Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ നവ്‌സരിയിലെ എഎം നായ്ക് ഹെല്‍ത്ത് കെയര്‍ കോംപ്ലക്‌സില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗുജറാത്തിലെ നവ്‌സരിയിലെ എഎം നായ്ക് ഹെല്‍ത്ത് കെയര്‍ കോംപ്ലക്‌സില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


നമസ്‌കാരം !

ഗുജറാത്ത് മുഖ്യ മന്ത്രി ശ്രീ.ഭൂപേന്ദ്രഭായ് പട്ടേല്‍, ഈ മേഖലയിലെ എംപിയും എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായ ശ്രീ.സിആര്‍ പാട്ടീല്‍, ഗുജറാത്ത് മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെ, എം എല്‍ എ മാരെ, നിരാലി മെമ്മോറിയല്‍ മെഡിക്കല്‍ ട്രസ്റ്റ് സ്ഥാപക ചെയര്‍മാന്‍ ശ്രീ.എഎം നായ്ക് ജി, ട്രസ്റ്റി ശ്രീ. ഭായ് ജിനേഷ് നായ്ക് ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ഠാതിഥികളെ, മഹതീ മഹാന്മാരെ,
ഇന്ന് നിങ്ങള്‍ ഒരു പ്രസംഗം ഇംഗ്ലീഷില്‍ കേട്ടു, പിന്നെ ഗുജറാത്തിയിലും. ഹിന്ദിയെ ഉപേക്ഷിക്കാന്‍ പാടില്ലല്ലോ. അതിനാല്‍ ഞാന്‍ ഹിന്ദിയില്‍ പ്രസംഗിക്കാം.
ഇന്നലെ അനില്‍ ഭായിയുടെ പിറന്നാളായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു. ഒരു വ്യക്തിയുടെ  80-ാം പിറന്നാളാണ്  സഹസ്ര ചന്ദ്ര ദര്‍ശന സന്ദര്‍ഭം.  എന്തായാലും അനില്‍ ഭായിക്ക് അല്‍പം വൈകിയ പിറന്നാള്‍ ആശംസകള്‍ ഞാന്‍ നേരുന്നു. ഒപ്പം ആയുരാരോഗ്യവും. ഇന്ന് നവ്‌സരിയിലെയും,  മുഴുവന്‍ ദക്ഷിണ ഗുജറാത്തിലെയും ആളുകളുടെ ജീവിതം സൗകര്യപ്രദമാക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. അതുപോലെ തന്നെ, ഇവിടെയുള്ള സഹോദരീ സഹോദരന്മാര്‍ക്ക് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ആധുനിക അടിസ്ഥാന സൗകര്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. കുറച്ച് മുമ്പ് അടുത്തൊരിടത്ത് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍.  മെഡിക്കല്‍ കോളജിന്റെ ഭൂമി പൂജയായിരുന്നു നടന്നത്. ആധുനിക ആരോഗ്യ സമുച്ചയത്തിന്റെയും മുനിസിപ്പാലിറ്റി വക ആശുപത്രിയുടെയും ഉദ്ഘാടനം നിര്‍വഹിക്കാന്‍ എനിക്ക് അവസരവും ലഭിച്ചു.
മൂന്നു വര്‍ഷം മുമ്പ് ഇവിടെ കാന്‍സര്‍ ഹോസ്പിറ്റലിന് തറക്കല്ലിടാന്‍ എനിക്ക്  അവസരം  ലഭിച്ചു. ശ്രീ.എഎം നായ്ക് ജി യ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നിരാലി ട്രസ്റ്റിനും എന്റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. നമ്മില്‍ നിന്ന് അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ നിരാലി എന്ന കൊച്ചു പെണ്‍കുട്ടിയോട് ഈ പദ്ധതിക്ക് വൈകാരികമായ  ആദരവ് കൂടിയുണ്ട്. ഇനി ഒരു കുടുംബവും ശ്രീ എഎം നായ്ക് ജിയും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച കഷ്ടപ്പാടുകളില്‍ കൂടി കടന്നു പോകാന്‍ പാടില്ല എന്ന പ്രതിജ്ഞയുടെ പൂര്‍ത്തീകരണം കൂടിയാണ് ഈ പദ്ധതി. ഒരര്‍ത്ഥത്തില്‍ അനില്‍ ഭായി അദ്ദേഹത്തിന്റെ പിതാവിനോട്, ഈ ഗ്രാമത്തോട്, അദ്ദേഹത്തിന്റെ കുഞ്ഞിനോട് ഉള്ള കടം വീട്ടിയിരിക്കുന്നു.  നവ്‌സരിയിലും എല്ലാ സമീപ ജില്ലകളിലുമുള്ള ആളുകള്‍ക്ക് ഈ ആധുനിക ആശുപത്രിയില്‍ നിന്ന ധാരാളം പ്രയോജനം ലഭിക്കും.
