Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുരു പൂജാവേളയിൽ പശുമ്പൊൻ മുത്തുരാമലിംഗ തേവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു


 പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, ഗുരു പൂജാവേളയിൽ പശുമ്പൊൻ മുത്തുരാമലിംഗ തേവർക്ക്  ശ്രദ്ധാഞ്‌ജലി അർപ്പിച്ചു 

 പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ കാലാതീതമായ തത്ത്വങ്ങൾ വരും തലമുറകൾക്ക് പ്രചോദനത്തിന്റെ വെളിച്ചമായി നിലകൊള്ളുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

 “പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ വിശുദ്ധ ഗുരുപൂജയിൽ അദ്ദേഹത്തിന് നമ്മുടെ അഗാധമായ ശ്രദ്ധാഞ്‌ജലി അർപ്പിക്കുന്നു.  സമൂഹത്തിന്റെ ഉന്നമനം, ഐക്യം, കർഷകരുടെ അഭിവൃദ്ധി, ദാരിദ്ര്യ നിർമാർജനം എന്നിവയെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന്റെ ആത്മീയ പാതയിൽ ആഴത്തിൽ വേരൂന്നിയ അദ്ദേഹത്തിന്റെ സമ്പന്നമായ പ്രവർത്തനങ്ങൾ ദേശീയ പുരോഗതിയുടെ പാതയെ പ്രകാശിപ്പിക്കുന്നു.  അദ്ദേഹത്തിന്റെ കാലാതീതമായ തത്ത്വങ്ങൾ വരും തലമുറകൾക്ക് പ്രചോദനത്തിന്റെ വെളിച്ചമായി നിലകൊള്ളുന്നു”

*******

NS