Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗതാഗത വിദ്യാഭ്യാസം, റെയില്‍വേ സാങ്കേതിക സഹകരണം എന്നീ മേഖലകളില്‍ ഇന്ത്യാ – റഷ്യാ ധാരണാപത്രം


2018 ഒക്‌ടോബറില്‍ റഷ്യയുമായി ഏര്‍പ്പെട്ട പ്രധാന രണ്ട് രേഖകളായ ധാരണാപത്രവും സഹകരണ പത്രവും (എം.ഒ.സി) പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി.

1. റഷ്യന്‍ ഫെഡറേഷന്റെ ഗതാഗത മന്ത്രാലയവുമായി ഗതാഗത വിഭ്യാഭ്യാസ വികസന സഹകരണത്തിന് ഏര്‍പ്പെട്ട ധാരണാപത്രം.
2. ” റഷ്യന്‍ റെയില്‍വേ”യുടെ ജോയിന്റ് സ്‌റ്റോക്ക് (ആര്‍.ഇസഡ്.ഡി) കമ്പനിയുമായി റെയില്‍വേ മേഖലയില്‍ സാങ്കേതികസഹകരണത്തിന് ഏര്‍പ്പെട്ട സഹകരണപത്രം(എം.ഒ.സി)

ഈ രണ്ട് ധാരണാപത്രങ്ങളും ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെയില്‍വേ മേഖലയിലെ പുതിയ വികസനങ്ങളെയും അറിവുകളെയും കുറിച്ച് ആശയവിനിമയം നടത്തുന്നതിനുള്ള ഒരു വേദി ലഭ്യമാക്കും. സാങ്കേതിക വിദഗ്ദര്‍ധ്യം, റിപ്പോര്‍ട്ടുകള്‍ സാങ്കേതിക രേഖകള്‍ എന്നിവയുടെ വിനിമയങ്ങളും പ്രത്യേക സാങ്കേതികമേഖലകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിശീലനങ്ങള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും മറ്റ് മേഖലകളിലെ അറിവുകള്‍ പങ്കുവയ്ക്കുന്നതിനുള്ള ആശയവിനിമയങ്ങളും ഈ സഹകരണം വഴി സാദ്ധ്യമാക്കും.

ഗതാഗത വിഭ്യാഭ്യാസത്തിലെ മുന്‍ഗണനാമേഖലകളിലെ വികസനത്തിനുള്ള സഹകരണമാണ് ധാരണാപത്രം ലക്ഷ്യമാക്കുന്നത്. ഇത് ഗവണ്‍മെന്റുകള്‍ തമ്മിലുള്ള സാമ്പത്തിക-വ്യാപാരത്തിനുള്ള റഷ്യന്‍ -ഇന്ത്യന്‍ കമ്മിഷന്‍, ശാസ്ത്ര-സാങ്കേതിക-സാംസ്‌ക്കാരിക സഹകരണ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നടപ്പാക്കല്‍ ഉള്‍പ്പെടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ തയാറാക്കുന്നതിന് സഹായകരമാകും.
താഴേപ്പറയുന്ന മേഖലകളിലായിരിക്കും സാങ്കേതിക സഹകരണം :
1.
എ) നാഗ്പൂര്‍-സെക്കന്തരാബാദ് വിഭാഗത്തില്‍ യാത്രാ ട്രെയിനുകളുടെ വേഗത ഇന്ത്യന്‍ റെയില്‍വേ ശൃംഖലയുട െമറ്റ് നിര്‍ദ്ദേശങ്ങളുള്‍പ്പെടെ വിഭാഗത്തിന്റെ സാദ്ധ്യമായ നീട്ടലിലൂടെ മണിക്കുറില്‍ 200 കിലോമീറ്ററായി (അര്‍ദ്ധ ഉയര്‍ന്ന വേഗത) ഉയര്‍ത്തുന്നതിനുള്ള പദ്ധതി നടപ്പാക്കല്‍.
ബി) എല്ലാ മേഖലാ റെയില്‍വേകളേയും സംയോജിപ്പിച്ചുകൊണ്ട് പ്രാദേശികതലത്തില്‍, ഡിവിഷണല്‍ റെയില്‍വേയില്‍ അല്ലെങ്കില്‍ ഉയര്‍ന്ന ശൃംഖലാ തലത്തില്‍ സമ്മിശ്ര ഗതാഗതം പരിപാലിക്കുന്നതിന് സമ്മിശ്ര ഗതാഗത നിയന്ത്രണ കേന്ദ്രം നടപ്പാക്കുക,
സി) സംയുക്ത നിര്‍മ്മാതാക്കളുടെയും കോംപറ്റീറ്റ്‌വ് സിഗ്നലിംഗ് ആന്റ് ഇന്റര്‍ലോക്കിംഗ് സംവിധാനം നിര്‍വഹിക്കുന്നവരേയും സംഘടിപ്പിച്ചുകൊണ്ട് നിര്‍ദ്ദേശാനുസരണം ഭേദഗതി വരുത്തുക,
ഡി) അര്‍ദ്ധ അതിവേഗവും അതിനുമുകളിലുള്ളവയ്ക്കായി ടേണ്‍ഔട്ട് സ്വീച്ചുകള്‍ വിതരണം ചെയ്യുകയും പ്രാദേശികവല്‍ക്കരിക്കുകയും ചെയ്യുക.
ഇ) റഷ്യന്‍ റെയില്‍വേയുടെ അനുബന്ധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരുടെ പരിശീലനവും ഉന്നത ഗുണനിലവാരമെച്ചപ്പെടുത്തുക.
എഫ്) ചരക്ക് നീക്ക പ്രവര്‍ത്തനങ്ങളിലെ മികച്ച നടപടികള്‍
ജി) ഇന്ത്യയില്‍ ബഹുമാതൃക ടെര്‍മിനലുകള്‍ സംയുക്തമായി വികസിപ്പിക്കുക.

പശ്ചാത്തലം
വിവിധ വിദേശ ഗവണ്‍മെന്റുകളുമായും ദേശീയ റെയില്‍വേകളുമായി റെയില്‍വേ മേഖലയിലെ സാങ്കേതിക സഹകരണത്തിനായി റെയില്‍വേ മന്ത്രാലയം ധാരണാപത്രങ്ങകളും ഒപ്പിട്ടിട്ടുണ്ട്. അതിവേഗ റെയില്‍വേകള്‍, നിലവിലെ പാതകളിലെ വേഗത വര്‍ദ്ധിപ്പിക്കല്‍ ലോകനിലവാരത്തിലുള്ള സ്‌റ്റേഷനുകള്‍ വികസിപ്പിക്കുക, ഉയര്‍ന്ന പ്രവര്‍ത്തനങ്ങള്‍, റെയില്‍വേ പശ്ചാത്തല സൗകര്യങ്ങളുടെ ആധുനികവല്‍ക്കരണം എന്നിവയുള്‍പ്പെടെയുള്ള മേഖലകളാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പരസ്പരം താല്‍പര്യമുള്ള മേഖലകളില്‍ റെയില്‍വേ സാങ്കേതികവിദ്യയും പ്രവര്‍ത്തിപ്പിക്കല്‍ വികസനമേഖലകളിലെ വിവിര വിനിമയം, അറിവുകളുടെ പങ്കുവയ്ക്കല്‍, സാങ്കേതിക സന്ദര്‍ശനങ്ങള്‍, പരിശീലനവും സെമിനാറുകളും ശില്‍പ്പശാലകളും സംഘടിപ്പിക്കല്‍, എന്നിവയിലൂടെ സഹകരണം നേടാനാകും.