ഈ ആശുപത്രി ദേശീയ പാതയോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഇത് മഹത്തായ രാഷ്ട്രസേവനം കൂടിയാണ്  എന്നു ഞാന്‍ വിശ്വസിക്കുന്നു. ദേശീയപാതയില്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. ഈ ആശുപത്രിയാകട്ടെ അതി നിര്‍ണായകമായ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. അപകടങ്ങള്‍ സംഭവിക്കാതിരിക്കട്ടെ, ആളുകള്‍ ഇവിടെ വരാതിരിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന എങ്കിലും അങ്ങിനെ സംഭവിക്കുന്ന പക്ഷം ജീവന്‍ രക്ഷിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങള്‍ ഇവിടെ തൊട്ടടുത്ത് ഉണ്ട്. ഈ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും മറ്റ് ജോലിക്കാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളെ,
ഇതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ആരോഗ്യ സേവനങ്ങളുടെ ആധുനികവത്ക്കരണവും. പാവങ്ങളുടെ ശാക്തീകരണത്തിനായി അത് ലഭ്യമാക്കണം, അങ്ങനെ അവരെ മാനസിക ഞെരുക്കത്തില്‍ നിന്നു സ്വതന്ത്രരാക്കണം.  കഴിഞ്ഞ എട്ടു വര്‍ഷമായി നാം രാജ്യത്തെ ആരോഗ്യമേഖലയുടെ പുരോഗതിക്കായി സമഗ്ര സമീപനത്തിലാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.  ചികിത്സാ സൗകര്യങ്ങള്‍ ആധുനികവത്ക്കരിക്കുന്നതിന്, പോഷകാഹാര വിതരണം മെച്ചപ്പെടുത്തുന്നതിന്, ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാമുള്ള ശ്രമങ്ങളാണ്  ഞങ്ങള്‍ നടത്തിയത്. പ്രതിരോധ ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തന ശൈലിക്ക്  ഊന്നല്‍ കൊടുക്കാനാണ് ഞങ്ങള്‍ അടിസ്ഥാനപരമായി  പരിശ്രമിച്ചത്. ഇതാണ് ഗവണ്‍മെന്റിന്റെ പ്രാഥമിക ഉത്തരവാദിത്വവും.  പാവപ്പെട്ടവരും സാധാരണക്കാരുടെ ജനങ്ങള്‍ രോഗത്തില്‍ നിന്നു രക്ഷപ്പെടുന്നു എന്നും അവരുടെ ചികിത്സാ ചെലവുകള്‍ ലഘൂകരിക്കപ്പെടുന്നു എന്നും ഉറപ്പു വരുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്്. ഞങ്ങളുടെ പരിശ്രമങ്ങള്‍ക്കുള്ള വ്യക്തമായ ഫലം ഇന്ന് കാണാന്‍ സാധിച്ചിരിക്കുന്നു, പ്രത്യേകിച്ച് അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യകാര്യത്തില്‍. ഇന്ന് ഗുജറാത്തിലെ ആരോഗ്യ സൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. ആരോഗ്യ സൂചകങ്ങളും ഉയര്‍ന്നിട്ടുണ്ട്.  നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയുടെ മൂന്നാം പതിപ്പില്‍ ഗുജറാത്ത് ഒന്നാം സ്ഥാനത്താണ്.
