Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു

ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു


മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഖാദി, കരകൗശല ഉൽപന്നങ്ങൾ വാങ്ങാനും ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിനാൽ ഈ ഗാന്ധി ജയന്തി കൂടുതൽ സവിശേഷമാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി . മഹാത്മാഗാന്ധിയെക്കുറിച്ചുള്ള തന്റെ ചിന്തകളുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

” ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിനാൽ ഈ ഗാന്ധിജയന്തി കൂടുതൽ സവിശേഷമാണ്. ബാപ്പുവിന്റെ ആദർശങ്ങളിൽ നമുക്ക് എന്നും ജീവിക്കാം. ഗാന്ധിജിക്കുള്ള  ആദരാഞ്ജലിയായി ഖാദി, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാൻ   എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. .”

 

ND