പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഏകതാ നഗറിൽ മെയ്സ് ഗാർഡനും മിയാവാക്കി വനവും സമർപ്പിച്ചു.
ബുദ്ധ പ്രതിമ ഉൾപ്പെടെയുള്ള വനപാതയിലൂടെ നടന്ന പ്രധാനമന്ത്രി പിന്നീട് മേസ് ഗാർഡനിലേക്ക് പോയി. പുതിയ അഡ്മിൻ കെട്ടിടം, വിശ്രം ഗൃഹ്, ഒയോ ഹൗസ് ബോട്ട് എന്നിവ ഉദ്ഘാടനം ചെയ്തു. മേസ് ഗാർഡനിലൂടെ പ്രധാനമന്ത്രിയും നടന്നു.
പശ്ചാത്തലം :
മിയാവാക്കി വനവും മേസ് ഗാർഡനും സ്റ്റാച്യു ഓഫ് യൂണിറ്റിയിലെ പുതിയ ആകർഷണങ്ങളാണ്. 4 വർഷം മുമ്പ് സ്റ്റാച്യു ഓഫ് യൂണിറ്റി ഉദ്ഘാടനം ചെയ്തപ്പോൾ, ഓരോ പ്രായക്കാർക്കും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി ഇതിനെ മാറ്റുക എന്നത് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടായിരുന്നു. തൽഫലമായി, ഇതുവരെ 8 ദശലക്ഷത്തിലധികം ആളുകൾ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ചു.
2,100 മീറ്റർ പാതയിൽ മൂന്ന് ഏക്കറിൽ പരന്നുകിടക്കുന്ന ഇത്, എട്ട് മാസത്തിനുള്ളിൽ വികസിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ മേസ് ഗാർഡനാണ്. പോസിറ്റീവ് എനർജി പുറപ്പെടുവിക്കുന്ന യന്ത്രത്തിന്റെ ആകൃതിയിലാണ് കെവാഡിയയിലെ മെയ്സ് ഗാർഡൻ നിർമ്മിച്ചിരിക്കുന്നത്. ഈ ഡിസൈൻ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന ലക്ഷ്യം പാതകളുടെ ഒരു സങ്കീർണ്ണ ശൃംഖല നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആനുരൂപ്യം കൊണ്ടുവരിക എന്നതായിരുന്നു. ഈ ഉദ്യാനത്തിലെ അമ്പരപ്പിക്കുന്ന റോഡുകളിലൂടെയുള്ള വളവുകൾ വിനോദസഞ്ചാരികളുടെ മനസ്സിനും ശരീരത്തിനും ഇന്ദ്രിയങ്ങൾക്കും വെല്ലുവിളി നിറഞ്ഞതായിരിക്കും, അതേസമയം സാഹസികതയുടെ ഒരു ബോധം ഉളവാക്കുന്നതോടൊപ്പം തടസ്സങ്ങളെ മറികടന്ന് അവർക്ക് വിജയത്തിന്റെ അനുഭൂതി നൽകും. ഓറഞ്ച് ജെമിനി, മധു കാമിനി, ഗ്ലോറി ബോവർ, മെഹന്ദി എന്നിവ ഉൾപ്പെടുന്ന ഈ മേസ് ഗാർഡന് സമീപം 1,80,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മേസ് ഗാർഡന്റെ സ്ഥാനം യഥാർത്ഥത്തിൽ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു, അത് ഇപ്പോൾ ഒരു പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയായി മാറിയിരിക്കുന്നു. ഈ തരിശായ ഭൂമിയുടെ പുനരുജ്ജീവനം ചുറ്റുപാടുകളെ മനോഹരമാക്കുക മാത്രമല്ല, പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും തേനീച്ചകൾക്കും തഴച്ചുവളരാൻ കഴിയുന്ന ഒരു ഊർജ്ജസ്വലമായ ആവാസവ്യവസ്ഥ സ്ഥാപിക്കാനും സഹായിച്ചു.