സുഹൃത്തുക്കളെ,
ഞാന്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍,  ആരോഗ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തെ പാവപ്പെട്ടവരെ ബോധവത്ക്കരിക്കുന്നതിനു പ്രചാരണങ്ങള്‍ നടത്തിയ അനുഭവ പരിചയമാണ് ഇന്ന് രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും അതേ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഞാന്‍ ഉപയോഗപ്പെടുത്തുന്നത്. അന്ന് നാം സ്വസ്ഥ ഗുറാത്ത്്, ഉജ്വല്‍ ഗുജറാത്, എന്നിവയ്ക്കു വേണ്ടി ഒരു രൂപരേഖ തയാറാക്കിയിരുന്നു. മാ  യോജന എന്ന് അറിയപ്പെട്ടിരുന്ന മുഖ്യമന്ത്രി അമൃതം യോജന, അന്ന് പാവപ്പെട്ടവര്‍ക്ക്  രണ്ടു ലക്ഷം രൂപയുടെ  വരെ ചികിത്സ സൗജന്യമായി ലഭ്യമാക്കിയിരുന്നു.
ഈ പദ്ധതിയുടെ അനുഭവമാണ് ആയൂഷ്മാന്‍ ഭാരത് പദ്ധതിയിലേയ്ക്ക് നയിച്ചത്.  അതാകട്ടെ പാവങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ വരെ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു. പ്രദാനമന്ത്രിയായി രാജ്യത്തെ സേവിക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍  ഈ പദ്ധതികള്‍ രാജ്യത്തെ മുഴുവന്‍ പൗരന്മനാര്‍ക്കുമായി ഞാന്‍ കൊണ്ടുവന്നു. പദ്ധതിക്കു കീഴില്‍ ഗുജറാത്തിലെ മാത്രം 40 ലക്ഷം പാവങ്ങള്‍ സൗജന്യ ചികിത്സ നേടി കഴിഞ്ഞു. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും ദളിതരും ദരിദ്രരും, ഒന്നിമില്ലാത്തവരും ഗോത്ര വിഭാഗക്കാരുമാണ്. ഇതു വഴിയായി ഈ പാവപ്പെട്ട രോഗികള്‍ക്ക് 7000 കോടി രൂപയാണ് ലാഭിക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം ആയൂഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ഗുജറാത്തില്‍ മാത്രം 7500 ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളാണ് സ്ഥാപിച്ചത്.
ഇക്കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗുജറാത്തിലെ ആരോഗ്യ മേഖല നിരവധി നാഴിക കല്ലുകള്‍ പിന്നിട്ടിട്ടുണ്ട്.  ഈ 20 വര്‍ഷങ്ങളില്‍ ഗുജറാത്തിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അഭൂതപൂര്‍വകമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ ഈ പ്രവര്‍ത്തന പരിധിയില്‍ വന്നു. ഗ്രാമങ്ങളില്‍ ആയിരക്കണക്കിനു ആരോഗ്യ കേന്ദ്രങ്ങളും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിതമായി.  നഗരങ്ങളില്‍ ഏകദേശം 600 ദീന്‍ ദയാല്‍ ഔഷധാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.
കാന്‍സറിനുള്ള ആധുനിക ചികിത്സാ സൗകര്യങ്ങള്‍ പോലും ഇന്ന് ഗുജറാത്തിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ ലഭ്യമാണ്.ഗുജറാത്ത് കാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശേഷി 540 ല്‍ നിന്ന് 1000 മായി ഉയര്‍ത്തിയിട്ടുണ്ട്. അഹമ്മദാബാദ് കൂടാതെ ജാംനഗര്‍, ഭവന്‍നഗര്‍, രാജ്‌കോട്ട്, വദോദര തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലും കാന്‍സറിനുള്ള ചികിത്സ ലഭ്യമാണ്.
അഹമ്മദാബാദിലെ കിഡ്‌നി ഇന്‍സ്റ്റിറ്റ്യൂട്ട് ആധുനികവത്ക്കരിച്ചു, വിപുലമാക്കി. കിടക്കകളുടെ എണ്ണം ഇരട്ടിയാക്കി. ഇന്ന് ഗുജറാത്തിലെ എണ്ണമറ്റ ഡയാലസിസ്് യൂണിറ്റുകളാണ് ആയിരക്കണക്കിനു രോഗികള്‍ക്ക് അവരുടെ വീട്ടിലെത്തി ഡയാലസിസ് ചെയ്യുന്നത്.
