Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുലാബ് ചുഴലിക്കാറ്റിനെക്കുറിച്ച് പ്രധാനമന്ത്രി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുമായി സംസാരിച്ച് ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നുള്ള  സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ്  നൽകി. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീവൈ എസ് ജഗൻ മോഹൻ റെഡ്ഡിയുമായി  സംസാരിച്ചു, ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.”