കർമയോഗി സപ്താഹ്’ – ദേശീയ പഠന വാരത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ തുടക്കം കുറിച്ചു.
രാജ്യ വികസനത്തിൻ്റെ ചാലകശക്തിയായി മാറുന്ന മനുഷ്യവിഭവശേഷി സൃഷ്ടിക്കുകയാണ് മിഷൻ കർമ്മയോഗിയിലൂടെ നമ്മുടെ ലക്ഷ്യമെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കൈവരിച്ച പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇതേ അഭിനിവേശത്തോടെ നമ്മൾ പ്രവർത്തിച്ചാൽ പുരോഗതിയിൽ നിന്ന് രാജ്യത്തെ ആർക്കും തടയാനാകില്ലെന്നും കൂട്ടിച്ചേർത്തു. ദേശീയ പഠന വാരത്തിലെ പുതിയ പഠനങ്ങളും അനുഭവങ്ങളും 2047-ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് ശക്തിയും സഹായവും നൽകുമെന്ന് അദ്ദേഹം അടിവരയിട്ടു.
കഴിഞ്ഞ പത്തുവർഷമായി ഗവണ്മെന്റിന്റെ ചിന്താഗതി മാറ്റാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വിശദമാക്കി. അതിൻ്റെ സ്വാധീനം ഇന്ന് ജനങ്ങൾ അനുഭവിക്കുന്നു. ഗവണ്മെന്റിൽ പ്രവർത്തിക്കുന്നവരുടെ പ്രയത്‌നവും മിഷൻ കർമ്മയോഗി പോലുള്ള നടപടികളുടെ സ്വാധീനവും കാരണമാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
ലോകം നിർമ്മിതബുദ്ധിയെ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ) ഒരു അവസരമായി വീക്ഷിക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് ഒരുപോലെ വെല്ലുവിളിയും അവസരവുമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ആസ്പിരേഷനൽ ഇന്ത്യ എന്നീ രണ്ട് എ ഐ-കളെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. രണ്ടും സന്തുലിതമാക്കേണ്ടതിൻ്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തു പറഞ്ഞു. അഭിലാഷ ഇന്ത്യക്ക് പുരോഗതി കൈവരിക്കാൻ നിർമ്മിതബുദ്ധി വിജയകരമായി പ്രയോജനപ്പെടുത്തുകയാണെങ്കിൽ, അത് പരിവർത്തനാത്മകമായ മാറ്റത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ വിപ്ലവത്തിൻ്റെയും സാമൂഹ്യ മാധ്യമത്തിന്റെയും സ്വാധീനം മൂലം വിവര സമത്വം ഒരു മാനദണ്ഡമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. എ ഐ ഉപയോഗിച്ച്, വിവര സംസ്കരണം വളരെ എളുപ്പത്തിലാക്കാനും പൗരന്മാരെ അറിവുള്ളവരാക്കാനും അതുപോലെ ഗവണ്മെന്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഒരു ടാബ് സൂക്ഷിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. അതിനാൽ, മിഷൻ കർമ്മയോഗി സഹായകരമാണെന്ന് തെളിയിക്കാൻ കഴിയുന്ന ഉയർന്ന നിലവാരം പുലർത്തുന്നതിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിലേക്കു സിവിൽ സർവീസുകാർ സ്വയം മാറേണ്ടതുണ്ട്.
നൂതനമായ ചിന്തയുടെയും പൗരകേന്ദ്രീകൃത സമീപനത്തിൻ്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. പുതിയ ആശയങ്ങൾ ലഭിക്കുന്നതിന് സ്റ്റാർട്ടപ്പുകൾ, ഗവേഷണ ഏജൻസികൾ, യുവാക്കൾ എന്നിവരിൽ നിന്ന് സഹായം തേടുന്നതും അദ്ദേഹം പരാമർശിച്ചു. ഫീഡ്ബാക്ക് രീതികൾക്കയി ഒരു സംവിധാനം ഉണ്ടാകണമെന്നും വകുപ്പുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.
iGOT പ്ലാറ്റ്‌ഫോമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി 40 ലക്ഷത്തിലധികം ഗവണ്മെന്റ് ജീവനക്കാർ ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.1400-ലധികം കോഴ്‌സുകൾ ഇതുവഴി ലഭ്യമാണ്, മാത്രമല്ല വിവിധ കോഴ്‌സുകളിലായി 1.5 കോടിയിലധികം സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചു കഴിഞ്ഞു.
സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങൾ പരസ്പര സഹകരണമില്ലാതെ ഒറ്റപ്പെട്ട രീതിയിൽ ജോലി ചെയ്യുന്നതിന്റെ ഇരകളായിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്കിടയിൽ പങ്കാളിത്തവും സഹകരണവും വർദ്ധിപ്പിക്കാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയത്തിൻ്റെ ശരിയായ മാർഗങ്ങൾ സ്വീകരിച്ച് പരസ്പരം പഠിക്കാനും ആഗോളതലത്തിലെ മികച്ച രീതികൾ അവലംബിക്കാനും പൂർണമായും ഗവണ്മെന്റ് സമീപനം വളർത്തിയെടുക്കാനും പരിശീലന സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
ആഗോള വീക്ഷണത്തോടെ, ഇന്ത്യൻ ധാർമ്മികതയിൽ അടിസ്ഥാനമാക്കിയ ഒരു ഭാവി-സജ്ജമായ സിവിൽ സർവീസ് വിഭാവനം ചെയ്യുന്നതിനായാണ് 2020 സെപ്റ്റംബറിൽ മിഷൻ കർമ്മയോഗി ആരംഭിച്ചത്. ദേശീയ പഠനവാരം (NLW) “ഏക ഗവണ്മെന്റ് ” എന്ന സന്ദേശം സൃഷ്ടിക്കുന്നതിനും എല്ലാവരേയും ദേശീയ ലക്ഷ്യങ്ങളുമായി യോജിപ്പിക്കാനും ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കാനും സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് വ്യക്തിഗതവും സംഘടനാപരവുമായ ശേഷി വികസനത്തിനും പുത്തൻ പ്രചോദനം നൽകും.
SK MRD
****
Discussed in detail the steps we have taken to change the mindsets of the working of government over the last ten years, whose impact is being felt by people today. This has become possible due to the efforts of the people working in the government and through the impact of…
— Narendra Modi (@narendramodi) October 19, 2024