Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ ബനസ്‌കന്തയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


ഗുജറാത്തിലെ ബനസ്‌കന്തയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് അദ്ദേഹം, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം  പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:

“ഗുജറാത്തിലെ ബനസ്‌കന്തയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിലെ ജീവഹാനിയിൽ അഗാധമായ ദുഃഖമുണ്ട്. അടുത്ത ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരോട് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ.

മരണപ്പെട്ട ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് 2 ലക്ഷം രൂപയുടെ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും: പ്രധാനമന്ത്രി @narendramodi”.

 

 

 

***

NK