Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗോവയിലെ അഗ്വാഡ കോട്ടയില്‍ ഇന്ത്യന്‍ ലൈറ്റ് ഹൗസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു


പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായി ലൈറ്റ്ഹൗസുകളോടുള്ള ആവേശം വര്‍ദ്ധിച്ചുവരുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് പി സാവന്തിനും കേന്ദ്ര സഹമന്ത്രി ശ്രീപദ് വൈ നായിക്കിനുമൊപ്പം പ്രഥമ ഇന്ത്യന്‍ ലൈറ്റ് ഹൗസ് ഫെസ്റ്റിവല്‍ ഗോവയിലെ അഗ്വാഡ കോട്ടയില്‍ ഉദ്ഘാടനം ചെയ്തതായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ എക്‌സിലെ പോസ്റ്റുകളിലെ ശൃംഖലയിലൂടെ അറിയിച്ചു. പുരാതന കാലത്ത് കപ്പലുകളെയും വിനോദസഞ്ചാരികളെയും അവരുടെ നിഗൂഢവും പ്രകൃതിരമണീയവുമായ വശീകരണത്താല്‍ ഒരുപോലെ മാടിവിളിച്ചിരുന്ന അവിശേഷമായ ഘടനകളും സമുദ്ര സഞ്ചാരത്തിന്റെ അവിഭാജ്യ ഘടകവുമായ ലൈറ്റ്ഹൗസുകളെ ആഘോഷിക്കുന്നതിനാണ് ഇന്ത്യന്‍ ലൈറ്റ് ഹൗസ് ഫെസ്റ്റിവല്‍ നടത്തുന്നത്.

”പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായി ലൈറ്റ്ഹൗസുകളോടുള്ള ആവേശം വര്‍ദ്ധിച്ചുവരുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഇതാണ് ഈ വിഷയത്തില്‍ മന്‍കിബാത്തില്‍ ഞാന്‍ പറഞ്ഞതും” കേന്ദ്രമന്ത്രിയുടെ എക്‌സ് പോസ്റ്റുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

NS