Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കർണാടകയിലെ ഉത്തര കന്നഡയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


കർണാടകയിലെ ഉത്തര കന്നഡയിലുണ്ടായ ബസ് അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് അദ്ദേഹം, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം  പ്രഖ്യാപിച്ചു.

എക്‌സിലെ പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ കുറിച്ചു:

“കർണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ അഗാധമായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതരെ സഹായിക്കുന്നുണ്ട്.

മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും.”

***

SK