Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ ലഖ്പത് സാഹിബ് ഗുരുദ്വാരയിൽ ഗുരു നാനാക്ക് ദേവ് ജിയുടെ ഗുരുപുരബ് ആഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന

ഗുജറാത്തിലെ  ലഖ്പത് സാഹിബ്  ഗുരുദ്വാരയിൽ  ഗുരു നാനാക്ക് ദേവ് ജിയുടെ ഗുരുപുരബ് ആഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഗുരുദ്വാര ലഖ്പത് സാഹിബിൽ ഗുരു നാനാക്ക് ദേവ് ജിയുടെ ഗുരുപുരാബ് ആഘോഷങ്ങളെ അഭിസംബോധന ചെയ്തു.
ഗുരുദ്വാര ലഖ്പത് സാഹിബ് കാലത്തിന്റെ ഓരോ പ്രവാഹത്തിനും സാക്ഷിയാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലഖ്പത് സാഹിബ് മുൻകാലങ്ങളിൽ എങ്ങനെയാണ് അട്ടിമറികൾ കണ്ടതെന്ന്  അദ്ദേഹം ഓർമ്മിപ്പിച്ചു . ഒരു കാലത്ത് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള പ്രധാന വ്യാപാര കേന്ദ്രമായിരുന്നു ഇവിടം എന്ന് അദ്ദേഹം അനുസ്മരിച്ചു. 2001-ലെ ഭൂകമ്പത്തിന് ശേഷം ഗുരുവിന്റെ കൃപയാൽ ഈ പുണ്യസ്ഥലത്തെ സേവിക്കാനുള്ള പദവി തനിക്ക് ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ ഈ സ്ഥലത്തിന്റെ യഥാർത്ഥ പ്രതാപം പുനഃസ്ഥാപിച്ചതായി അദ്ദേഹം അനുസ്മരിച്ചു. പുരാതന രചനാശൈലി ഉപയോഗിച്ചാണ് ഇവിടുത്തെ ചുമരുകളിൽ ഗുരുവാണി ആലേഖനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് യുനെസ്കോയും ഈ പദ്ധതിയെ ആദരിച്ചിരുന്നു.

PM India

മഹാനായ ഗുരു സാഹിബിന്റെ കൃപയാൽ, ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബിന്റെ 350 വർഷവും ഗുരു നാനാക് ദേവ് ജിയുടെ പ്രകാശ് പുരബിന്റെ 550 വർഷവും പോലെയുള്ള ഐശ്വര്യപൂർണമായ അവസരങ്ങൾ ആഘോഷിക്കാൻ ഗവൺമെന്റിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈയടുത്ത വർഷങ്ങളിൽ, ഗുരു നാനാക്ക് ദേവ് ജിയുടെ സന്ദേശം ലോകമെമ്പാടും പുതിയ ഊർജത്തോടെ എത്തിക്കാൻ എല്ലാ തലങ്ങളിലും ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി കാത്തിരുന്ന കർതാർപൂർ സാഹിബ് ഇടനാഴി 2019 ൽ സർക്കാർ പൂർത്തിയാക്കി. നിലവിൽ, ഗുരു തേജ് ബഹാദൂർ ജിയുടെ പ്രകാശ് ഉത്സവിന്റെ 400 വർഷം ആഘോഷിക്കുകയാണ്.

ബഹുമാനപ്പെട്ട ഗുരു ഗ്രന്ഥ സാഹിബിന്റെ ‘സ്വരൂപം’ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ വളരെ വൈകിയെങ്കിലും  നാം   വിജയിച്ചുവെന്ന്   പ്രധാനമന്ത്രി പറഞ്ഞു. ഗുരുവിന്റെ കൃപയുടെ ഇതിലും വലിയ അനുഭവം മറ്റെന്തുണ്ട്, പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് താൻ അമേരിക്കയിൽ പോയപ്പോൾ 150-ലധികം ചരിത്ര വസ്തുക്കൾ അമേരിക്ക അവിടെ ഇന്ത്യക്ക് തിരികെ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പെഷ്കാബ്സ് അല്ലെങ്കിൽ ചെറിയ വാളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു, അതിൽ ഗുരു ഹർഗോവിന്ദ് ജിയുടെ പേര് പേർഷ്യൻ ഭാഷയിൽ എഴുതിയിരിക്കുന്നു. “ഇതെല്ലാം ചെയ്യാൻ കഴിഞ്ഞത് ഈ ഗവണ്മെന്റിന്റെ  മഹാഭാഗ്യമാണ്”, പ്രധാനമന്ത്രി പറഞ്ഞു.

