Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ക്ഷയരോഗബാധിത ജില്ലകൾ കേന്ദ്രീകരിച്ച് 100 ദിവസത്തെ പ്രത്യേക യജ്ഞത്തിന് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി


ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം ഇപ്പോൾ ശക്തമാണെന്നും, ക്ഷയരോഗബാധിത ജില്ലകളെ കേന്ദ്രീകരിച്ച് 100 ദിവസത്തെ പ്രത്യേക യജ്ഞത്തിന് ഇന്ന് തുടക്കം കുറിക്കുമെന്നും    പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു.  കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ പി നഡ്‌ഡ എഴുതിയ ലേഖനം വായിക്കാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.

 ശ്രീ മോദിയുടെ എക്സ് പോസ്റ്റ് : “ക്ഷയരോഗത്തിനെതിരായ ഞങ്ങളുടെ പോരാട്ടം ശക്തമായി! 

 ടിബിയെ തോൽപ്പിക്കാൻ കൂട്ടായ മനോഭാവത്തോടെ,  ടിബി ബാധിതരുടെ നിരക്ക്  കൂടുതലുള്ള  ജില്ലകൾ കേന്ദ്രീകരിച്ച് 100 ദിവസത്തെ പ്രത്യേക ദൗത്യം  ഇന്ന് ആരംഭിക്കുന്നു.   

1)രോഗികൾക്ക് ഇരട്ടി പിന്തുണ
(2) ജനപങ്കാളിത്തം  
(3) പുതിയ മരുന്നുകൾ
(4) സാങ്കേതികവിദ്യയുടെയും മികച്ച രോഗനിർണയ ഉപകരണങ്ങളുടെയും ഉപയോഗം എന്നിവയിലൂടെ ടിബിയോട് ബഹുമുഖമായ രീതിയിൽ ഇന്ത്യ പോരാടുന്നു:

നമുക്കെല്ലാവർക്കും ഒരുമിച്ചു ചേർന്ന്   ക്ഷയരോഗം നിർമാർജനം ചെയ്യുന്നതിനായി  പ്രവർത്തിക്കാം .”

കേന്ദ്രമന്ത്രി ശ്രീ.ജെ.പി.നഡ്‌ഡയുടെ എക്‌സ് -ലെ  കുറിപ്പിന് മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

 “ഇന്ത്യയെ ക്ഷയരോഗ   വിമുക്തമാക്കാൻ ഞങ്ങൾ തുടർച്ചയായി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളുടെ ഉൾക്കാഴ്ചയുള്ള ചിത്രം ആരോഗ്യമന്ത്രി ശ്രീ ജെ പി നഡ്ഡ ജി നൽകുന്നു.  വായിക്കൂ. 

 @jpnadda”

 

 

-SK-