രാജ്യം മുഴുവനും ഡയാലസിസ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്റ് വന്‍ പ്രചാരണ പരിപാടി തുടങ്ങി കഴിഞ്ഞു. ഇത്തരം രോഗികള്‍ക്ക് അവരുടെ വീട്ടില്‍ തന്നെ അതിനുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്താണ് ശ്രമിക്കുന്നതും. ഇത് മുന്നത്തെക്കാള്‍ അല്‍പം വേഗത്തിലാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കിഡ്‌നി രോഗികള്‍ക്ക് ഇന്ന് യാലസിസ്്് കേന്ദ്രങ്ങള്‍ ലഭ്യമാക്കി വരികയാണ്.
ഗുജറാത്തില്‍ നമ്മുടെ ഭരണകാലത്ത് നാം മുന്തിയ പരിഗണന നല്്കിയിരുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായിരുന്നു. പ്രസവങ്ങള്‍ ആശുപത്രികളിലാക്കി. പൊതു സ്വകാര്യ പങ്കാലിത്തത്തോടെ നടത്തിയ ആ പദ്ധതി ചിരഞ്ജീവി യോജനയായി പിന്നീട് വികസിപ്പിച്ചു. ഗുജറാത്തില്‍ വന്‍ വിജയമായിരുന്നു അത്. കേദേശം 14 ലക്ഷത്തോളം ഗര്‍ഭിണികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. നാം ഗുജറാത്തിലെ ജനങ്ങളാണ്. കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരുണ്ട്. ഞാന്‍ ഇവിടെ ആയിരുന്നപ്പോഴാണ് 108 ആംബുലന്‍സ് സര്‍വീസ് തുടങ്ങിയത്.
ആ പഴയ വാഹനങ്ങള്‍ മാറ്റണം എന്ന് നിര്‍ദ്ദേശം വന്നെങ്കിലും നാം മാറ്റിയില്ല. പകരം ാം അതിന്റെ രൂപമങ്ങു മാറ്റി. അമ്മമാര്‍ പ്രസവം കഴിഞ്ഞ് വീടുകളിലേയ്ക്കു മടങ്ങിയരുന്നത് ഓട്ടോറിക്ഷകളിലായിരുന്നു, വലിയ ബുദ്ധിമുട്ടുകള്‍ക്ക് അത് പിന്നീട് കാരണമായി. പഴയ 108 വാഹനങ്ങള്‍ നാം അതിനുപയോഗിച്ചു. അതിന്റെ സൈറണ്‍ കുഞ്ഞുങ്ങളുടെ ചിരിക്കുന്ന ശബ്ദമായി മാറ്റി. ഒരമ്മ പ്രസവാനന്തരം വീട്ടിലേയ്ക്ക് ഈ വഹനത്തില്‍ എത്തുമ്പോള്‍ ആ പ്രദേശത്തുള്ളവര്‍ മുഴുവന്‍ അറിയുന്നു, ഒരമ്മ ആശുപത്രിയില്‍ നിന്നു  നവജാത ശിശുവുമായി എത്തിയിരിക്കുന്നു എന്ന് ആ പ്രദേശത്തുള്ളവര്‍ മുഴുവന്‍ എത്തുന്നു നവജാത ശിശുവിനെ സ്വീകരിക്കാന്‍.
ഖില്‍ഖിലാഹത് പദ്ധതിയും ഇതുപോലെ യായിരുന്നു. നവജാത ശിശുക്കളുടെ ആരോഗ്യം വീട്ടില്‍ നീരീക്ഷിക്കുന്നു എന്ന് നാം ഉറപ്പാക്കി.ഇത് അനേകം കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ജീവനുകളെ രക്ഷപ്പെടുത്തി. പ്രത്യേകിച്ച് ഗോത്ര ഭവനങ്ങളില്‍.
