Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഖേലോ ഇന്ത്യാ ഗെയിസ് ഉദ്ഘാടന ചടങ്ങിനെ പ്രധാനന്ത്രി അഭിസംബോധന ചെയ്തു


 

ഒന്നാമത് ഖേലോ ഇന്ത്യാ സ്‌കൂള്‍ കായികമേളക്ക് ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമിട്ടതായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസ്താവിച്ചു.

നമ്മുടെ യുവാക്കളുടെ ജീവിതത്തിന്റ കേന്ദ്ര സ്ഥാനം കായികരംഗം കയ്യടക്കിവെച്ചതായി അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വ്യക്തിത്വ വികസനത്തില്‍ കായികമേഖലക്ക് പ്രധാനസ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികവിനോദങ്ങളില്‍ സമയം വിനിയോഗിക്കാന്‍ അദ്ദേഹം യുവാക്കളോട് അഭ്യാര്‍ത്ഥിച്ചു. സുപ്രധാന കായികതാരങ്ങളുടെ പേരെടുത്ത് പറഞ്ഞ് കൊണ്ട്, അവരും ഒട്ടേറെ പ്രതിബന്ധങ്ങളെ നേരിട്ടവരാണെന്നും, എന്നാല്‍ അവര്‍ ഒന്നും ഉപേക്ഷിക്കുകയോ, അവരായിട്ട് വ്യതിരിക്തരാവുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് കായിക പ്രതിഭകളുടെ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ യുവത്വമുള്ള രാജ്യമാണെന്നും കായികരംഗത്ത് ഇനിയും മികച്ച കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ഇന്ത്യയുടെ പ്രാധാന്യം വളരണമെങ്കില്‍ അത് ശക്തമായ സൈന്യം കൊണ്ടോ കരുത്തുറ്റ സാമ്പദ് വ്യവസ്ഥകൊണ്ടോ മാത്രമാകില്ല. ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, കായിക താരങ്ങള്‍ തുടങ്ങിയ ഇന്ത്യയിലെ ജനങ്ങള്‍ ഉന്നതിയിലെത്തുന്നതോടുകൂടിയാകും. ഈ ഉയരങ്ങളില്‍ ഇന്ത്യ എത്തിച്ചേരുമെന്നും, ഇന്ത്യയിലെ യുവജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മെഡലുകള്‍ നേടുക എന്നത് മാത്രമല്ല ഖേലോ ഇന്ത്യ കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും കൂടുതല്‍ കളിക്കാന്‍ ഒരു ബഹുജന പ്രസ്ഥാനത്തിന് കരുത്തുപകരാനുള്ള പരിശ്രമം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യമെങ്ങും കായിക വിനോദങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള എല്ലാ സാധ്യതകളും തേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചെറുനഗരങ്ങളില്‍ നിന്നും, ഗ്രാമങ്ങളില്‍ നിന്നുമുള്ള  കായികതാരങ്ങളുടെ കാര്യത്തില്‍ മികവ് പുലര്‍ത്തുന്നതില്‍  അതിയായ  സന്തോഷമുണ്ടെന്നും,  യുവാക്കള്‍ക്ക് ഗവണ്‍മെന്റ് ആവശ്യമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ധനപരമായ നേട്ടത്തിനല്ല; ഒരു അഭിനിവേശം എന്ന നിലയ്ക്കാണ് അവര്‍ കായിക രംഗത്തെ സ്‌നേഹിക്കുന്നത്. ഇന്ത്യന്‍ കായിക താരങ്ങള്‍ വിജയിച്ച് ത്രിവര്‍ണ പതാക പിടിക്കുമ്പോള്‍ അത് പ്രത്യേകതരം വികാരവും, രാഷ്ടത്തിനാകെ ഊര്‍ജ്ജം പകരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു