കർഷകർക്കു താങ്ങാനാകുന്ന വിലയിൽ ഡിഎപിയുടെ സുസ്ഥിര ലഭ്യത ഉറപ്പാക്കാൻ, 01.01.2025 മുതൽ കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ, ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ (ഡിഎപി) ഒറ്റത്തവണ പ്രത്യേക പാക്കേജ് എൻബിഎസ് സബ്‌സിഡിക്കപ്പുറം വിപുലീകരിക്കുന്നതിനുള്ള രാസവള വകുപ്പിന്റെ നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി
പ്രയോജനങ്ങൾ:
കർഷകർക്കു സബ്‌സിഡി നിരക്കിലും താങ്ങാനാകുന്നതും ന്യായവുമായ വിലയിൽ ഡിഎപി ലഭ്യത ഉറപ്പാക്കും.
നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:
കർഷകർക്കു താങ്ങാനാകുന്ന വിലയിൽ ഡിഎപി വളത്തിന്റെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിന്, അംഗീകൃത എൻബിഎസ് സബ്‌സിഡിക്കു മുകളിൽ, 01.01.2025 മുതൽ കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ, ഒരു മെട്രിക് ടണ്ണിന് 3500 രൂപ എന്ന നിരക്കിൽ ഡിഎപിയുടെ പ്രത്യേക പാക്കേജ് നൽകും.
പശ്ചാത്തലം:
രാസവള നിർമാതാക്കൾ/ഇറക്കുമതിക്കാർ മുഖേന കർഷകർക്കു സബ്‌സിഡിവിലയ്ക്ക് 28 ഗ്രേഡ് P&K വളങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 01.04.2010 മുതലുള്ള NBS പദ്ധതിയാണ് P&K വളങ്ങളുടെ സബ്‌സിഡി നിയന്ത്രിക്കുന്നത്. കർഷകരുടെ ക്ഷേമത്തിനു മുൻതൂക്കം നൽകി, ഡൈ-അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) വളത്തിന്റെ വില മാറ്റമില്ലാതെ നിലനിർത്തുന്നതിൽ ഇന്ത്യാ ഗവൺമെന്റ് കർഷകർക്കു വലിയ ആശ്വാസം നൽകി. ഭൗമ-രാഷ്ട്രീയ പരിമിതികളും ആഗോള വിപണി സാഹചര്യങ്ങളുടെ അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും, 2024-25 ഖാരിഫ്-റാബി കാലയളവിൽ കർഷകർക്കു മിതമായ നിരക്കിൽ DAP ലഭ്യത ഉറപ്പാക്കി, കർഷക സൗഹൃദ സമീപനത്തോടുള്ള പ്രതിബദ്ധത ഗവണ്മെന്റ് നിലനിർത്തി. 01.04.2024 മുതൽ 31.12.2024 വരെ ഏകദേശം 2625 കോടി രൂപയുടെ സാമ്പത്തിക ഉൾപ്പെടുത്തലോടെ എൻബിഎസ് സബ്സിഡിക്ക് അപ്പുറം മെട്രിക് ടണ്ണിന് 3500 രൂപ എന്ന നിരക്കിൽ DAP-യിൽ ഒറ്റത്തവണ പ്രത്യേക പാക്കേജിന് 2024 ജൂലൈയിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
***
NK
The Cabinet decision on extending the One-time Special Package on Di-Ammonium Phosphate will help our farmers by ensuring DAP at affordable prices. https://t.co/KU0c8IYCXV
— Narendra Modi (@narendramodi) January 1, 2025