ഏക്താ നഗർ സന്ദർശിക്കുന്നവരുടെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായിരിക്കും മിയാവാക്കി വനം. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത വിവിധ ഇനങ്ങളുടെ തൈകൾ പരസ്പരം അടുത്ത് നട്ടുപിടിപ്പിച്ച് ഇടതൂർന്ന നഗര വനമായി വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യയുടെ പേരിലാണ് ഈ വനം അറിയപ്പെടുന്നത്. ഈ രീതി ഉപയോഗിച്ച് ചെടികളുടെ വളർച്ച പതിന്മടങ്ങ് വേഗത്തിലാകുന്നു, തൽഫലമായി, വികസിപ്പിച്ച വനം മുപ്പത് മടങ്ങ് സാന്ദ്രതയുള്ളതാണ്. മിയാവാക്കി രീതിയിലൂടെ, പരമ്പരാഗത രീതിയിൽ 20 മുതൽ 30 വർഷം വരെ എടുക്കുമ്പോൾ വെറും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഒരു വനം വികസിപ്പിക്കാൻ കഴിയും. മിയാവാക്കി വനത്തിൽ ഇനിപ്പറയുന്ന ഡിവിഷനുകൾ ഉൾപ്പെടും: ഒരു തദ്ദേശീയ ഫ്ലോറൽ ഗാർഡൻ, ഒരു തടിത്തോട്ടം, ഒരു ഫ്രൂട്ട് ഗാർഡൻ, ഒരു മെഡിസിനൽ ഗാർഡൻ, മിശ്രയിനങ്ങളുള്ള ഒരു മിയാവാക്കി വിഭാഗം , ഒരു ഡിജിറ്റൽ ഓറിയന്റേഷൻ സെന്റർ.
ഈ അസംഖ്യം ആകർഷണ കേന്ദ്രങ്ങളുടെ വികസനം സഞ്ചാരികൾക്ക് അവരുടെ സന്ദർശന വേളയിൽ സമഗ്രമായ അനുഭവം നല്കുന്നതാകണമെന്നും, അല്ലാതെ ഏകമാനമായ അനുഭവമായി തുടരരുതെന്നുമുള്ള പ്രധാനമന്ത്രിയുടെ ദർശനത്താൽ നയിക്കപ്പെടുന്നു . പ്രകൃതിയുമായുള്ള ഈ ആകർഷണങ്ങളുടെ അടുത്ത ബന്ധം പരിസ്ഥിതിയിലെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുകയും നമ്മുടെ സംസ്കാരത്തിൽ അതിന് നൽകിയിരിക്കുന്ന പ്രാധാന്യത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നു. ഈയിടെ വികസിപ്പിച്ച മേസ് ഗാർഡൻ ഒരു പ്രത്യേക ഉദാഹരണമാണ്, അതിന്റെ രൂപകൽപ്പന നമ്മുടെ സംസ്‌കാരത്തിലേക്ക് കടന്നുവരുകയും പ്രകൃതി എങ്ങനെ പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ ഉപകരണമാണെന്ന് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
സ്റ്റാച്യു ഓഫ് യൂണിറ്റിയിലെ മറ്റ് പ്രധാന വിനോദസഞ്ചാര ആകർഷങ്ങളിൽ ടെന്റ് സിറ്റി ,ആരോഗ്യ വൻ (ഹെർബൽ ഗാർഡൻ), ബട്ടർഫ്ലൈ ഗാർഡൻ, കാക്ടസ് ഗാർഡൻ, വിശ്വ വൻ, ദി വാലി ഓഫ് ഫ്ളവേഴ്‌സ് (ഭാരത് വാൻ), യൂണിറ്റി ഗ്ലോ ഗാർഡൻ, ചിൽഡ്രൻ ന്യൂട്രീഷൻ പാർക്ക്, ജംഗിൾ സഫാരി (അത്യാധുനിക സുവോളജിക്കൽ പാർക്ക്) തുടങ്ങിയ തീം അടിസ്ഥാനമാക്കിയുള്ള പാർക്കുകൾ തുടങ്ങിയവ ഉൾപ്പെടും.
ND