Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ മൊധേരയിലുള്ള മോധേശ്വരി മാതാ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

ഗുജറാത്തിലെ മൊധേരയിലുള്ള മോധേശ്വരി മാതാ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ മൊധേരയിലുള്ള മോധേശ്വരി മാതാ ക്ഷേത്രം സന്ദർശിച്ച് ദർശനവും പൂജയും നടത്തി.  ശ്രീ മോദി  മോധേശ്വരി മാതാവിന്റെ വിഗ്രഹത്തിന് മുന്നിൽ കൈകൾ കൂപ്പി വണങ്ങി.

പ്രധാനമന്ത്രിക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, പാർലമെന്റ് അംഗം ശ്രീ സി ആർ പാട്ടീൽ എന്നിവരും ഉണ്ടായിരുന്നു.

ഇന്ന് രാവിലെ ഗുജറാത്തിലെ മെഹ്‌സാനയിലെ  മൊധേരയിൽ  3900 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു. ഇന്ത്യയിലെ ആദ്യത്തെ 24×7 സൗരോർജ്ജ ഗ്രാമമായി മൊധേരയെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

–ND–

આજે મોઢેશ્વરી માતાના મંદિરે પ્રાર્થના કરતી વેળાએ….. pic.twitter.com/904v74O8sd

— Narendra Modi (@narendramodi) October 9, 2022

*****