ഗുരു ഗോവിന്ദ് സിങ് ജിയുടെ ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തു നടന്ന ചടങ്ങില്‍, അദ്ദേഹത്തിന്റെ സ്മരണാര്‍ഥം പുറത്തിറക്കുന്ന 350 രൂപയുടെ നാണയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി. മാനവികതയോടുള്ള നിസ്വാര്‍ഥ സേവനം, അര്‍പ്പണബോധം, ധീരത, ത്യാഗം തുടങ്ങിയ ഗുരു ഗോവിന്ദ് സിങ് ജിയുടെ മഹത്തായ മൂല്യങ്ങളെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പാത പിന്തുടരാന് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഗുരു ഗോവിന്ദ്നാഥ് സിങ് ജിയുടെ ജന്മ വാര്‍ഷിക സ്മരണാര്‍ഥം പുറത്തിറക്കുന്ന നാണയത്തിന്റെ പ്രകാശനം തന്റെ വസതിയായ 7 ലോകകല്യാണ് മാര്‍ഗില്‍ നിര്‍വഹിച്ച ശേഷം ക്ഷണിക്കപ്പെട്ടവരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗുരു ഗോവിന്ദ് സിങ് ജി മഹാനായ യോദ്ധാവും ദാര്‍ശനികനും കവിയും ആചാര്യനും ആയിരുന്നു എന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. അദ്ദേഹം അടിച്ചമര്‍ത്തലിനും അനീതിക്കും എതിരെ പോരാടി. അദ്ദേഹം ജനങ്ങള്‍ക്കു പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളെ ഇല്ലാതാക്കാനായിരുന്നു. സ്നേഹവും സമാധാനവും ത്യാഗവും സംബന്ധിച്ച് അദ്ദേഹം പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ ഇന്നും പ്രസക്തമാണ്.
ഗുരു ഗോവിന്ദ് സിങ് ജി സമ്മാനിച്ച മൂല്യങ്ങളും പാഠങ്ങളും വരുംകാലത്തു മാനവകുലത്തിനു പ്രോല്സാഹനമായിത്തീരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്മരണാര്‍ഥം നാണയം പുറത്തിറക്കിയതു അദ്ദേഹത്തോടുള്ള ആദരവു പ്രകടിപ്പിക്കാനുള്ള എളിയ ശ്രമമാണെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഗുരു ഗോവിന്ദ് സിങ് ജി മഹാരാജ് ഉപദേശിച്ച 11 ഇന പാത പിന്തുടരാന് ജനങ്ങളോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ചടങ്ങില്‍വെച്ചു പ്രധാനമന്ത്രി രാഷ്ട്രത്തിനു ലോഹ്രി ആശംസകള്‍ നേര്‍ന്നു.
2018 ഡിസംബര്‍ 30നു നടത്തിയ മന് കീ ബാത്ത് പ്രഭാഷണത്തില്‍ ഗുരു ഗോവിന്ദ് സിങ് കാട്ടിത്തന്ന അര്പ്പണബോധത്തിന്റെയു ത്യാഗത്തിന്റെയും പാത പി്ന്തുടരാന് രാഷ്ട്രത്തോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
2017 ജനുവരി അഞ്ചിനു പട്നയില്‍ നടന്ന, ശ്രീ. ഗുരു ഗോവിന്ദ് സിങ് ജി മഹാരാജിന്റെ 350ാമതു ജയന്തിദിന ആഘോഷത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. പ്രസ്തുത ചടങ്ങില്‍ സ്മാരക സ്റ്റാംപ് പ്രധാനമന്ത്രി പുറത്തിറക്കിയിരുന്നു. 2016 ഒക്ടോബര്‍ 18നു ലൂധിയാനയില്‍ നടന്ന ദേശീയ എം.എസ്.എം.ഇ. അവാര്‍ഡ്ദാന ചടങ്ങില്‍ നടത്തിയ പ്രഭാഷണത്തിലും 2016 ഓഗസ്റ്റ് 15നു ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലും മാനവികതയാണ് ഗുരു ഗോവിന്ദ് സിങ് ജി പകര്‍ന്നുനല്‍കിയ പാഠങ്ങളുടെ അടിസ്ഥാനമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചിരുന്നു.
A tribute to Sri Guru Gobind Singh Ji. https://t.co/7xNCkqWgF7
— PMO India (@PMOIndia) January 13, 2019
I bow to Sri Guru Gobind Singh Ji on his Jayanti.
— Narendra Modi (@narendramodi) January 13, 2019
ਮੈਂ ਸਾਹਿਬ-ਏ-ਕਮਾਲ ਸਰਬੰਸ ਦਾਨੀ ਸਾਹਿਬ ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਮਹਾਰਾਜ ਜੀ ਦੇ ਪ੍ਰਕਾਸ਼ ਪੁਰਬ ਦੀ ਸਮੂਹ ਸੰਗਤਾਂ ਨੂੰ ਵਧਾਈ ਦਿੰਦਾ ਹਾਂ ਤੇ ਗੁਰੂ ਸਾਹਿਬ ਅੱਗੇ ਸੀਸ ਝੁਕਾਉਂਦਾ ਹਾਂ। pic.twitter.com/Pt4k2BgLDS