ഖൽസാ പന്ത് സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പഞ്ച് പ്യാരെയിലെ നാലാമത്തെ ഗുർസിഖ്, ഭായ് മോഖം സിംഗ് ജി ഗുജറാത്തിൽ നിന്നുള്ളയാളായിരുന്നു എന്നത് ഗുജറാത്തിന് എന്നും അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദേവഭൂമി ദ്വാരകയിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഗുരുദ്വാര ബേറ്റ് ദ്വാരക ഭായി മോഹകം സിംഗ് നിർമ്മിച്ചിട്ടുണ്ട്.

അധിനിവേശക്കാരുടെ കീഴടക്കലിന്റെയും ആക്രമണങ്ങളുടെയും കാലഘട്ടത്തിൽ മഹത്തായ ഗുരുപാരമ്പര്യം ഇന്ത്യൻ സമൂഹത്തിന് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി ആദരവോടെ അനുസ്മരിച്ചു. സമൂഹം അവ്യക്തതയും വിഭജനവും കൊണ്ട് വലയുമ്പോൾ സാഹോദര്യത്തിന്റെ സന്ദേശവുമായാണ് ഗുരുനാനാക്ക് ദേവ് ജി വന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, ഗുരു അർജൻ ദേവ് ജി, രാജ്യത്തെ മുഴുവൻ സന്യാസിമാരുടെയും ശബ്ദം സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തിന് ഐക്യബോധം കൊണ്ടുവന്നു. ഗുരു ഹർകിഷൻ ജി മനുഷ്യരാശിയുടെ സേവനത്തിന്റെ പാത കാണിച്ചു, അത് ഇപ്പോഴും സിഖുകാരെയും മനുഷ്യരാശിയെയും നയിക്കുന്നു. ഗുരു നാനാക്ക് ദേവ് ജിയും അദ്ദേഹത്തിനു ശേഷം നമ്മുടെ വ്യത്യസ്ത ഗുരുക്കന്മാരും ഇന്ത്യയുടെ അവബോധം ജ്വലിപ്പിക്കുക മാത്രമല്ല, ഇന്ത്യയെ സുരക്ഷിതമായി നിലനിർത്താനുള്ള വഴിയൊരുക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ ഗുരുക്കന്മാരുടെ സംഭാവന സമൂഹത്തിലും ആത്മീയതയിലും മാത്രം ഒതുങ്ങുന്നില്ല. മറിച്ച്, നമ്മുടെ രാഷ്ട്രം, രാഷ്ട്രത്തിന്റെ വിചിന്തനം, രാഷ്ട്രത്തിന്റെ വിശ്വാസവും അഖണ്ഡതയും ഇന്ന് സുരക്ഷിതമാണെങ്കിൽ, അതിന്റെ കാതൽ സിഖ് ഗുരുക്കളുടെ മഹത്തായ ‘തപസ്യ’ ആണ്. ബാബറിന്റെ അധിനിവേശം ഇന്ത്യയ്‌ക്ക് ഉയർത്തുന്ന അപകടത്തെക്കുറിച്ച്  ഗുരുനാനാക്ക് ദേവ് ജിക്ക്‌  വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നു പ്രധാനമന്ത്രി  പറഞ്ഞു.

അതുപോലെ ഗുരു തേജ് ബഹാദൂറിന്റെ മുഴുവൻ ജീവിതവും ‘രാഷ്ട്രം ആദ്യം ‘ എന്നതിന്റെ ഉദാഹരണമാണ്, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഗുരു തേജ് ബഹാദൂർ ജി എല്ലായ്‌പ്പോഴും മാനവികതയോടുള്ള തന്റെ ശ്രദ്ധയിൽ ഉറച്ചുനിന്നതുപോലെ, അദ്ദേഹം നമുക്ക് ഇന്ത്യയുടെ ആത്മാവിന്റെ ദർശനം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അദ്ദേഹത്തിന് ‘ഹിന്ദ് കി ചാദർ’ എന്ന പദവി നൽകിയ രീതി, ഓരോ ഇന്ത്യക്കാരനും സിഖ് പാരമ്പര്യത്തോടുള്ള അടുപ്പം കാണിക്കുന്നു. ഗുരു തേജ് ബഹാദൂറിന്റെ വീര്യവും ഔറംഗസേബിനെതിരായ അദ്ദേഹത്തിന്റെ ത്യാഗവും രാജ്യം തീവ്രവാദത്തിനും മതഭ്രാന്തിനും എതിരെ എങ്ങനെ പോരാടുന്നുവെന്ന് നമ്മെ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ, പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംഗ് സാഹിബിന്റെ ജീവിതവും ഓരോ ചുവടിലും ദൃഢതയുടെയും ത്യാഗത്തിന്റെയും ജീവിക്കുന്ന ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് ഭരണത്തിൻ കീഴിലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നമ്മുടെ സിഖ് സഹോദരീസഹോദരന്മാർ പോരാടിയ ധീരതയും നമ്മുടെ സ്വാതന്ത്ര്യ സമരവും ജാലിയൻ വാലാബാഗ് ഭൂമിയും ആ ത്യാഗങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. ഈ പാരമ്പര്യം ഇപ്പോഴും സജീവമാണെന്നും നമ്മുടെ ഭൂതകാലത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാം ഓർക്കുകയും ചെയ്യുമ്പോഴും ‘അമൃത് മഹോത്സവ’ത്തിന്റെ ഈ കാലഘട്ടത്തിൽ അത് കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

