Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ക്ഷയരോ​ഗത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതിയെക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


ക്ഷയരോഗ മുക്ത ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ പാകിയ, അടുത്തിടെ സമാപിച്ച 100 ദിവസത്തെ തീവ്ര ടിബി മുക്ത് ഭാരത് അഭിയാനിനെക്കുറിച്ചുള്ള പ്രധാന ഉൾക്കാഴ്ചകളെക്കുറിച്ച് കേന്ദ്ര മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.

 

എക്‌സിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ ഇങ്ങനെ പോസ്റ്റ് ചെയ്തു:

 

“ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം ശ്രദ്ധേയമായ പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നു. ടിബി രഹിത ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ പാകിയ, അടുത്തിടെ സമാപിച്ച 100 ദിവസത്തെ തീവ്ര ടിബി മുക്ത് ഭാരത് അഭിയാനിനെക്കുറിച്ചുള്ള പ്രധാന ഉൾക്കാഴ്ചകൾ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ @JPNadda പങ്കുവയ്ക്കുന്നു – തീർച്ചയായും വായിക്കേണ്ട ഒന്ന്.”