Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗോവയിലെ തുവാമില്‍ മോപ്പ ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും ഇലക്ട്രോണിക് സിറ്റിയുടെയും ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗോവയിലെ തുവാമില്‍ മോപ്പ ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും ഇലക്ട്രോണിക് സിറ്റിയുടെയും ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ലക്ഷ്മീകാന്ത് ജി പറയുകയുണ്ടായി, ജപ്പാനില്‍ നിന്ന് രാത്രി വൈകി എത്തിയ ഞാന്‍ രാവിലെ നിങ്ങളുടെ സേവനത്തിന് ഇവിടെ എത്തിച്ചേര്‍ന്നതാണെന്ന്. ഇവിടെ നിന്ന് ഞാന്‍ കര്‍ണാടകയിലേക്കു പോകും പിന്നെ അവിടെ നിന്ന് മഹാരാഷ്ട്രയിലേക്ക്, രാത്രി വൈകി എനിക്ക് ഡല്‍ഹിയില്‍ ഒരു യോഗവുമുണ്ട്. പ്രധാനമന്ത്രിയായ ശേഷം ഞാന്‍ ഒന്നില്‍ക്കൂടുതല്‍ ദിവസം ഏതെങ്കിലും സംസ്ഥാനത്ത് താമസിച്ചിട്ടുണ്ടെങ്കില്‍ അത് ഇവിടെ ഗോവയിലാണ്. ഇന്നിപ്പോള്‍ ഗോവയിലെ ലക്ഷക്കണക്കിനു ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുകയും എന്റെ നന്ദി അറിയിക്കുകയും ചെയ്യുന്നു, ഗോവ ഗവണ്‍മെന്റിന്റെയും മനോഹര്‍ജിയെയും ലക്ഷ്മീകാന്ത് ജിയെയും മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു.
നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ഗോവയില്‍ ഒരു വലിയ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു, ബ്രിക്‌സ് ഉച്ചകോടി. അതൊരു ഗംഭീര പരിപാടിയായാണ് ആസൂത്രണം ചെയ്തത്. ഇന്ന് ലോകത്തിലെ വലിയ നേതാക്കളുടെയെല്ലാം നാവില്‍ ഒരേയൊരു നാമം മാത്രമേയുള്ളു, ഗോവ, ഗോവ വീണ്ടും ഗോവ. അതിന്റെ പേരില്‍ മുഴുവന്‍ ഗോവക്കാരെയും ഞാന്‍ അഭിനന്ദിക്കുന്നു, ഗോവ ഗവണ്‍മെന്റിന്റെ മുഖ്യമന്ത്രി മനോഹര്‍ജിയെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും. എന്തുകൊണ്ടെന്നാല്‍ അത് ഗോവയുടെ അഭിമാനവും അന്തസ്സും മാത്രമല്ല ഉയര്‍ത്തിയത്, മറിച്ച് രാജ്യത്തിന്റെയാകെയാണ്. അത് നിങ്ങളെക്കൊണ്ടാണ് സംഭവിച്ചതെങ്കില്‍ സ്വാഭാവികമായും നിങ്ങളെല്ലാം അഭിനന്ദനത്തിന് അര്‍ഹരാണ്.
സഹോദരീ സഹോദരന്മാരേ, ഇത് എനിക്ക് വലിയ സന്തോഷത്തിനുള്ള കാര്യമാണ്. രാഷ്ട്രീയ അസ്ഥിരത എങ്ങനെയാണ് ഗോവയെ നശിപ്പിച്ചതെന്ന് നിങ്ങള്‍ കണ്ടതാണല്ലോ. എന്തൊക്കെയാണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. ഓരോ സമയത്ത് ഓരോന്ന്. ഈ രാഷ്ട്രീയ അസ്ഥിരത മൂലം ഗോവയിലെ ജനങ്ങള്‍ക്ക് അവരുടെ മികവ് പൂര്‍ണ്ണരൂപത്തില്‍ വിനിയോഗിക്കാനുള്ള അവസരം ലഭിച്ചില്ല. പലതും സഹിച്ചും നിരവധി നല്ല സുഹൃത്തുക്കളെ നഷ്ടപ്പെടുത്തിയും പോലും ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവന്നതിന് ഞാന്‍ മനോഹര്‍ജിയെ പ്രത്യേകമായി അഭിനന്ദിക്കുന്നു. എന്നാല്‍ ഗോവയെ പുതിയ ഉയരങ്ങളില്‍ എത്തിക്കുകയും ഗോവയ്ക്ക് സ്ഥിരത നല്‍കുകയും, ഗോവയുടെ വികസനത്തിനും പൊതുജനക്ഷേമത്തിനും വേണ്ടിയുള്ള നയങ്ങള്‍ നടപ്പാക്കുന്ന ഒരു ഗവണ്‍മെന്റിനെ അഞ്ച് വര്‍ഷത്തേക്ക് നല്‍കുകയും മാത്രമായിരുന്നു ലക്ഷ്യം. അദ്ദേഹം അത് സാധ്യമാക്കുകയും 2012- 2017 കാലയളവില്‍ സുസ്ഥിര ഗവണ്‍മെന്റിലൂടെ ഗോവയ്ക്ക് ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാനും സാധിച്ചു. രണ്ടു പാര്‍ട്ടികള്‍ ചേര്‍ന്ന ഗവണ്‍മെന്റാണ് ഭരിക്കുന്നത് എന്നതുകൊണ്ടാണത്. സുസ്ഥിര ഗവണ്‍മെന്റിലൂടെ രാഷ്ട്രീയ സ്ഥിരത സാധ്യമാക്കിയത് ജനങ്ങളുടെ കൈകളാണ് എന്നതാണ് വലിയ കാര്യം. സ്ഥിരതയുള്ള സര്‍ക്കാരിന്റെ ശക്തി ഗോവയിലെ ജനങ്ങള്‍ക്ക് മനസ്സിലായി. ഗോവയിലെ ജനതയെ ഇക്കാര്യത്തിന് അഭിനന്ദിക്കുകയും വാഴ്ത്തുകയും ചെയ്യുന്നു.
ഞാനിന്ന് ഏറെ ആഹ്ലാദവാനുമാണ്. ഞാന്‍ പ്രധാനമന്ത്രിയാണ്, ഞാന്‍ ഏതു പാര്‍ട്ടിക്കാരനാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം, ലക്ഷ്മികാന്ത്ജിയും മനോഹര്‍ജിയും ഏതു പാര്‍ട്ടിക്കാരാണെന്നും നിങ്ങള്‍ക്കറിയാം, നാം അവരെ രണ്ടുപേരെയും പ്രശംസിക്കുകയാണെങ്കില്‍ സ്വാഭവികമാണെന്ന് ജനം പറയും, നിങ്ങളും അവരെ പ്രശംസിക്കുകയും ചെയ്യും. പക്ഷേ, ഒരു സ്വതന്ത്ര ഏജന്‍സി,ഒരു വലിയ മാധ്യമ സ്ഥാപനം , ഒരാഴ്ച മുമ്പ് രാജ്യത്തെ ചെറിയ സംസ്ഥാനങ്ങളുടെ സ്ഥിതിയേക്കുറിച്ചു നടത്തിയ പരിശോധനയില്‍ ഞാന്‍ സന്തുഷ്ടനാണ്. വ്യത്യസ്ഥ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ സര്‍വേ നടത്തിയത്. ഗോവയിലെ എന്റെ സഹപ്രവര്‍ത്തകരാകട്ടെ ഗോവയെ ഇന്ത്യയിലെ ചെറു സംസ്ഥാനങ്ങള്‍ക്കിടയിലെ തിളങ്ങുന്ന താരമക്കി മാറ്റുകയും ചെയ്തു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും സാമൂഹിക സുരക്ഷയുടെ വിഷയമാണെങ്കിലും ആരോഗ്യ കാര്യമാണെങ്കിലും അടിസ്ഥാന സൗകര്യ മേഖലയാണെങ്കിലും അവര്‍ ഗോവയെ അതിവേഗം പുതിയ ഉയരങ്ങളില്‍ എത്തിക്കുകയും ഒന്നാമതാക്കി മാറ്റുകയും ചെയ്തു. ഗോവയിലെ ജനങ്ങളുടെ സംഭാവന ഒന്നുകൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. അതില്ലായിരുന്നെങ്കില്‍ ഈ നേട്ടം സാധിക്കുമായിരുന്നില്ല. അതുകൊണ്ട് ഇന്ന് ഈ വേളയില്‍ അവരോട് ഞാന്‍ എത്ര നന്ദി പറഞ്ഞാലും അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മനോഹര്‍ജി ഇവിടെ മുഖ്യമന്ത്രിയായിരുന്നു. ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. പത്ത് വരികളില്‍ പറയേണ്ട കാര്യം ചിലപ്പോള്‍ മനോഹര്‍ജി ഒറ്റ വരിയില്‍ പറയും, ചിലപ്പോള്‍ അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ജനങ്ങള്‍ക്ക് മനസിലാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അദ്ദേഹം ഐഐടിയില്‍ നിന്നുള്ളയാളും ഞാനൊരു സാധാരണക്കാരനുമാണ്. പക്ഷേ, ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ആസൂത്രണങ്ങള്‍ പഠിച്ചു, പാവങ്ങളില്‍ പാവങ്ങളായ ആളുകളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്ന് ഞാന്‍ കണ്ടു, അവയ്ക്ക് എങ്ങനെയാണ് അദ്ദേഹം പരിഹാരം കണ്ടെത്തുന്നത് എന്നും. അതില്‍ ഓരോ പദ്ധതികളും പിന്നീട് ലക്ഷ്മികാന്ത് ജിയും ഏറ്റെടുക്കുകയുണ്ടായി. മൂന്ന് ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള സ്ത്രീകള്‍ക്ക് 1500 രൂപ വീതം നല്‍കുന്ന വനിതാ സഹായ പദ്ധതിയായ ഗൃഹധര്‍ യോജന നടപ്പാക്കി. ഗോവയില്‍ അത്തരമൊരു പദ്ധതി ആരംഭിച്ചതിനെക്കുറിച്ച് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങള്‍ക്കും അറിയുക പോലുമില്ലായിരുന്നു. ദയാനന്ദ് സരസ്വതി സുരക്ഷിത യോജനയിലൂടെ ഏകദേശം ഒന്നര ലക്ഷത്തോളം മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം ആനുകൂല്യം കിട്ടുന്നു. ഈ കാര്യങ്ങളൊന്നും ഇന്ത്യയില്‍ മറ്റൊരിടത്തും കിട്ടില്ല, കിട്ടുന്നത് ഗോവയില്‍ മാത്രം. സഹോദരീ സഹോദരന്മാരേ, ഗോവയിലും മധ്യപ്രദേശിലും ആരംഭിച്ച ലഡ്കി ലക്ഷ്മി യോജന വഴി പതിനെട്ടു വയസ്സായ പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ആശ്വാസം ലഭിക്കുന്നു. ഇന്ന് ഗോവയിലെ നമ്മുടെ 45,000 പെണ്‍മക്കള്‍ക്ക് ഈ അവകാശമുണ്ട്.
മനോഹര്‍ജിയുടെയും ലക്ഷ്മീകാന്ത്ജിയുടെയും ദര്‍ശനങ്ങളിലേക്കൊന്നു നോക്കൂ, ഗോവ വലിയൊരു കാര്യം ചെയ്തിരിക്കുന്നു. ഇന്ന് ഇലക്ട്രോണിക് സിറ്റിക്ക് ശിലാസ്ഥാപനം നടത്തുകയാണ്. എന്നാല്‍ അതിനു മുമ്പേതന്നെ, ഇത് വിജയകരമാക്കാന്‍ ഏതുതരം യുവ മികവാണ് ആവശ്യമെന്ന് മനസ്സിലാക്കി യുവജനങ്ങളെ സൈബര്‍ വിദ്യാര്‍ത്ഥി പദ്ധതിയിലൂടെ ഡിജിറ്റല്‍ ലോകവുമായി ബന്ധിപ്പിക്കുന്ന സംരംഭം ഈ രണ്ട് മഹദ് വ്യക്തികള്‍ തുടങ്ങി. ഈ കാഴ്ചപ്പാടിന്റെ പേരില്‍ അവരെ ഞാന്‍ അഭിനന്ദിക്കുന്നു. രോഗമുണ്ടായാല്‍ എത്ര വലിയ ചെലവണ് ഉണ്ടാവുക എന്നും പാവപ്പെട്ടവര്‍ക്ക് രോഗം വന്നാല്‍ എത്ര ബുദ്ധിമുട്ടാകുമെന്നും നമുക്കെല്ലാം അറിയാം. ദീന്‍ദയാല്‍ ആരോഗ്യ സേവന പദ്ധതിയിലൂടെ ഏകദേശം രണ്ട് ലക്ഷത്തി ഇരുപത്തിയയ്യായിരം കുടുംബങ്ങള്‍ക്ക്, അതായത് ഗോവയിലെ ഏതാണ്ട് മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപയുടെ സുരക്ഷാ ഇന്‍ഷുറന്‍സ് നല്‍കുന്നത് നമ്മുടെ ഗോവ ഗവണ്‍മെന്റിന്റെ പ്രത്യേകതയാണ്. ഈ ഗവണ്‍മെന്റ് അവരുടെ ആരോഗ്യത്തിലും ശ്രദ്ധിക്കുന്നു. കൃഷിക്കാരനാകട്ടെ, മല്‍സ്യത്തൊഴിലാളിയാകട്ടെ, ജനങ്ങളുടെ നല്ലതിനു വേണ്ടി നിരവധി ആസൂത്രണങ്ങള്‍ നടത്തുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഇവിടെ വന്ന് ആസ്വദിക്കുകയും അഭിമാനത്തോടെ നമിക്കുകയും ചെയ്യുന്ന വിധത്തില്‍ ഗോവ വികസന പാതയിലാണ്.
മൂന്ന് പദ്ധതികളാണ് ഇന്ന് തുടങ്ങുന്നത്. മോപയിലെ പുതിയ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം. ഇന്ന് അമ്പത് വയസ്സുള്ള ഗോവക്കാര്‍ ഒരു വേള ഈ കാര്യങ്ങളേക്കുറിച്ച് അറിവുള്ളവരായിരിക്കും. അതായത് ഒരു ദിവസം ഗോവയിലൊരു വിമാനത്താവളം നിര്‍മിക്കപ്പെടുമെന്നും വിമാനങ്ങള്‍ വരുമെന്നും ജനങ്ങള്‍ ഇവിടേക്ക് എത്തുകയും വിനോദസഞ്ചാരം വികസിക്കുകയും ചെയ്യുമെന്നും അവര്‍ കേട്ടിരിക്കും. നിങ്ങള്‍ അത് കേട്ടിട്ടുണ്ടോ ഇല്ലയോ? എന്നോട് പറയൂ. മുന്‍ ഗവണ്‍മെന്റുകളെല്ലാം അത് പറഞ്ഞോ ഇല്ലയോ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അത് പറഞ്ഞോ ഇല്ലയോ? പക്ഷേ, തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ അവരുടെ സ്വന്തം സ്ഥലത്തേക്ക് വിമാനങ്ങള്‍ പോവുകയും ഗോവ പഴയ നിലയില്‍ തുടരുകയും ചെയ്തു. സുഹൃത്തുക്കളേ പറയൂ, അങ്ങനെ സംഭവിച്ചോ ഇല്ലയോ? അടല്‍ ബിഹാരി വാജ്‌പേയി ജി നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സാധിച്ചു എന്നതില്‍ എനിക്കിന്ന് സന്തോഷമുണ്ട്. ആകാശത്തില്‍ പുതിയ വിമാനങ്ങള്‍ പറക്കുക മാത്രമല്ല ചെയ്യുന്നത്, അവ നിങ്ങളുടെ പുതിയ വിമാനത്താവളത്തിലേക്ക് വരികയും ചെയ്യും. ഗോവയിലെ ജനസംഖ്യ 15 ലക്ഷമാണ്. എന്നാല്‍ ഈ വികസനം സാധ്യമാകുന്നതോടെ അതിന്റെ മൂന്നിരട്ടിയിലധികം ആളുകള്‍, ഏകദേശം 50 ലക്ഷം ആളുകള്‍ ഇവിടേക്കു വരും. വിനോദസഞ്ചാരത്തിന് എത്രത്തോളം വളര്‍ച്ചയാണ് ഉണ്ടാവുക എന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കും. ഗോവയില്‍ വിനോദസഞ്ചാരം വളരുക എന്നാല്‍ അത് ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ കരുത്ത് പകരും, അത് നമുക്ക് നന്നായി അറിയാം. ഗോവയിലെ സൗകര്യങ്ങള്‍ മുമ്പെന്നത്തേക്കാള്‍ ഉറപ്പായും വര്‍ധിക്കും. അത് ഗോവയിലെ ജനങ്ങളുടെ സൗകര്യങ്ങളും വര്‍ധിപ്പിക്കും. ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ആയിരക്കണക്കിനു യുവജനങ്ങള്‍ക്ക് തൊഴി്ല്‍ ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇതിന്റെ പൂര്‍ത്തീകരണത്തിനു ശേഷം ഗോവയിലെ വ്യവസായ മേഖലയ്ക്കും സമ്പദ്ഘടനയ്ക്കും വലിയൊരു അവസരമായിരിക്കും കൈവരുക.
സഹോദരീ സഹോദരന്മാരേ, ഒരു ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന സിറ്റിക്കു കൂടി ഇന്ന് ഇവിടെ ശിലാസ്ഥാപനം നടത്തുകയാണ്. ഒരു വ്യവസായ എസ്റ്റേറ്റ് വികസിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ ദയവായി ചിന്തിക്കരുത്. ഇലക്ട്രോണിക് സിറ്റി നിര്‍മിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണന്ന് വളരെക്കുറച്ച് ആളുകള്‍ക്കു മാത്രമേ മനസ്സിലാവുകയുള്ളു. ഒരുവിധത്തില്‍, എന്റെ വാക്കുകള്‍ ഓര്‍ത്തുവച്ചോളൂ സഹോദരീ സഹോദരന്മാരേ, ഇന്ന് ഇവിടെ നടത്തുന്ന ശിലാസ്ഥാപനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗോവയുടേതാണെന്ന് ഞാന്‍ കാണുന്നു, അത് ഡിജിറ്റല്‍ പരിശീലനം ലഭിച്ച, യുവജനങ്ങളാല്‍ നയിക്കപ്പെടുന്ന ഗോവ. അതൊരു ആധുനിക ഗോവയായിരിക്കുകയും സാങ്കേതികശേഷിയുള്ള ഗോവയായിരിക്കുകയും ചെയ്യും. അത് ഗോവയുടെ സമ്പദ്ഘടനയ്ക്കു വേണ്ടി മാത്രമുള്ളതായിരിക്കില്ല, പകരം, ഗോവയിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ളതായിരിക്കും. ഗോവ ഒരു ഊര്‍ജ്ജ കേന്ദ്രമായി മാറുകയും ഇന്ത്യയുടെ മുഖഛായ തന്നെ അത് മാറ്റുകയും ചെയ്യുന്നത് എനിക്ക് കാണാന്‍ കഴിയും. ഈ സംരംഭം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാകെ ഫലപ്രാപ്തിയുണ്ടാക്കും.

സഹോദരീ സഹോദരന്മാരേ, ഇവയ്ക്കു പുറമേ ഇന്നു നാം മറ്റൊരു സുപ്രധാന പദ്ധതി കൂടി ഏറ്റെടുക്കുകയാണ്. സുരക്ഷാ കാര്യത്തില്‍ ഇന്ത്യ സ്വന്തം കാലില്‍ നില്‍ക്കണമെന്നത് നാം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യം സ്വതന്ത്രമായിട്ട് എഴുപത് വര്‍ഷമായിരിക്കെ നമുക്ക് മറ്റാരുടെയെങ്കിലും സൗജന്യത്തെ ആശ്രയിക്കേണ്ടതില്ല. നാം നമ്മുടെ ജീവിതം ജീവിക്കും, മരിക്കുകയാണെങ്കില്‍ നമ്മുടെ ജനതയ്ക്കു വേണ്ടിയും നമ്മുടെ യശസ്സിനു വേണ്ടിയും മരിക്കും. കാരണമെന്തെന്നാല്‍, രാജ്യത്ത് 1800 ദശലക്ഷം യുവജനങ്ങളുണ്ട്, 35 വയസ്സിനു താഴെയുള്ള 1800 ദശലക്ഷം യുവജനങ്ങള്‍. ജ്വലിക്കുന്ന, മിടുക്കുള്ള, ബുദ്ധിപരമായി മികവുള്ളവര്‍. അവര്‍ക്ക് നവീനാശയങ്ങളുണ്ട്, സാങ്കേതികവിദ്യയുണ്ട്, എല്ലാമുണ്ട്. പക്ഷേ, നമ്മുടെ സുരക്ഷയ്ക്കുള്ളതെല്ലാം നാം പുറത്തുനിന്നാണ് വാങ്ങുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്നതിലും സമുദ്രതീര സുരക്ഷാ മേഖലയിലും ഇന്നു ഗോവയില്‍ നാം സുപ്രധാനമായ ഒരു ചുവടുവയ്പ് നടത്തുകയാണ്.
സഹോദരീ സഹോദരന്മാരേ, ഗോവയ്ക്കിന്നു ഞാന്‍ പ്രത്യേക നന്ദി അറിയിക്കുന്നു. തന്റെ ദര്‍ബാറില്‍ നവരത്‌നങ്ങള്‍ ഉണ്ടെന്ന് അക്ബര്‍ പറയുകയും അദ്ദേഹത്തിന്റെ ഭരണകാലത്ത് ആ നവരത്‌നങ്ങളുടെ സ്വഭാവങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തു. എന്റെ ടീമില്‍ നിരവധി രത്‌നങ്ങളുണ്ടെന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്, അതിലൊരു തിളങ്ങുന്ന രത്‌നത്തെ ഞാന്‍ ഗോവയിലെ ജനങ്ങള്‍ക്കു കൊടുത്തു, ആ രത്‌നത്തിന്റെ പേര് മനോഹര്‍ പരീക്കര്‍ എന്നാണ്. നാല്‍പത് വര്‍ഷമായി തുടരുന്ന സൈന്യത്തിന്റ പ്രശ്‌നത്തിന് ഒറ്റ രാത്രികൊണ്ട് പരിഹാരം കണ്ടുപിടിക്കാന്‍ സാധിക്കുന്ന വിധത്തില്‍ നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്തിനൊരു പ്രതിരോധ മന്ത്രിയെക്കിട്ടി. മനോഹര്‍ പരീക്കറായിരുന്നില്ല പ്രതിരോധ മന്ത്രിയെങ്കില്‍ രാജ്യത്തിനു വേണ്ടി സ്വയം ത്യജിച്ച സായുധ സേന നാല്‍പത് വര്‍ഷമായി നേരിടുന്ന ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിഷയം ഇപ്പോഴും ബാക്കിനില്‍ക്കുമായിരുന്നു. ഞാന്‍ മനോഹര്‍ജിയെ അഭിനന്ദിക്കുന്നു, അദ്ദേഹത്തെപ്പോലെ കഴിവുള്ള ഒരു വ്യക്തിയെ എനിക്കുതന്ന നിങ്ങളോട് നന്ദി പറയുന്നു. കുറച്ചുകാലമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിരോധ മന്ത്രിമാര്‍ രാജ്യത്ത് ഉണ്ടായിട്ടില്ലായിരുന്നു. എന്റെ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മനോഹര്‍ജിയെ ഞാന്‍ അഭിനന്ദിക്കുന്നു, എനിക്കൊരു നല്ല പങ്കാളിയെയാണ് കിട്ടിയത്. മനോഹര്‍ജിയെപ്പോലെ ഒരു വ്യക്തിയെ രൂപീകരിച്ച ഗോവയിലെ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു, അതിന്റെ പേരില്‍ ഞാന്‍ ഗോവയെ സല്യൂട്ട് ചെയ്യുന്നു.
സഹോദരീ സഹോദരന്മാരേ, ഇന്ത്യയുടെ സമുദ്രതീര സുരക്ഷയില്‍ ഈ മൈന്‍ കൗണ്ടര്‍ മെഷര്‍ വെസ്സല്‍സ് പ്രോഗ്രാം, എംഎംപി, സുപ്രധാനമായ ഒരു പങ്കാണ് വഹിക്കാന്‍ പോകുന്നത്. അത് ആളുകള്‍ക്ക് തൊഴില്‍ നല്‍കുക മാത്രമല്ല ചെയ്യുക, മേഖലയുടെ വികസനത്തിനും വഴിയൊരുക്കും.
ഗോവയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ഗോവയിലെ ജനങ്ങളോട് ഇന്നു മറ്റു ചില കാര്യങ്ങള്‍ കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നവംബര്‍ എട്ടിനു രാത്രി എട്ടു മണിക്ക് കോടിക്കണക്കിനു ജനങ്ങള്‍ സമാധാനപരമായി ഉറങ്ങാന്‍ പോവുകയും ലക്ഷക്കണക്കിനാളുകള്‍ ഉറക്കം നഷ്ടപ്പെട്ട് ഉറക്കഗുളികകള്‍ തേടുകയും ചെയ്തു. പക്ഷേ, അവര്‍ക്ക് അത് ലഭ്യമായില്ല.
എന്റെ പ്രിയ ദേശവാസികളേ, നമ്മുടെ രാജ്യം നടത്തുന്ന എല്ലാ സത്യസന്ധരായ ആളുകളും നടത്തുന്ന കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തില്‍ എട്ടിനു രാത്രി എട്ട് മണിക്ക് ഞാന്‍ അതിപ്രധാനമായ ഒരു ചുവടുവയ്പ് നടത്തി. പക്ഷേ, ചിലയാളുകള്‍ക്ക് അവരുടെ ചിന്തകളില്‍ തുടരുകയാണ്. അവര്‍ അവരുടെ അളവുകോല്‍പ്രകാരമുള്ള മാനദണ്ഡങ്ങളില്‍ മറ്റുള്ളവരെ അളക്കുകയും അതിന് അവര്‍ പാകമായില്ലെങ്കില്‍ അവര്‍ക്കെന്തോ കുഴപ്പമുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്നു.
ഈ രാജ്യത്തിന്റെ നയങ്ങള്‍ വിശകലനം ചെയ്യുന്ന രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ പഴയ ഗവണ്‍മെന്റുകളെയും പഴയ നേതാക്കളെയും അളക്കാന്‍ ഉപയോഗിച്ചിരുന്ന അളവുകോല്‍ മാറ്റിയോ. എന്റെ വരവിനു ശേഷം ആ പ്രശ്‌നം പിന്നെ ഉണ്ടായിട്ടില്ല. രാജ്യം തെരഞ്ഞെടുക്കുന്ന ഗവണ്‍മെന്റില്‍ ചില പ്രതീക്ഷകളുണ്ടാകും എന്ന് അവര്‍ മനസ്സിലാക്കണം. നിങ്ങളെന്നോടു പറയു സഹോദരീ സഹോദരന്മാരേ, 2014ല്‍ നിങ്ങള്‍ വോട്ടു ചെയ്തത് അഴിമതിക്കെതിരേയാണോ അല്ലയോ? പറയൂ, ഈ ജോലി ചെയ്യാന്‍ നിങ്ങളെന്നോട് പറഞ്ഞില്ലേ, കള്ളപ്പണത്തിന് എതിരേ പ്രവര്‍ത്തിക്കരുതെന്നാണോ നിങ്ങളെന്നോട് പറഞ്ഞത്? നിങ്ങളെന്നോട് പറഞ്ഞാല്‍ ഞാനത് ചെയ്യണോ വേണ്ടയോ? അത് ചെയ്യാന്‍ നിങ്ങള്‍ പറഞ്ഞപ്പോള്‍ ഞാനത് ചെയ്യുമെന്നും ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും നിങ്ങള്‍ക്ക് അറിയാമായിരുന്നതല്ലേ? അതിലൂടെ മധുരപലഹാരങ്ങളല്ല വായിലേക്കു വരുന്നതെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഈ ഗവണ്‍മെന്റ് രൂപീകരിച്ചതിന് തൊട്ടുപിന്നാലെ റിട്ടയേഡ് സുപ്രീംകോടതി ജഡ്ജിയുടെ നേത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം, എസ്‌ഐടി രൂപീകരിച്ചു. ലോകത്ത് എവിടെയൊക്കെ ഈ കച്ചവടം നടക്കുന്നുവോ അത് പരിശോധിച്ച് ഓരോ ആറുമാസം കൂടുമ്പോഴും സൂപ്രീംകോടതിക്ക് ആ സംഘം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ഗവണ്‍മെന്റ് ആ പ്രവൃത്തിയില്‍ നിന്ന് ഒളിച്ചോടി, പക്ഷേ, നാമത് ചെയ്തു. കുട്ടികളുടെ ബുദ്ധി കുട്ടിക്കാലത്തേ അറിയാം എന്നൊരു ചൊല്ലുണ്ട് നമുക്ക്. അത്തരമൊരു വലിയ, കടുത്ത തീരുമാനം ആദ്യ ദിവസംതന്നെ ഞാന്‍ മന്ത്രിസഭാ യോഗത്തില്‍ എടുത്തപ്പോള്‍ അത് പിന്നീടെപ്പോഴെങ്കിലും എടുക്കുന്ന അതേ സ്വാഭാവികത തന്നെയല്ലേ ഉണ്ടാവുക? ഞാന്‍ എന്തെങ്കിലും മറച്ചുവച്ചോ? ഇല്ല, മറച്ചുവച്ചില്ല. എല്ലായ്‌പ്പോഴും ഈ കാര്യം ഞാന്‍ പറഞ്ഞു, ഇന്നു ഞാന്‍ നിങ്ങള്‍ക്ക് അതിന്റെ വിശദാംശങ്ങള്‍ നല്‍കുന്നു. രാജ്യം എന്നെ ശ്രദ്ധിക്കുന്നുണ്ട്, എനിക്ക് രാജ്യത്തെ ഒരിക്കലും ഇരുട്ടില്‍ നിര്‍ത്താനാകില്ല, ഒരിക്കലുമെനിക്ക് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാകില്ല, ഞാന്‍ തുറന്നും സത്യസന്ധവുമായാണ് സംസാരിക്കുന്നത്.
സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ 50-60 വര്‍ഷങ്ങളായി മറ്റു രാജ്യങ്ങളുമായി അത്തരം കരാറുകള്‍ ഉണ്ടാക്കുകയും അതില്‍ നാം പെട്ടുപോവുകയും ചെയ്തു. എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നേടാന്‍ നാം പ്രാപ്തരായില്ല. മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കിയിട്ടുള്ള കരാറുകളില്‍ മാറ്റം വരുത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചില രാജ്യങ്ങളുമായി നാം കരാറുകളുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിലെ ഏതെങ്കിലും ബാങ്കില്‍ ഏതെങ്കിലും ഇന്ത്യക്കാരന്റെ പണം എത്തിയാല്‍ അത് അടിയന്തരമായി നാം അറിഞ്ഞിരിക്കണം എന്ന തരത്തിലൊരു കരാറിന്റെ ആവശ്യകത അമേരിക്കയെ ബോധ്യപ്പെടുത്തുന്നതില്‍ ഞാന്‍ വിജയിച്ചിരിക്കുകയാണ്. ലോകത്തെ പല രാജ്യങ്ങളുമായും ഇതേ കാര്യം ഞാന്‍ ചെയ്തു; മറ്റു ചില രാജ്യങ്ങളുടെ കാര്യത്തില്‍ അത് പുരോഗമിക്കുകയാണ്. പക്ഷേ, ലോകത്ത് എവിടെയെങ്കിലും ഇന്ത്യയില്‍ നിന്ന് ചെന്ന ആരെങ്കിലും ആ രാജ്യത്തെ പണം കവരുകയോ കൊള്ളയടിക്കുകയോ ചെയ്തത് നമ്മെ അടിയന്തരമായി അറിയിച്ചാല്‍ അക്കാര്യത്തില്‍ വേണ്ട നടപടികള്‍ നാം സ്വീകരിക്കും.
ഞങ്ങള്‍ക്കറിയാം, നിങ്ങള്‍ക്കും അറിയാം, ഇവിടെ ഗോവയില്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഫ്‌ളാറ്റുകളുണ്ടെന്ന്. അതങ്ങനെതന്നെയല്ലേ? ഗോവയിലെ കെട്ടിട നിര്‍മാതാക്കളോട് എനിക്കൊരു പരാതിയുമില്ല, വീടുകള്‍ വില്‍ക്കുക എന്നത് അവരുടെ ജോലിയാണ്. എന്നാല്‍ ഏഴ് തലമുറകളായി ഗോവയില്‍ ജീവിച്ചിട്ടില്ലാത്ത, മറ്റെവിടെയെങ്കിലും ജനിച്ച, ഇപ്പോള്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന, ഉന്നതോദ്യോഗസ്ഥനായ ആരെങ്കിലും ഗോവയില്‍ ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ടോ? ആരുടെ പേരില്‍? അവരത് സ്വന്തം പേരിലല്ല വാങ്ങുന്നത്, മറ്റാരുടെയെങ്കിലും പേരിലാണ്, അല്ലേ? മറ്റുള്ളവരുടെ പേരില്‍ സ്ഥലം വാങ്ങുന്നതിനെതിരേ, അതായത് ബിനാമി സ്വത്തിനെതിരേ നിയമനിര്‍മാണം നടത്താന്‍ പോവുകയാണ് നാം. അത്തരം ഭൂമി ഇടപാടുകളെ നാം നിയമത്തിലൂടെ ആക്രമിക്കും. ആ ഭൂമി രാജ്യത്തിന്റേതാണ്, രാജ്യത്തെ പാവങ്ങളുടേതാണ്. ഈ രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കുക എന്നതു മാത്രമാണ് എന്റെ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തം, ഞാനത് ഉറപ്പായും നിര്‍വഹിക്കുകതന്നെ ചെയ്യും.
കുടുംബത്തില്‍ വിവാഹമുണ്ടാകുമ്പോഴോ മറ്റെന്തെങ്കിലും ശുഭവേളകളിലോ ആഭരണങ്ങള്‍ വാങ്ങുമെന്ന് നമുക്കറിയാം. പക്ഷേ, അത് ഭാര്യയുടെ ജന്മദിനമാണെങ്കിലോ, ആഭരണങ്ങളും സ്വര്‍ണ്ണവും വാങ്ങുമ്പോഴോ. ഒരു പ്രശ്‌നവുമില്ല സര്‍, ഒരു ബാഗ് നിറയെ പണവുമായി വന്ന് വാങ്ങിക്കോളൂ. ബില്ലുമില്ല, കണക്കുമില്ല, ഒന്നുമില്ല. ഇത് നടക്കുന്നുണ്ടോ ഇല്ലയോ. എല്ലാ ഇടപാടുകളും പണമായാണോ അല്ലയോ? പാവപ്പെട്ടവരാണോ ഇത് ചെയ്യുന്നത്? ഇത് നിര്‍ത്തണോ വേണ്ടയോ? നിങ്ങള്‍ രണ്ട് ലക്ഷം രൂപയില്‍ക്കൂടുതല്‍ വിലയുള്ള ആഭരണങ്ങള്‍ വാങ്ങുകയാണെങ്കില്‍ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയിരിക്കണം എന്ന നിയമം നാം കൊണ്ടുവന്നു. ഇതും എതിര്‍ക്കപ്പെട്ടു. പാര്‍ലമെന്റ് അംഗങ്ങളില്‍ പകുതിയിലേറെ എന്നെ സമീപിക്കുകയും മോദിജീ, ഈ നിയമം നിര്‍മ്മിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തുവന്ന് അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടു പോകും. ഇതുമായി ബന്ധപ്പെട്ട് അവരില്‍ ചിലര്‍ എനിക്ക് കത്തെഴുതുതാന്‍ പോലും തയ്യാറായി.
അത് പരസ്യമാക്കുമ്പോള്‍ അത് അവരുടെ മേഖലയില്‍ പോകാന്‍ പ്രാപ്തരാകുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. നിങ്ങള്‍ക്കു പണമുണ്ടെങ്കില്‍ നിങ്ങള്‍ സ്വര്‍ണമോ രത്‌നങ്ങളോ വാങ്ങൂ, ദയവായി നിങ്ങളുടെ ആദായ നികുതി പാന്‍ കാര്‍ഡ് ലഭ്യമാക്കണം എന്നു മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളു. ആരാണ് അത് വാങ്ങുന്നതെന്നും പണം എവിടെ നിന്നാണ് വരുന്നതെന്നും എങ്ങോട്ടാണ് പോകുന്നതെന്നുമെങ്കിലും നമുക്ക് അറിയണം. സഹോദരീ സഹോദരന്മാരേ, ഇത് 70 വര്‍ഷം പ്രായമുള്ള ഒരു രോഗമാണ്, 17 മാസം കൊണ്ടാണ് ഞാനത് മാറ്റുന്നത്.
സഹോദരീ സഹോദരന്മാരേ, നാം മറ്റൊരു കാര്യം ചെയ്തു, മുന്‍ ഗവണ്‍മെന്റുകള്‍ ചെയ്ത അതേ കാര്യം. കൂടുതലും സ്വര്‍ണത്തില്‍ തീര്‍ത്ത ഈ ആഭരണങ്ങള്‍ക്ക് എക്‌സൈസ് ഡ്യൂട്ടി ഇല്ലായിരുന്നു. മുന്‍ ഗവണ്‍മെന്റുകളും അത് ചുമത്താന്‍ ശ്രമിച്ചു, എങ്കിലും കുറച്ചേയുണ്ടായുള്ളു. പക്ഷേ, എല്ലാ ആഭരണക്കടകളും, ആഭരണക്കടകളുടെ എണ്ണം വളരെക്കുറവാണ്, ഗ്രാമങ്ങളില്‍ ഒന്നോ രണ്ടോ ആഭരണക്കടകളാണുള്ളത്. വന്‍ നഗരങ്ങളില്‍ 50 അല്ലെങ്കില്‍ 100, പക്ഷേ, അവര്‍ക്ക് വന്‍തോതില്‍ അധികാരമുണ്ട്. അതുപോലെ വലിയ എംപിമാര്‍ അവരുടെ കീശയിലുണ്ട്. ഞാന്‍ ആഭരണങ്ങള്‍ക്ക് എക്‌സൈസ് ഡ്യൂട്ടി ചുമത്തിയപ്പോള്‍ അതിശക്തമായ സമ്മര്‍ദം എന്റെ മേലുണ്ടായി. എംപിമാരില്‍ നിന്ന്, പ്രതിനിധി സംഘങ്ങളില്‍ നിന്ന്, നമുക്ക് പരിചയമുള്ളവരില്‍ നിന്ന് സമ്മര്‍ദം. സര്‍, ആദായ നികുതിക്കാര്‍ അവരെ പൊറുതിമുട്ടിക്കും, അവരെ അവര്‍ തകര്‍ക്കും. അവര്‍ അത്തരം കഥകള്‍ പറഞ്ഞപ്പോള്‍ ഞാനും ഭയന്നു, ഇക്കാര്യം ഞാന്‍ ചെയ്താല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് എനിക്കറിയില്ല. ഞാന്‍ പറഞ്ഞു, രണ്ട് സമിതികള്‍ രൂപീകരിക്കാന്‍ ഞങ്ങളെ അനുവദിക്കൂ, നമുക്ക് ചര്‍ച്ച ചെയ്യാം. അതുകൊണ്ട് അവര്‍ക്ക് വിശ്വാസമുള്ളവരെ ഉള്‍പ്പെടുത്തി ഗവണ്‍മെന്റ് പക്ഷത്തുനിന്ന് ഞങ്ങള്‍ ഒരു സമിതിയുണ്ടാക്കി. മുന്‍ ഗവണ്‍മെന്റുകള്‍ ഈ മുന്‍കൈയെടുക്കലില്‍ നിന്നു പിന്നോട്ടു പോവുകയാണു ചെയ്തത്. നോക്കൂ, രാജ്യത്തെ എനിക്ക് സത്യസന്ധമായി നയിക്കണം, അതില്‍ നിന്നു ഞാന്‍ പിന്നോട്ടു പോകില്ല. ആഭരണക്കാരുടെ മേല്‍ അതിക്രമങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഞാനവര്‍ക്ക് ഉറപ്പ് നല്‍കുന്നു. ഏതെങ്കിലും വരുമാന നികുതി ഉദ്യോഗസ്ഥന്‍ നിങ്ങളോട് എന്തെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അത് നിങ്ങളുടെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുക. അത്തരമാളുകള്‍ക്കെതിരേ ഞാന്‍ നടപടിയെടുക്കും. നാമെടുത്ത നടപടിയേക്കുറിച്ച് തിരിച്ചറിവുള്ളവര്‍ക്ക് ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത് മോദി ഇനി എന്താണോ അടുത്തതായി ചെയ്യാന്‍ പോകുന്നതിനെ കുറിച്ചാണെന്ന് മനസിലായി. പക്ഷേ, അവരെല്ലാം അവരുടെ സ്വന്തം ലോകങ്ങളില്‍ വളരെ തിരക്കുള്ളവരും മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പോലെ അദ്ദേഹവും വന്നിട്ട് അതുപോലെ പോകും എന്ന് ചിന്തിക്കുന്നവരുമാണ്. എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ഞാന്‍ ഏതെങ്കിലും കസേരയ്ക്കു വേണ്ടിയല്ല ജനിച്ചത്. എന്റെ ദേശവാസികളേ, ഞാന്‍ എന്റെ വീട് വിട്ടു, കുടുംബം വിട്ടു, എല്ലാം എന്റെ രാജ്യത്തിനു വേണ്ടി.
മറുകൈയില്‍ നാം ഇക്കാര്യത്തിലും ഊന്നുന്നു. ചിലയാളുകളുണ്ട്, അവര്‍ തെറ്റായ കാര്യങ്ങള്‍ ചില സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചിലതു ചെയ്യുന്നു. എല്ലാവരും സത്യസന്ധരല്ല, എല്ലാവരും കള്ളന്മാരല്ല, ചില കാര്യങ്ങള്‍ക്ക് അവര്‍ വഴങ്ങിയേക്കുമെങ്കിലും തിരിച്ചുവരാന്‍ ഒരു അവസരം ലഭിച്ചാല്‍ ശരിയായ പാതയിലേക്ക് തിരിച്ചു വരാന്‍ അവര്‍ തയ്യാറാകും. അവരുടെ എണ്ണം വളരെക്കൂടുതലാണ്. നാം ജനങ്ങള്‍ക്കു മുമ്പില്‍ ഒരു പദ്ധതി വയ്ക്കുകയാണ്. അത്തരം സത്യസന്ധമല്ലാത്ത പണം അവരുടെ പക്കലുണ്ടെങ്കില്‍ അവര്‍ അത് ഐഡിഎസ് നിയമത്തിനു കീഴില്‍ നിക്ഷേപിക്കുക, യുക്തമായ പിഴ അടയ്ക്കുക. അതില്‍ ഞാന്‍ ഇളവൊന്നും തരില്ല. പക്ഷേ, വ്യവസായികള്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ നല്ല ബുദ്ധിയുള്ളവരാണ്. അവര്‍ക്കറിയാം, ഇതാണ് മോദിയെന്നും അദ്ദേഹം ഒന്നല്ലെങ്കില്‍ മറ്റൊന്നു ചെയ്യുമെന്നും. നിങ്ങള്‍ക്കും സന്തോഷിക്കാം, സ്വാതന്ത്ര്യത്തിനു ശേഷമുള്ള 70 വര്‍ഷക്കാലത്തിനിടെ പലവട്ടം സമാനമായ പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഇതാദ്യമായാണ് പിഴകളുള്‍പ്പെടെ 67,000 കോടി രൂപ ജനങ്ങള്‍ നിക്ഷേപിക്കുന്നതും സമ്പൂര്‍ണ്ണ സര്‍വേകളിലൂടെയും റെയിഡുകളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും രണ്ടു വര്‍ഷംകൊണ്ട് 1.2 ലക്ഷം കോടി രൂപ ഗവണ്‍മെന്റ് വാഗ്ദാനങ്ങള്‍ മാനിച്ച് ഇപ്പോള്‍ ചിത്രത്തില്‍ വന്നതും. കണക്കിലെ ബാക്കി 1.2 ലക്ഷം കോടി രൂപയിലേക്ക് എത്തി.
കഴിഞ്ഞ രണ്ട് വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളാണ് ഗോവയുടെ മണ്ണില്‍ നിന്ന് ഞാന്‍ രാജ്യത്തിനാകെ നല്‍കിയത്.

ചെയ്യേണ്ടതെന്താണെന്ന് അതിനു ശേഷം നാം അറിഞ്ഞു. നം ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നു. ഞാന്‍ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പാര്‍ലമെന്റില്‍ പലതരം പ്രസംഗങ്ങളുണ്ടായി. ഞാനെത്രത്തോളം പരിഹസിക്കപ്പെട്ടുവെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കും. എല്ലാവരും എന്താണ് പറയുക എന്ന് എനിക്ക് അറിയില്ലെന്നാണോ? മോദിയുടെ മുടിയില്‍ പിടിച്ചു വലിച്ചാല്‍ അദ്ദേഹം പേടിക്കുമെന്നാണ് അവര്‍ കരുതിയത്. മോദിയെ ജീവനോടെ നിങ്ങള്‍ കത്തിച്ചാലും മോദി ഭയക്കില്ല. തുടക്കത്തില്‍ നാം ഒരു കാര്യം ചെയ്തു, നാം പാവപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ജന്‍ധന്‍ യോജന വഴി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഈ ബാങ്ക് അക്കൗണ്ടുകളുടെ മെച്ചമെന്താണെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്കു മനസിലാകാന്‍ പോവുകയാണ്.
200 ദശലക്ഷത്തിലധികം ആളുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഇന്ത്യയിലെ സമ്പന്നരുടെ പോക്കറ്റുകളില്‍ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുണ്ട്. ആ കാര്‍ഡ് എന്തെങ്കിലും നല്‍കുമെന്നതു പോയിട്ട് അങ്ങനെയൊന്നിനെക്കുറിച്ചുതന്നെ പാവപ്പെട്ടവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. സഹോദരീ സഹോദരന്മാരേ, പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജനയില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക മാത്രമല്ല നാം ചെയ്തത്, രാജ്യത്തെ 200 ദശലക്ഷം ആളുകള്‍ക്ക് നാം റൂപെ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കി. ഒരു വര്‍ഷം മുമ്പേ ഇതെല്ലാം ചെയ്യുകയുമുണ്ടായി. അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ഈ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് അവര്‍ക്ക് വിപണിയില്‍ നിന്ന് എന്തും വാങ്ങാം. ആ സൗകര്യവും ഈ കാര്‍ഡില്‍ ലഭ്യമാണ്. രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ഞാന്‍ ക്രമാനുഗതമായി വിവിധ മരുന്നുകള്‍ നല്‍കുകയാണ്, സാവധാനം ഡോസ് കൂട്ടുന്നുണ്ട്.
ഇപ്പോള്‍ എന്റെ രാജ്യത്തെ പാവപ്പെട്ടവരുടെ സമ്പന്നത നോക്കൂ സഹോദരീ സഹോദരന്മാരേ., നിങ്ങള്‍ കാല്‍പ്പാദം ബാങ്കിനുള്ളിലൊന്നു വച്ചാല്‍ മതി എവിടെയും ഈ സാമ്പത്തിക വ്യവസ്ഥയില്‍ ഉപകരിക്കുന്ന ശൂന്യബാക്കിയില്‍ ബാങ്ക് അക്കൗണ്ട് നിങ്ങള്‍ക്ക് തുറക്കാനാകുമെന്ന് ഞാന്‍ അവരോടു പറഞ്ഞു. എന്നാല്‍ സുഹൃത്തുക്കളേ നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരുടെ സമ്പന്നതയിലേക്ക് നോക്കൂ. രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്ത സമ്പന്നര്‍ നമ്മുടെ പാവപ്പെട്ടവരുടെ സമ്പന്നതയിലേക്കു നോക്കൂ. നിങ്ങള്‍ക്ക് ശൂന്യബാക്കിയില്‍ ബാങ്ക് അക്കൗണ്ട് തുറക്കാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ രാജ്യത്തെ ഇതുവരെ പാവപ്പെട്ടവരായിരുന്നവര്‍ നാല്‍പ്പത്തിയയ്യായിരം കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്. ഈ രാജ്യത്തെ സാധാരണക്കാരുടെ ശക്തി നാം നിര്‍ബന്ധമായും തിരിച്ചറിയണം. 20 കോടി കുടുംബങ്ങള്‍ക്ക് റുപെ കാര്‍ഡ് നല്‍കിയെന്ന് ഇപ്പോഴും ചിലര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ചില രാഷ്ട്രീയ കളികള്‍ നടത്തിയെന്നും അങ്ങനെ പ്രശ്‌നം പരിഹരിച്ചെന്നും അവര്‍ വിശ്വസിക്കുന്നു. നാം രഹസ്യമായി വലിയൊരു ഓപ്പറേഷന്‍ നടത്തി. മനോഹര്‍ജി ചെയ്തത് എനിക്ക് ചെയ്യാന്‍ കഴിയില്ല. പത്ത് മാസം ഞാന്‍ ഈ ദൗത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുകയായിരുന്നു. പുതിയ നോട്ടുകളുടെ അച്ചടിയും വിതരണവും വളരെ വലിയൊരു കാര്യമായതുകൊണ്ട് വിശ്വസിക്കാവുന്നവരുടെ ചെറിയ ഒരു ഗ്രൂപ്പ് ഞാനുണ്ടാക്കി. കാര്യങ്ങള്‍ മറച്ചുവയ്ക്കലും രഹസ്യം സൂക്ഷിക്കലും വലിയ ബുദ്ധിമുട്ടായിരുന്നു. അല്ലെങ്കില്‍ ഈ ആളുകള്‍ കാര്യങ്ങള്‍ കണ്ടെത്തുകയും അവരുടേതായ എല്ലാ സജ്ജീകരണങ്ങളും ഉണ്ടാക്കുകയും ചെയ്യുമായിരുന്നു.
സുഹൃത്തുക്കളേ, രാജ്യത്തിന് തിളങ്ങുന്ന നക്ഷത്രം ഉണ്ടാക്കാന്‍ എട്ടാം തീയതി രാത്രി 8 മണിക്ക് പുതിയൊരു ചുവടുവച്ചു. ഈ തീരുമാനം മൂലം പ്രശ്‌നങ്ങളും അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്നും ഞാന്‍ ആ രാത്രിയില്‍ സൂചിപ്പിച്ചിരുന്നു. ആദ്യ ദിവസം തന്നെ ഞാനത് പറഞ്ഞു. പക്ഷേ, സഹോദരീ സഹോദരന്മാരേ, ഒരു പോരാട്ടം നടത്തിയിട്ടാണെങ്കിലും സിനിമാ തിയേറ്ററിനു മുന്നില്‍ വരി നില്‍ക്കുമെന്നതിന് രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കു മുന്നില്‍ ഞാന്‍ തൊഴുന്നു. പക്ഷേ, കഴിഞ്ഞ നാല് ദിവസമായി ഞാന്‍ എവിടെയും കാണുന്നത് പണത്തിനു വേണ്ടി ക്യൂവില്‍ നില്‍ക്കാന്‍ ഒരിടവുമില്ലെന്നാണെങ്കിലും എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് അസൗകര്യങ്ങളുണ്ട് എന്നാണ്. അത് നമ്മുടെ കാലടികളെ മുറിവേല്‍പ്പിക്കുന്ന കാര്യമാണെങ്കിലും നമ്മുടെ രാജ്യത്തിന്റെ നല്ലതിനു വേണ്ടി ചെയ്യട്ടെ.
മുഴുവന്‍ ബാങ്ക് ജീവനക്കാരെയും പരസ്യമായി സല്യൂട്ട് ചെയ്യാന്‍ ഞാനിന്ന് ആഗ്രഹിക്കുന്നു. ഒരു വര്‍ഷംകൊണ്ട്, എന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ, ഏത് ബാങ്ക് ജീവനക്കാരും ഒരു വര്‍ഷംകൊണ്ട് ചെയ്തതിനേക്കാള്‍ അധികമാണ് കഴിഞ്ഞ ഒരാഴ്ച ചെയ്തത്. എനിക്കു സന്തോഷമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഞാന്‍ കണ്ടു, എഴുപതും എഴുപത്തിയഞ്ചും വയസ്സുള്ള വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ച്ചെന്ന് പറയുന്നു, സര്‍, ഞാന്‍ വിരമിച്ചതാണെങ്കിലും ജോലി അറിയാവുന്നതുകൊണ്ട് ഈ വിശുദ്ധ പ്രവൃത്തിയുടെ ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ സേവിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തങ്ങളുടെ പഴയ ശാഖകളിലെത്തി സഹായത്തിനു സേവനം വാഗ്ദാനം ചെയ്ത എല്ലാ വിരമിച്ച ബാങ്ക് ജീവനക്കാരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഞാന്‍ അവരെ സല്യൂട്ട് ചെയ്യുന്നു.

പൊള്ളുന്ന സൂര്യനു കീഴെ വരിയില്‍ നിന്നവര്‍ക്ക് സ്വന്തം ചെലവില്‍ കുടിവെള്ളം കൊടുത്ത യുവജനങ്ങളെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇരിക്കാന്‍ കസേരകള്‍ എത്തിച്ചു കൊടുത്തവരെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. രാജ്യത്തെ യുവതലമുറ, പ്രത്യേകിച്ചും ഈ സമയമത്രയും ഈ പ്രവൃത്തനം വിജയിപ്പിക്കാന്‍ യത്‌നിച്ചു. ഈ പ്രവര്‍ത്തിയുടെ വിജയത്തിനു കാരണം എട്ടാം തീയതി രാത്രി എട്ടിനു മോദി നടത്തിയ പ്രഖ്യാപനമല്ല. കുറച്ചു ലക്ഷങ്ങളൊഴികെ 1.25 ദശലക്ഷം ജനങ്ങളാണ് ഇതിന്റെ വിജയത്തിനു കാരണം. അതുകൊണ്ട് സഹോദരീ സഹോദരന്മാരേ, ഈ പദ്ധതി ഉറപ്പായും വിജയകരമാകും.
ഞാന്‍ നിങ്ങളോട് ഒരു കാര്യംകൂടി പറയാനാഗ്രഹിക്കുന്നു. പറയൂ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടര്‍പ്പട്ടിക തയ്യാറാക്കാന്‍ പ്രവര്‍ത്തിക്കുമോ ഇല്ലയോ. എല്ലാ ഗവണ്‍മെന്റ് ജീവനക്കാരും അധ്യാപകരും അവരുടെ ജോലി ചെയ്യുമോ ഇല്ലയോ? എന്തിനേറെ, എന്റെ പേര് പട്ടികയില്‍ ഇല്ലെന്ന പരാതികള്‍ തെരഞ്ഞെടുപ്പു ദിനത്തില്‍ നാം കേള്‍ക്കാറില്ലേ, എന്റെ സമൂഹത്തിന്റെ പേരില്ലെന്ന്, എന്നെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന്. അങ്ങനെ കേള്‍ക്കാറില്ലേ?
സഹോദരീ സഹോദരന്മാരേ, തെരഞ്ഞെടുപ്പില്‍ നാം എന്താണ് ചെയ്യേണ്ടത്. ബട്ടണൊന്ന് അമര്‍ത്തുക, തിരിച്ചെത്തുക, അതു മാത്രമല്ലേ ചെയ്യേണ്ടതുള്ള, അങ്ങനെയല്ലേ? എങ്കിലും ഈ രാജ്യത്ത് തെരഞ്ഞെടുപ്പു നടത്താന്‍ 90 ദിവസം എടുക്കുന്നു, മുഴുവന്‍ പൊലീസ് സംവിധാനങ്ങളും, സിആര്‍പിഎഫ്, എസ്ആര്‍പി, ബിഎസ്എഫ്, മുഴുവന്‍ ഗവണ്‍മെന്റ് ജീവനക്കാരും കോടിക്കണക്കിനു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും 90 ദിവസം രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമ്മുടേതു പോലെ ഒരു വലിയ രാജ്യത്തെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയുള്ളു. അതിന് 90 ദിവസമെടുക്കും. സഹോദരീ സഹോദരന്മാരേ, ഈ രാജ്യത്തോട് ഞാന്‍ 50 ദിവസം മാത്രമാണു ചോദിച്ചത്. സഹോദരീ സഹോദരന്മാരേ, ഡിസംബര്‍ 30 വരെ എനിക്ക് സമയം തരൂ, ഡിസംബര്‍ 30നു ശേഷം ഞാനെന്തെങ്കിലും വീഴ്ച വരുത്തുകയാണെങ്കില്‍, എന്റെ എന്തെങ്കിലും തെറ്റ് നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയുകയാണെങ്കില്‍, എന്റെ ഉദ്ദേശ്യം തെറ്റാണെന്നു വന്നാല്‍ നിങ്ങള്‍ പറയുന്ന ഏത് കവലയിലും വന്നു നില്‍ക്കാനും എന്റെ രാജ്യം നിശ്ചയിക്കുന്ന ഏത് ശിക്ഷയും സ്വീകരിക്കാനും ഞാന്‍ തയ്യാറാണ്.
പക്ഷേ, എന്റെ സഹദേശവാസികളേ, ലോകം മുന്നേറുകയാണ്. ഇന്ത്യയുടെ ഈ രോഗം നമ്മുടെ രാജ്യത്തെ തകര്‍ക്കും. 35 വയസ്സില്‍ താഴെ പ്രായമുള്ള 65 ശതമാനം യുവജനങ്ങളുള്‍പ്പെടുന്ന 800 ദശലക്ഷം ജനങ്ങളുടെ ഭാവിക്ക് താങ്ങുവേണം. അതുകൊണ്ടാണ് എന്റെ സഹോദരീ സഹോദരന്മാരേ, രാഷ്ട്രീയം കളിക്കേണ്ടവര്‍ക്ക് അതാകാം, കൊള്ളടയിക്കപ്പെട്ടവര്‍ കരയുകയും മോശം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യാം. വെറും 50 ദിവസം, ഡിസംബര്‍ 30നു ശേഷം, നിങ്ങള്‍ ആഗ്രഹിക്കുന്ന തരം ഹിന്ദുസ്ഥാന്‍ നല്‍കുമെന്ന് ഞാന്‍ വാക്കു നല്‍കുന്നു.
ആരെങ്കിലും സഹിക്കേണ്ടി വരുമ്പോള്‍ എനിക്കും വേദനിക്കും. സഹോദരീ സഹോദരന്മാരേ, എനിക്ക് എന്റെ ദേശവാസികളുടെ പ്രശ്‌നങ്ങള്‍ അറിയാം, എനിക്ക് അവരുടെ മന:ക്ലേശം അറിയാം, പക്ഷേ, ഈ സഹനങ്ങള്‍ വെറും 50 ദിവസത്തേയ്‌ക്കേയുള്ളു. അമ്പത് ദിവസം കഴിയുമ്പോള്‍ നാം വൃത്തിയാക്കലില്‍ വിജയിക്കും, ഒരിക്കല്‍ വൃത്തിയാക്കിക്കഴിഞ്ഞാല്‍ ഒരു ചെറിയ കൊതുകുപോലും വരില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഈ പോരാട്ടം തുടങ്ങിയത് സത്യസന്ധരായ ആളുകളെ വിശ്വസിച്ചാണ്, സത്യസന്ധരായ ആളുകളുടെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു, എനിക്ക് ആത്മവിശ്വാസമുണ്ട്, ഞാന്‍ ഇത് പൂര്‍ത്തിയാക്കും. പണം നഷ്ടപ്പെട്ടവരുടെ സ്വഭാവം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകില്ല. അമ്മയെ ഒന്നു വണങ്ങുക പോലും ചെയ്യാത്തവര്‍ ഇന്ന് കറന്‍സി നോട്ടുകള്‍ക്കു മുന്നില്‍ തൊഴുന്നു. ആ പാവപ്പെട്ട വിധവയാ മാതാവ് മോദിയെ അനുഗ്രഹിച്ചു, ഇന്നലെ വരെ അവരെ ഒന്നു സന്ദര്‍ശിക്കുക പോലും ചെയ്യാത്ത മകനും മരുമകളും രണ്ടര ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു. ആ പാവപ്പെട്ട വിധവയായ അമ്മമാരുടെ അനുഗ്രഹം രാജ്യത്തിന്റെ വിജയാഘോഷത്തിന് ഒരു തള്ളല്‍ സമ്മാനിക്കും. ദശലക്ഷക്കണക്കിനും ശതലക്ഷക്കണക്കിനും രൂപയുടെ 2ജി കുംഭകോണം, കല്‍ക്കരി ഖനി കുംഭകോണം ഇതൊക്ക നിങ്ങള്‍ കണ്ടിട്ടിണ്ട്, അതെല്ലാം നിങ്ങള്‍ക്കറിയാം, ഇപ്പോള്‍ അവര്‍ ആയിരം രൂപയ്ക്കു വേണ്ടി വരിയില്‍ നില്‍ക്കുകയാണ്.
ശതലക്ഷക്കണക്കിനു ജനങ്ങളുടെ സ്‌നേഹമില്ലെങ്കില്‍, അവര്‍ക്കെന്നില്‍ വിശ്വാസമില്ലെങ്കില്‍ നിരവധി ഗവണ്‍മെന്റുകള്‍ വന്നുപോയിട്ടും സഹോദരീ സഹോദരന്മാരേ, എന്നിട്ടും രാജ്യത്തിന്റെ ഭാവി തിളക്കമുള്ളതാണ്. രാജ്യത്തിന്റെ തിളങ്ങുന്ന ഭാവിക്കു വേണ്ടി നാം ചില പ്രശ്‌നങ്ങള്‍ സഹിക്കണം. ഞാന്‍ ചിലപ്പോള്‍ അത്ഭുതപ്പെടാറുണ്ട്. ഇന്നലെ എന്നോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ സംസാരിച്ചതേയുള്ളു. ഞാന്‍ പറഞ്ഞു, എന്നെ രാത്രിയിലും പകലും വിളിച്ച് പറയുന്നു, മോദിജീ, നമക്ക് യുദ്ധം കൂടിയേ തീരൂ. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ നിങ്ങളെന്താണോ ചെയ്യുക അത് ചെയ്യാന്‍ ഞാന്‍ പറഞ്ഞു. വൈദ്യുതി നിലയ്ക്കും, സാധനങ്ങള്‍ വരുന്നത് നിലയ്ക്കും, തീവണ്ടികള്‍ റദ്ദാക്കും, സൈന്യം തീവണ്ടിയില്‍ സഞ്ചരിക്കും, നിങ്ങള്‍ക്ക് തീവണ്ടിയില്‍ സഞ്ചരിക്കാനാകാതെ വരും. അപ്പോള്‍ നിങ്ങളെന്താണ് ചെയ്യുക? അദ്ദേഹം പറഞ്ഞു, അങ്ങനെ സംഭവിച്ചാലോ?കാര്യങ്ങള്‍ പറയാന്‍ വളരെ എളുപ്പമാണ്, ധര്‍മോപദേശം ചെയ്യാനും എളുപ്പമാണ്, നിങ്ങള്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ സാധാരണക്കാരനു പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല.