കാശ്മീർ മുതൽ കന്യാകുമാരി വരെ, കച്ച് മുതൽ കൊഹിമ വരെ, രാജ്യം മുഴുവൻ ഒരുമിച്ച് സ്വപ്നം കാണുന്നു, തങ്ങളുടെ  നേട്ടത്തിനായി ഒരുമിച്ച് പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യത്തിന്റെ മന്ത്രമാണ് ഏക് ഭാരതം , ശ്രേഷ്ഠ ഭാരതമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന് രാജ്യത്തിന്റെ ലക്ഷ്യം – കഴിവുള്ള ഒരു പുതിയ ഇന്ത്യയുടെ പുനരുജ്ജീവനമാണ്. ഇന്ന് രാജ്യത്തിന്റെ നയം ഇതാണ് – എല്ലാ പാവപ്പെട്ടവർക്കും സേവനം, ഓരോ ദരിദ്രർക്കും മുൻഗണന.

കച്ചിലെ റാൻ ഫെസ്റ്റിവൽ സന്ദർശിക്കാനും പ്രധാനമന്ത്രി ഭക്തരോട് അഭ്യർത്ഥിച്ചു. കച്ചിന്റെ പരിവർത്തനം കച്ചിലെ ജനങ്ങളുടെ വീക്ഷണത്തിനും കഠിനാധ്വാനത്തിനും സാക്ഷ്യം വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച്, കച്ചിനോട് ശ്രീ വാജ്‌പേയിക്ക് ഉണ്ടായിരുന്ന വാത്സല്യത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഭൂകമ്പത്തിന് ശേഷം ഇവിടെ നടത്തിയ വികസന പ്രവർത്തനങ്ങളിൽ അടൽ ജിയും അദ്ദേഹത്തിന്റെ സർക്കാരും തോളോട് തോൾ ചേർന്ന് നിന്നു, പ്രധാനമന്ത്രി അനുസ്മരിച്ചു.

എല്ലാ വർഷവും ഡിസംബർ 23 മുതൽ ഡിസംബർ 25 വരെ ഗുജറാത്തിലെ സിഖ് സമൂഹം  ഗുരു നാനാക്ക് ദേവ് ജിയുടെ ഗുരുപുരാബ് ഗുരുദ്വാര ലഖ്പത് സാഹിബിൽ ആഘോഷിക്കുന്നു. ഗുരു നാനാക് ദേവ് ജി തന്റെ യാത്രയ്ക്കിടെ ലഖ്പത്തിൽ താമസിച്ചിരുന്നു. ഗുരുദ്വാര ലഖ്പത് സാഹിബിന്ൽ സൂക്ഷിച്ചിട്ടുള്ള തിരുശേഷിപ്പുകളിൽ  തടികൊണ്ടുള്ള പാദരക്ഷകളും മഞ്ചലും  കൂടാതെ ഗുരുമുഖിയുടെ കൈയെഴുത്തുപ്രതികളും  ഉൾപ്പെടുന്നു.

2001ലെ ഭൂകമ്പത്തിൽ ഗുരുദ്വാരയ്ക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്ര മോദി നാശനഷ്ടങ്ങൾ പരിഹരിക്കാൻ അടിയന്തര ശ്രമങ്ങൾ നടത്തിയിരുന്നു. ഗുരുനാനാക്ക് ദേവ് ജിയുടെ 550-ാം പ്രകാശ് പുരബ്, ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 350-ാമത് പ്രകാശ് പുരബ്, തേജ് ബഹാദൂർ ജി ഗുരുവിന്റെ 400-ാമത് പ്രകാശ് പുരബ് എന്നിവയുടെ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള നിരവധി സമീപകാല ശ്രമങ്ങളിലും പ്രതിഫലിക്കുന്നതാണ് ഈ നടപടി.

 

***

DS/AK