Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് : ഇന്ത്യാ- കുവൈത്ത് ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സഹകരിക്കുന്നതിന് ഇന്ത്യയും കുവൈത്തും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

വിശദാംശങ്ങള്‍;
ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയതമായ ചട്ടക്കൂട്ട് സൃഷ്ടിക്കുന്നതിനും വനിതകളടക്കമുള്ള കുവൈത്തിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഈ ധാരണപത്രം സഹായിക്കും. തുടക്കത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് ഈ ധാരണാപത്രത്തിന് സാധുത. അതു കഴിഞ്ഞാല്‍ ധാരണാപത്രം സ്വമേധയാ പുതുക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.

നടപ്പാക്കല്‍ തന്ത്രം
ഈ ധാരണാപത്രം നടപ്പിലാക്കുന്നതിനു വേണ്ടി ഒരു സംയുക്ത സമിതിക്ക് രൂപം നല്‍കും.

പ്രധാന സ്വാധീനം
ഇരു രാജ്യങ്ങളിലെയും ഗാര്‍ഹിക തൊളിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ധാരണാപത്രം സഹായിക്കും.

ഗുണഭോക്താക്കള്‍
കുവൈത്തിലെ മൂന്നു ലക്ഷത്തിനടുത്തു വരുന്ന ഇന്ത്യന്‍ ഗാര്‍ഹിക തൊളിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 90,000 വനിതകളും ഉള്‍പ്പെടും.