എന്റെ സഹദേശവാസികളോട് ഒരു കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ പലര്‍ക്കും അഴിമതിക്കും കള്ളപ്പണത്തിനും എതിരേ സംസാരിക്കാന്‍ ധൈര്യമില്ല, എന്തുകൊണ്ടെന്നാല്‍ ആരെങ്കിലും ഉത്കണ്ഠ പ്രകടിപ്പിച്ചു വല്ലതും പറഞ്ഞാല്‍, സംശയകരമായി എന്തെങ്കിലും കാണും. അത് പുഞ്ചിരിക്കുന്ന മുഖവുമായി പറയാന്‍ കഴിയുമോ, ഇല്ല, മോദിജി എന്താണോ ചെയ്തത് അത് നല്ലതാണ്. പിന്നീട് അവര്‍ ചില സുഹൃത്തുക്കളെ വിളിച്ച് പറയും, എന്തായാലും സുഹൃത്തുണ്ടല്ലോ?ആ സുഹൃത്ത് പറയും, ഇല്ല സുഹൃത്തേ, മോദിജി എല്ലാ ഉപായങ്ങളും അടച്ചുകളഞ്ഞു. അതുകൊണ്ട് അവരിപ്പോള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാം. ഉപ്പിനു വില കൂടാന്‍ പോകുന്നുവെന്ന് ഒരു ദിവസം ഊഹാപോഹം പ്രചരിച്ചു. ആരാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കൊണ്ട് ഇപ്പോള്‍ ഉപ്പ് വാങ്ങുന്നതെന്ന് പറയൂ. അവരുടെ പണം കൊള്ളയടിക്കപ്പെടുകയാണെന്നും അത് എഴുപത് വര്‍ഷമായി ഒളിച്ചുവച്ചിരിക്കുകയായിരുവെന്നും അവര്‍ക്കറിയാവുന്നതുകൊണ്ടാണ് അത്. അവര്‍ ചെലവേറിയ പൂട്ടുകള്‍ ഉപയോഗിച്ചു, പക്ഷേ, ഇപ്പോള്‍ എടുക്കാന്‍ ആളില്ലാതായി. ഇപ്പോള്‍ ഭിക്ഷക്കാര്‍ പോലും ആയിരം രൂപ നോട്ട് നിരസിക്കുന്നു.
സഹോദരീ സഹോദരന്മാരേ, സത്യസന്ധരായ ആളുകള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഇത് സത്യമാണോ എന്നെനിക്ക് അറിയില്ല, പക്ഷേ, ചിലര്‍ തങ്ങളുടെ പക്കലുള്ള പഴയ 500 രൂപ നോട്ട് 450 രൂപയ്ക്ക് വില്‍ക്കുന്നുവെന്നും ചിലര്‍ അത് 300 രൂപയ്ക്ക് വില്‍ക്കുന്നുവെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഞാനെന്റെ ദേശവാസികളോട് പറയുന്നു, നിങ്ങളുടെ 500 രൂപയില്‍ നിന്ന് ഒരു നയാ പൈസ പോലും കുറവു ചെയ്യാനുള്ള അധികാരം ഒരാള്‍ക്കുമില്ല. നിങ്ങളുടെ 500 രൂപയെന്നാല്‍ ഉറപ്പായും നാലായിരത്തി തൊണ്ണൂറ്റി ഒമ്പതു രൂപ നൂറ് പൈസ തന്നെയാണ്. അത്തരമെന്തെങ്കിലും ഇടപാടിനു വഴങ്ങരുത്. വരിയില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ നിങ്ങള്‍ നേടുന്നു, നിങ്ങള്‍ മറ്റു ചിലതു കൂടി നേടുമെന്ന് ചില സത്യസന്ധരല്ലാത്തവര്‍ പറഞ്ഞേക്കാം.
സഹോദരീ സഹോദരന്മാരേ, ഇത് നിങ്ങളെല്ലാവരോടുമുള്ള എന്റെ അഭ്യര്‍ത്ഥനയാണ്. നിങ്ങളുടെ അമ്മാവനോ, അമ്മായിയഛനോ, അഛനോ, സഹോദരനോ, ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തവരായിരിക്കാം. അവര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാകാം, അത് നിങ്ങളുടെ തെറ്റായിരിക്കുകയുമില്ല. അതേക്കുറിച്ചു നിങ്ങള്‍ക്ക് ധാരണയുണ്ടാകണമെന്നില്ല. നിങ്ങള്‍ ബാങ്കില്‍ പോവുകയും അത് നിക്ഷേപിക്കുകയും ചെയ്യുക. എത്രയാണോ പിഴ അത് അടയ്ക്കുകയും മുഖ്യധാരയിലേക്ക് വരികയും ചെയ്യുക. അതാണ് എല്ലാവര്‍ക്കും നല്ലത്. ഞാന്‍ ഒരുകാര്യം കൂടി പറയാം. പിന്നീട് ഇത് നോക്കിക്കൊള്ളാമെന്ന് ചിലര്‍ കരുതിയാല്‍പ്പിന്നെ അവര്‍ക്ക് എന്നെ അറിയില്ല. രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചതുമുതലുള്ള അവരുടെ മുഴുവന്‍ രഹസ്യങ്ങളും ഞാന്‍ തുറക്കും. സത്യസന്ധരല്ലാത്തവര്‍ നിര്‍ബന്ധമായും മനസ്സിലാക്കണം, ഇതിപ്പോള്‍ വെറുമൊരു കടലാസ് കഷണമാണെന്ന്. അവര്‍ കൂടുതല്‍ കടുത്ത ശ്രമം നടത്തരുത്. അതിനുപകരം ലക്ഷം പേര്‍ക്ക് ഞാന്‍ ജോലി കൊടുത്ത് അവരെ ഈ പ്രധാന ദൗത്യത്തിന് വിന്യസിച്ചാല്‍ രാജ്യത്തിനകത്തു നടക്കുന്ന ഈ ഇടപാടു നിര്‍ത്തിക്കാന്‍ കഴിയും, ആളുകള്‍ക്കിപ്പോള്‍ എന്നെ മനസ്സിലാവുകയും ചെയ്യും. ഇതുവരെ അവര്‍ക്ക് മനസ്സിലായിട്ടില്ല, പക്ഷേ, വലിയൊരു ഡോസ് കിട്ടുമ്പോള്‍ മനസ്സിലാകും. ഇതൊരു ഫുള്‍സ്‌റ്റോപ്പല്ല, ഞാന്‍ തുറന്നു പറയുന്നു, ഇതൊരു ഫുള്‍സ്റ്റോപ്പല്ല. രാജ്യത്തെ അഴിമതിയും സത്യസന്ധതയില്ലായ്മയും അവസാനിപ്പിക്കുന്നതിന് എന്റെ മനസ്സില്‍ പല പദ്ധതികളുമുണ്ട്. അതൊക്കെ ഉടനേ വരാന്‍ പോവുകയാണ്. കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന എന്റെ രാജ്യത്തെ സത്യസന്ധരായ ആളുകള്‍ക്കു വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. അവര്‍ക്ക് അവരുടെ വീട് ലഭിക്കണം, അവരുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണം, അവരുടെ വീടുകളിലെ പ്രായമായവര്‍ക്ക് നല്ല ആരോഗ്യ പരിരക്ഷ ലഭിക്കണം, അതിനു വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്.
എനിക്ക് ഗോവയിലെ ജനങ്ങളുടെ അനുഗ്രഹം വേണം. എഴുന്നേറ്റു നിന്ന് കൈയടിച്ച് എന്നെ അനുഗ്രഹിക്കൂ, രാജ്യം സത്യസന്ധരായ ആളുകളെ കാണട്ടെ. രാജ്യത്ത് സത്യസന്ധരായ ആളുകള്‍ക്ക് ഒരു കുറവുമില്ല. സത്യസന്ധതയുടെ ഈ പ്രവവൃത്തിയില്‍ എനിക്കൊപ്പം വന്ന് അണി ചേരൂ. ബ്രാവോ, ഗോവയിലെ എന്റെ സഹോദരീ സഹോദരന്മാരേ, നിങ്ങളെ അഭിവാദ്യം ചെയ്യാന്‍ ഞാന്‍ എന്റെ ശിരസ് നമിക്കുന്നു. ഗോവയില്‍ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ സത്യസന്ധരായ ആളുകളുടെയും ശബ്ദമാണ് ഇത്.
സഹോദരീ സഹോദരന്മാരേ, ഈ പോരാട്ടത്തില്‍ എനിക്കെതിരേ തിരിയുന്ന ശക്തികളേക്കുറിച്ച് എനിക്കറിയാം. എനിക്കെതിരേ ഏതുതരത്തിലുള്ള ആളുകളാണ് തിരിയുക എന്നറിയാം. 70 വര്‍ഷമായി അവര്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നതാണ് അവരില്‍ നിന്ന് ഞാന്‍ പിടിച്ചെടുത്തിരിക്കുന്നത് എന്ന് അവര്‍ക്കറിയാം, അവരെന്നെ കൊല്ലും, അവരെന്നെ ഇല്ലാതാക്കും, എന്താണോ ചെയ്യാന്‍ കഴിയുന്നത് അത് അവര്‍ ചെയ്യട്ടെ. സഹോദരീ സഹോദരന്മാരേ, ദയവായി 50 ദിവസത്തേക്ക് എന്നെ സഹായിക്കൂ, ദയവായി 50 ദിവസത്തേക്ക് എന്നെ സഹായിക്കൂ. വലിയൊരു കൈയടിയോടെ ഇക്കാര്യം സ്വീകരിക്കൂ.

വളരെ വളരെ നന്ദി.