Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഖോ ഖോ ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


പ്രഥമ ഖോ ഖോ ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“പ്രഥമ ഖോ ഖോ ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിന് അഭിനന്ദനങ്ങൾ! ഈ ചരിത്ര വിജയം അവരുടെ സമാനതകളില്ലാത്ത വൈദഗ്ധ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ടീം വർക്കിന്റെയും ഫലമാണ്.

ഈ വിജയം ഇന്ത്യയിലെ ഏറ്റവും പുരാതനവും പരമ്പരാഗതവുമായ കായിക ഇനങ്ങളിലൊന്നിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കുകയും, രാജ്യത്തുടനീളമുള്ള എണ്ണമറ്റ യുവ അത്‌ലറ്റുകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.  വരും കാലങ്ങളിൽ കൂടുതൽ യുവാക്കൾക്ക് ഈ കായിക ഇനത്തിൽ ഉയർന്നുവരാൻ ഈ നേട്ടം വഴിയൊരുക്കട്ടെ.”

 

-AT-