ഗുജറാത്തിലെ നവ്‌സാരി ജില്ലയിലുള്ള ദണ്ഡിയില്‍ ദേശീയ സത്യാഗ്രഹ സ്മാരകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
മഹാത്മ ഗാന്ധിയുടെയും അദ്ദേഹത്തോടൊപ്പം 1930 ല്‍ ബ്രിട്ടീഷ് നിയം ലംഘിച്ച് കടല്‍ ജലം കുറുക്കി ഉപ്പണ്ടാക്കാന്‍ ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്ര നടത്തിയ 80 സത്യഗ്രഹികളുടെയും പ്രതിമകള്‍ സ്മാരക വളപ്പില്‍ പ്രധാന മന്ത്രി അനാച്ഛാദനം ചെയ്തു. ചരിത്ര പ്രസിദ്ധമായ 1930 ലെ ദണ്ഡിയാത്രയുമായ ബന്ധപ്പെട്ട സംഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന 24 ചുമര്‍ ചിത്രങ്ങളും സ്മാരകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സൗരോര്‍ജ്ജത്തില്‍ നിന്നാണ് സ്മാരകസമുച്ചയത്തിലെ വെളിച്ചത്തിനുള്ള സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. പ്രധാന മന്ത്രി സ്മാരക സമുച്ചയം മുഴുവന്‍ നടന്നു കണ്ടു.
സ്മാരകത്തിനായി അധ്വാനിച്ച എല്ലാവരെയും പൊതു യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അനുമോദിച്ചു. സ്വാതന്ത്ര്യത്തിനായി നമ്മുടെ രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ച വലിയ ത്യാഗത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ സ്മാരകം എന്നു പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ആഗ്രഹമായ സ്വച്ഛഗ്രഹ, സത്യാഗ്രഹ എന്നീ ആശയങ്ങളുടെ സാരാംശമാണ് ദണ്ഡി സ്മാരകം എന്ന് പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു. വരും ദിനങ്ങളില്‍ വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷക കേന്ദ്രങ്ങളിലൊന്നായി ഇതു മാറും- അദ്ദേഹം തുടര്‍ന്നു.
ഗാന്ധിജിയുടെ പൈതൃകം തുടര്‍ന്നു കൊണ്ടു പോകുന്നതിനുള്ള പരിശ്രമമെന്ന നിലയില്‍ ഖാദിയുമായി ബന്ധപ്പെട്ട രാജ്യത്തെ 2000 സ്ഥാപനങ്ങള്‍ ഗവണ്‍മെന്റ് നവീകരിച്ചതായി പ്രധാന മന്ത്രി അറിയിച്ചു. ആ മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് കലാകാരന്മാര്‍ക്ക് ഇതു വലിയ സഹായമായി. ഇന്ന് ഖാദി ഫാഷന്‍ മാത്രമല്ല സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം കൂടിയാണ്. സ്വാതന്ത്ര്യ സമരത്തിലും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും സ്വദേശി പ്രസ്ഥാനവും കൈത്തറിയും വലിയ പങ്കാണ് വഹിച്ചത്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 7 ന് കൈത്തറിയുടെ പ്രോത്സാഹനാര്‍ത്ഥം കൈത്തറി ദിനമായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തുടര്‍ന്നു.
സ്വച്ഛതയ്ക്ക് ഗാന്ധിജി നല്കിയ പ്രാധാന്യം അടിവരയിട്ടുകൊണ്ട് ഇന്ത്യയെ ശുചിയായി പരിപാലിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുത്തതായി പ്രധാന മന്ത്രി പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന്‍ ഗ്രാമങ്ങളില്‍ സൃഷ്ടിച്ച അവബോധം ഇന്ന് ഇന്ത്യയുടെ ശുചിത്വനിലവാരത്തെ എന്‍ഡി എ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന 38 ശതമാനത്തില്‍ നിന്ന് 98 ശതമാനമാക്കി ഉയര്‍ത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളായ പാചക വാതകം, വൈദ്യുതി, ആരോഗ്യ പരിരക്ഷ, സാമ്പത്തിക സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാം ഉദയത്തില്‍ നിന്നു ഭാരതോദയത്തിലേയ്ക്കുള്ള ദൗത്യമാണ് ഇത്.
ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി ഗുജറാത്തില്‍ എത്തിയത്. നേരത്തെ സൂറത്ത് വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ മന്ദിരത്തിന് അദ്ദേഹം തറക്കല്ലിടുകയും സൂറത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും സൂറത്തിലെ സെവന്തിലാല്‍ വേണൂസ് ആശുപത്രി രാഷ്ടത്തിന് സമര്‍പ്പിക്കുകയും ചെയ്തു. സൂറത്തില്‍ നടക്കുന്ന ന്യൂ ഇന്ത്യ യൂത്ത് കൊണ്‍ക്ലേവിനെയും അദ്ദേഹം അഭിസംബോധന ചെയ്തു.