ഗുജറാത്തിലെ  ചിരഞ്ജീവി, ഖില്‍ഖിലാഹത് പദ്ധതികള്‍ കേന്ദ്രത്തില്‍ വന്ന ശേഷം മാതൃവന്ദന യോജന, ഇന്ദ്രധനുഷ് മിഷന്‍ എന്നീ പദ്ധതികള്‍ വഴിയായി രാജ്യമെമ്പാടും വ്യാപിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ മൂന്നു ലക്ഷത്തിലധികം സഹോദരിമാര്‍ക്ക് മാതൃവന്ദന യോജനയിലൂടെ സഹായങ്ങള്‍ ലഭിച്ചു. ഇവരുടെ അക്കൗണ്ടുകളിലേയ്ക്ക് കോടിക്കണക്കിനു രൂപയാണ് നിക്ഷേപിക്കപ്പെട്ടത്.  തന്മൂലം ഗര്‍ഭകാലത്ത് നല്ല പോഷകാഹാരം നിലനിര്‍ത്താന്‍ അവര്‍ക്കു സാധിച്ചു. ഇന്ദ്രധനുഷ് പദ്ധതിയുടെ കീഴില്‍ ഗുജറാത്തിലെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പു ലഭിച്ചു.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും വിദ്യാഭ്യാസ, പരിശീലന സൗകര്യങ്ങള്‍ വളരെ വര്‍ധിച്ചുട്ടുണ്ട്. എയിംസ് പോലുള്ള പ്രധാന സ്ഥാപനങ്ങള്‍ രാജ് കോട്ടിലേയ്ക്കു വരികയാണ്. ഇന്ന് സംസ്ഥാനത്ത് 30 ലധികം മെഡിക്കല്‍ കോളജുകള്‍ ഉണ്ട്. നേരത്തെ ഗുജറാത്തില്‍ ആകെ 1100 എംബിബിഎസ് സീറ്റുകളെ ഉണ്ടായിരുന്നുള്ളു. ഇന്ന് അത് 6000 ആയി. പോസ്റ്റ് ഗ്രാജുവേറ്റ് സീറ്റുകള്‍ 800 ല്‍ നിന്ന് 2000 ആയി ഉയര്‍ന്നു. അതുപോലെ നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങിയവരുടെ സേവനങ്ങളും പതിന്മടങ്ങായി.
സുഹൃത്തുക്കളെ
ഗുജറാത്തിലെ ജനങ്ങള്‍ക്ക് ആരോഗ്യവും സേവനവും ജീവിത ലക്ഷ്യങ്ങളാണ്. ഇക്കാര്യത്തില്‍ പൂജ്യ ബാപ്പുവിനെ പോലുള്ളവരാണ് നമ്മുടെ പ്രചോദനം. ഗുജറാത്തിന്റെ സ്വഭാവം തന്നെ അതാണ്. ഇവിടെ ഏറ്റവും വിജയിയായ വ്യക്തി പോലും സാമൂഹിക സേവനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു. ഗുജറാത്തിന്റെ ശേഷി വര്‍ധിക്കുമ്പോള്‍, സേവനത്തിനുള്ള അതിന്റെ ഉത്സാഹവും വര്‍ധിക്കും. ഇന്നു നില്‍ക്കുന്നിടത്തുനിന്ന് ഇനിയും നമുക്കു മുന്നോട്ടു പോകണം
ഈ തീരുമാനത്തോടെ അത് ആരോഗ്യമാകട്ടെ, വിദ്യാഭ്യാസമാകട്ടെ, അടിസ്ഥാന സൗകര്യങ്ങളാകട്ടെ ഇന്ത്യയെ ആധുനിക വത്ക്കരിക്കാന്‍ നാം വിശ്രമമന്യേ അധ്വാനിക്കുന്നു. ഈ യത്‌നത്തില്‍ ഒരു സുപ്രധാന ഘടകം സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നതാണ്. ജനപങ്കാളിത്തം വര്‍ധിക്കുമ്പോള്‍, രാജ്യത്തിന്റെ ശേഷി വേഗത്തിലാകും, അപ്പോള്‍ അതിന്റെ ഫലങ്ങളും വേഗത്തില്‍ ലഭിക്കുന്നു. സത്യത്തില്‍ നമുക്ക് കൂടുതല്‍ മെച്ചപ്പെട്ട ഫലം ലഭിക്കുന്നുണ്ട്.
പൊതു സ്വകാര്യ പങ്കാളിത്തം എന്ന തീരുമാനത്തിനും ഓരോ വ്യക്തിയെയും സമൂഹവുമായി ബന്ധപ്പെടുത്തുക എന്ന തീരുമാനത്തിനും അനില്‍ഭായിയും കുടുംബവും വളരെ മഹത്വപൂര്‍ണമായ സംഭാവനായാണ്  നല്‍കിയിരിക്കുന്നത് .ഞാന്‍ ആ കുടംബത്തിന് മുഴുവന്‍  ആശംസകള്‍  അര്‍പ്പിക്കുന്നു.
വളരെ നന്ദി.

–ND–