൽകി .

ലക്ഷ്യങ്ങൾ:

ഈ ധാരണാപത്രത്തിലൂടെ ഇന്ത്യയും ബ്രിട്ടനും ആഗോള ഇന്നൊവേഷൻ പങ്കാളിത്തം ആരംഭിക്കാൻ സമ്മതിക്കുന്നു. മൂന്നാം രാജ്യങ്ങളിലെ നവീനാശയങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യക്കാരെ ജി‌ഐ‌പി പിന്തുണയ്‌ക്കുകയും അതുവഴി പുതിയ വിപണികൾ പര്യവേക്ഷണം ചെയ്യാനും സ്വയം സുസ്ഥിരമാവാനും സഹായിക്കും. ഇത് ഇന്ത്യയിലെ നൂതന ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കും.ജിഐപി നവീനാശയങ്ങൾ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (എസ് ഡി ജി) ബന്ധപ്പെട്ട മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും, അതുവഴി സ്വീകർതാക്കളായ രാജ്യങ്ങൾക്ക് അവരുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ  നേടാൻ സഹായിക്കുന്നു.

പ്രാരംഭ മൂലധനം, ഗ്രാന്റുകൾ, നിക്ഷേപങ്ങൾ, സാങ്കേതിക സഹായം എന്നിവയിലൂടെ, ഇന്ത്യൻ സംരംഭകരെയും നവീനാശയക്കാരെയും തിരഞ്ഞെടുക്കു ന്നതിനും വികസ്വര രാജ്യങ്ങളെ  അവരുടെ നൂതന വികസന പരിഹാരങ്ങൾ പരിശോധിക്കുന്നതിനും  സഹായിക്കുന്നതിനും  ഈ പങ്കാളിത്തം പിന്തുണയ്ക്കും. 

ജി‌ഐ‌പിക്ക് കീഴിൽ തിരഞ്ഞെടുത്ത നവീനാശയങ്ങൾ  സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നേട്ടത്തെ ത്വരിതപ്പെടുത്തുകയും അടിസ്ഥാന ജനവിഭാഗങ്ങൾക്കു ഗുണം ലഭിക്കുകയും  അങ്ങനെ സ്വീകർത്താ ക്കളായ  രാജ്യങ്ങളിൽ തുല്യതയും ഉൾപ്പെടുത്തലും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

നവീനാശയങ്ങളുടെ രാജ്യാന്തര കൈമാറ്റത്തിനായി ജിഐപി ഒരു തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇ-മാർക്കറ്റ് പ്ലേസ് (ഇ-ബസാർ) വികസിപ്പിക്കുകയും ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതുവഴി സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

*****