Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗ്രാമി അവാർഡ് നേടിയ സംഗീതജ്ഞ ചന്ദ്രിക ടണ്ടനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ത്രിവേണി എന്ന ആൽബത്തിന് ഗ്രാമി പുരസ്കാരം ലഭിച്ച സംഗീതജ്ഞ ചന്ദ്രിക ടണ്ടനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒരു സംരംഭക, മനുഷ്യസ്നേഹി, സംഗീതജ്ഞ എന്നീ നിലകളിൽ ഇന്ത്യൻ സംസ്കാരത്തോടുള്ള അവരുടെ അഭിനിവേശത്തെയും നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“ത്രിവേണി എന്ന ആൽബത്തിന് ഗ്രാമി അവാർഡ് നേടിയ ചന്ദ്രിക ടണ്ടന് അഭിനന്ദനങ്ങൾ. ഒരു സംരംഭക, മനുഷ്യസ്നേഹി, സംഗീതജ്ഞ എന്നീ നിലകളിലുള്ള അവരുടെ നേട്ടങ്ങളിൽ നാം വളരെയധികം അഭിമാനിക്കുന്നു! ഇന്ത്യൻ സംസ്കാരത്തോട് അവർ അഭിനിവേശം പുലർത്തുകയും അത് ജനപ്രിയമാക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നത് പ്രശംസനീയമാണ്. അവർ നിരവധി പേർക്ക് പ്രചോദനമാണ്.

2023 ൽ ന്യൂയോർക്കിൽ വച്ച് അവരെ കണ്ടുമുട്ടിയത് ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു.”

***

SK