കേന്ദ്ര സായുധ പോലീസ് സേനകളിലെ ഗ്രൂപ്പ് എ എക്‌സിക്യുട്ടീവ് കേഡര്‍ ഓഫീസര്‍മാര്‍ക്ക് ഓര്‍ഗനൈസ്ഡ് ഗ്രൂപ്പ് എ സര്‍വ്വീസ് (ഒ.ജി.എ.എസ്) നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അംഗീകാരം നല്‍കി. നോണ്‍ ഫംങ്ഷണല്‍ ഫിനാന്‍ഷ്യല്‍ അപ്ഗ്രഡേഷന്‍ (എന്‍.എഫ്.എഫ്.യു) വിന്റെ പ്രയോജനങ്ങള്‍ നോണ്‍ ഫംങ്ഷണല്‍ സെലക്ഷന്‍ ഗ്രേഡിന് (എന്‍.എഫ്.എസ്.ജി) കൂടി വ്യാപിപ്പിക്കാനും അനുമതി നല്‍കി.
പ്രയോജനങ്ങള്‍
1. ഇതിന്റെ ഫലമായി കേന്ദ്ര സായുധ പോലീസ് സേനകളിലെ അര്‍ഹരായ ഗ്രൂപ്പ് എ എക്‌സിക്യൂട്ടീവ് കേഡര്‍ ഓഫീസര്‍മാര്‍ക്ക് എന്‍.എഫ്.എഫ്.യു. വിന്റെ പ്രയോജനം ലഭിക്കും.
2. കേന്ദ്ര സായുധ സേനയിലെ ഗ്രൂപ്പ് എ എക്‌സിക്യൂട്ടീവ് കേഡര്‍ ഓഫീസര്‍മാര്‍ക്ക് വര്‍ദ്ധിച്ച 30 ശതമാനം നിരക്കില്‍ എന്‍.എഫ്.എസ്.ജി. യുടെ പ്രയോജനങ്ങള്‍ ലഭിക്കും.
പശ്ചാത്തലം
കേന്ദ്ര സായുധ സേനകളിലെ ഗ്രൂപ്പ് എ എക്‌സിക്യൂട്ടീവ് കേഡര്‍ ഓഫീസര്‍മാര്‍ ഒ.ജി.എ.എസ്. പദവി ലഭിക്കുന്നതിനും അതുവഴി എന്‍.എഫ്.എഫ്.യു, എന്‍.എഫ്.എസ്.ജി. എന്നിവയുടെ പ്രയോജനങ്ങള്‍ കിട്ടുന്നതിനുമായി ഡല്‍ഹി ഹൈക്കോടതിയില്‍ നിരവധി റിട്ട് പെറ്റീഷനുകള്‍ ഫയല്‍ ചെയ്തിരുന്നു. 2015 സെപ്റ്റംബര്‍ 3, ഡിസംബര്‍ 15 എന്നീ തീയതികളില്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം കേന്ദ്ര സായുധ സേനകളിലെ ഗ്രൂപ്പ് എ എക്‌സിക്യൂട്ടീവ് കേഡര്‍ ഓഫീസര്‍മാരെ ഒ.ജി.എ.എസ്. പരിഗണി