Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ ഓഖ മെയിന്‍ലാന്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഗുജറാത്തിലെ ഓഖ മെയിന്‍ലാന്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ഓഖ മെയിന്‍ലാന്റിനെയും (വന്‍കര) ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് ഏകദേശം 980 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സുദര്‍ശന്‍ സേതുവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ഏകദേശം 2.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത് രാജ്യത്തെ ഏറ്റവും നീളമേറിയ കേബിള്‍ സ്‌റ്റേയ്ഡ് പാലമാണ്.

”ഏകദേശം 980 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ് ഓഖ മെയിന്‍ലാന്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു. ഏകദേശം 2.32 കിലോമീറ്റര്‍ ദൂരമുള്ള ഇതാണ് രാജ്യത്തെ ഏറ്റവും നീളമേറിയ കേബിള്‍ സ്‌റ്റേയ്ഡ് പാലം”.

”സുദര്‍ശന്‍ സേതു അതിശയിപ്പിക്കുന്നു!” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

Delighted to inaugurate Sudarshan Setu today – a bridge that connects lands and people. It stands vibrantly as a testament of our commitment to development and progress. pic.twitter.com/G2eZEsa7EY

— Narendra Modi (@narendramodi) February 25, 2024

Stunning Sudarshan Setu! pic.twitter.com/VpNlb95WMe

— Narendra Modi (@narendramodi) February 25, 2024

പശ്ചാത്തലം

ശ്രീമദ് ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാല്‍ അലങ്കരിച്ചതും ഇരുവശത്തും ഭഗവാന്‍ കൃഷ്ണന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ അഭിമാനകരമായതും സവിശേഷമായതുമായതുമായ ഒരു നടപ്പാതയാണ് സുദര്‍ശന്‍ സേതുവില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ പാനലുകള്‍ നടപ്പാതയുടെ മുകള്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പാലം ഗതാഗതം സുഗമമാക്കുകയും ദ്വാരകയ്ക്കും ബെയ്റ്റ്-ദ്വാരകയ്ക്കും ഇടയിലുള്ള ഭക്തരുടെ യാത്രാസമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ബെയ്റ്റ് ദ്വാരകയിലെത്താന്‍ പാലം പണിയുന്നതിനുമുമ്പ് തീര്‍ഥാടകര്‍ക്ക് ബോട്ട് ഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നിരുന്നു. ദേവഭൂമി ദ്വാരകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായും ഈ ഐക്കണിക്ക് പാലം വര്‍ത്തിക്കും.

ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, പാര്‍ലമെന്റ് അംഗം ശ്രീ സി ആര്‍ പാട്ടീല്‍ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

*****

–SK–