Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ അദാലാജിൽ ശ്രീ അന്നപൂർണധാം ട്രസ്റ്റിന്റെ ഹോസ്റ്റലും വിദ്യാഭ്യാസ സമുച്ചയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


ഗുജറാത്തിലെ അദാലാജിൽ ശ്രീ അന്നപൂർണധാം ട്രസ്റ്റിന്റെ ഹോസ്റ്റലും വിദ്യാഭ്യാസ സമുച്ചയവും ഏപ്രിൽ 12 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ജനസഹായക് ട്രസ്റ്റിന്റെ ഹിരാമണി ആരോഗ്യധാമിന്റെ ഭൂമിപൂജയും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിക്കും.

ഹോസ്റ്റലിലും   വിദ്യാഭ്യാസ സമുച്ചയത്തിലും 600 വിദ്യാർത്ഥികൾക്ക് 150 മുറികളുള്ള താമസ-  ബോർഡിംഗ് സൗകര്യമുണ്ട്. ജിപിഎസ്‌സി, യുപിഎസ്‌സി പരീക്ഷകൾക്കായുള്ള പരിശീലന കേന്ദ്രം, ഇ-ലൈബ്രറി, കോൺഫറൻസ് റൂം, സ്‌പോർട്‌സ് റൂം, ടിവി റൂം, വിദ്യാർത്ഥികൾക്കുള്ള പ്രാഥമിക ആരോഗ്യ സൗകര്യങ്ങൾ തുടങ്ങിയവയാണ് മറ്റ് സൗകര്യങ്ങൾ.

ജനസഹായക് ട്രസ്റ്റ് ഹിരമണി ആരോഗ്യധാം വികസിപ്പിക്കും. ഒരേസമയം 14 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്ക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോർ, ആധുനിക പാത്തോളജി ലബോറട്ടറി, ആരോഗ്യ പരിശോധനയ്ക്കുള്ള മികച്ച ഉപകരണങ്ങൾ എന്നിവയുൾപ്പെടെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ആയുർവേദം, ഹോമിയോപ്പതി, അക്യുപങ്‌ചർ, യോഗ തെറാപ്പി തുടങ്ങി വിപുലമായ സൗകര്യങ്ങളുള്ള ഒരു ഡേ-കെയർ സെന്റർ ആയിരിക്കും ഇത്. പ്രഥമശുശ്രൂഷ പരിശീലനം, ടെക്നീഷ്യൻ പരിശീലനം, ഡോക്ടർ മാർക്കുള്ള  പരിശീലനം എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

–ND–