Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ നടന്ന ദാരുണമായ ജീവഹാനിയില്‍ അനുശോചനം പ്രധാനമന്ത്രി രേഖപ്പെടുത്തി


ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലുണ്ടായ ദാരുണമായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച ശ്രീ മോദി പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

 എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

”ഗാസയിലെ അല്‍ അഹ്ലി ഹോസ്പിറ്റലിലെ ദാരുണമായ ജീവഹാനിയില്‍ അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. ഇരകളുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയത്തില്‍ തൊട്ടുള്ള അനുശോചനം, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. 

ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തിലെ സിവിലിയന്‍ നാശനഷ്ടങ്ങള്‍ ഗൗരവമേറിയതും ഉത്കണ്ഠാജനകവുമാണ്. ഇതില്‍ പങ്കാളികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം’

 

NS