ഗുജറാത്ത് തൊഴില്‍ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
വിവിധ ഗ്രേഡുകളിലെ വിവിധ തസ്തികകളിലേക്ക് നിയമന കത്തുകള്‍ ലഭിച്ച ആയിരക്കണക്കിന് യുവജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ധന്തേരാസിന്റെ ശുഭദിനത്തിലാണ് ദേശീയ തലത്തില്‍ തൊഴില്‍മേളയ്ക്ക് താന്‍ സമാരംഭം കുറിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു, അവിടെ അദ്ദേഹം 75,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സമാനമായ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ധന്തേരസ് ദിനത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഗുജറാത്ത് അതിവേഗം നീങ്ങുകയും, ഗുജറാത്ത് പഞ്ചായത്ത് സര്‍വീസ് ബോര്‍ഡില്‍ നിന്ന് 5000 ഉദ്യോഗാര്‍ത്ഥികള്‍ക്കും ഗുജറാത്ത് സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ലോകരക്ഷക് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്നിവയില്‍ നിന്നും 8000 ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്ന് നിയമന കത്തുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗത്തിലുള്ള ഈ പ്രതികരണത്തിന് ഗുജറാത്ത് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗുജറാത്തില്‍ സമീപകാലത്ത് പതിനായിരം യുവാക്കള്‍ക്ക് നിയമന കത്തുകള്‍ നല്‍കിയിട്ടുണ്ടെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 35,000 തസ്തികകള്‍ നികത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഗുജറാത്തില്‍ നിരവധി തൊഴിലവസരങ്ങളും സ്വയം തൊഴിലവസരങ്ങളും സൃഷ്ടിച്ചതിന് സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഓജസ് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെയും €ാസ് 3, 4 തസ്തികകളിലെ ഇന്റര്‍വ്യൂ പ്രക്രിയ നിര്‍ത്തലാക്കിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. ‘അനുബന്ധം’ മൊബൈല്‍ ആപ്പ് വഴിയും വെബ് പോര്‍ട്ടല്‍ വഴിയും സംസ്ഥാനത്ത് തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും ബന്ധിപ്പിച്ച് തൊഴില്‍ നേടല്‍ സുഗമമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, ഗുജറാത്ത് പബ്ലിക് സര്‍വീസ് കമ്മിഷന്റെ ദ്രുത റിക്രൂട്ട്‌മെന്റ് മാതൃക ദേശീയതലത്തില്‍ പ്രശംസിക്കപ്പെടുകയാണ്.
വരും മാസങ്ങളിലും ദേശീയ, സംസ്ഥാന തലങ്ങളില്‍ ഇത്തരത്തിലുള്ള തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 10 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ സംഘടിതപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുമ്പോള്‍ ഇതിന്റെ എണ്ണം ഗണ്യമായി ഉയരും. ” ഇത് ഗവണ്‍മെന്റ് പദ്ധതികള്‍ ഏറ്റവും അവസാനത്തെ ആളില്‍ വരെ എത്തിക്കുന്നതിനും പരിപൂര്‍ണ്ണമാക്കുന്നതിനുമുള്ള സംഘടിതപ്രവര്‍ത്തനങ്ങളെ ഇത് വളരെയധികം ശക്തിപ്പെടുത്തും”, അദ്ദേഹം പറഞ്ഞു.
സമൂഹത്തോടും രാജ്യത്തോടും ഉള്ള കടമ നിറവേറ്റാന്‍ 2047ഓടെ വികസിത രാഷ്ട്ര പദവിയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഈ യുവാക്കളുടെ നിര്‍ണായക പങ്കിന് അടിവരയിട്ടുകൊണ്ട്, പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. പഠനവും വൈദഗ്ധ്യവും നേടുന്നത് തുടരാനും ജോലി കണ്ടെത്തുന്നാണ് തങ്ങളുടെ വളര്‍ച്ചയുടെ അവസാനമെന്ന് കണക്കാക്കരുതെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ”ഇത് നിങ്ങള്‍ക്കായി നിരവധി വാതിലുകള്‍ തുറക്കുകയാണ്. നിങ്ങളുടെ ജോലി അര്‍പ്പണബോധത്തോടെ ചെയ്യുന്നത് നിങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തി നല്‍കുകയും വളര്‍ച്ചയുടെയും പുരോഗതിയുടെയും വാതില്‍ തുറന്നിടുകയും ചെയ്യും”, പ്രധാനമന്ത്രി ഉപസംഹരിച്ചു.
–ND–
center>
My remarks at the Gujarat Rozgar Mela. Congratulations to the newly inducted appointees. https://t.co/IGwKXdwnRP
— Narendra Modi (@narendramodi) October 29, 2022
**********
My remarks at the Gujarat Rozgar Mela. Congratulations to the newly inducted appointees. https://t.co/IGwKXdwnRP
— Narendra Modi (@narendramodi) October 29, 2022