സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഉൾപ്പെടെയുള്ള ക്രൂ-9 ബഹിരാകാശയാത്രികർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ക്രൂ-9 ബഹിരാകാശയാത്രികരുടെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും ബഹിരാകാശ പര്യവേക്ഷണത്തിലുള്ള അവരുടെ സംഭാവനയെയും ശ്രീ മോദി പ്രശംസിച്ചു.
മനുഷ്യശേഷിയുടെ പരിധികൾ മറികടന്ന് സ്വപ്നം കാണാനും ആ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുമുള്ള ധൈര്യം കാണിക്കുക എന്നതാണ് ബഹിരാകാശ പര്യവേക്ഷണമെന്ന് ശ്രീ മോദി പറഞ്ഞു. ഒരു വഴികാട്ടിയായും പ്രതീകമായും സുനിത വില്യംസ് തന്റെ കരിയറിൽ ഉടനീളം ഈ ഉത്സാഹത്തെ ഉദാത്തമാക്കിത്തീർത്തു.
എക്‌സിലെ ഒരു സന്ദേശത്തിൽ പ്രധാനമന്ത്രി കുറിച്ചു ;
“സ്വാഗതം, #Crew9! ഭൂമിയ്ക്ക് നിങ്ങളുടെ അഭാവമുണ്ടായിരുന്നു.
അവരുടേത്, ധൈര്യത്തിന്റെയും മനഃശക്തിയുടെയും അതിരില്ലാത്ത മനുഷ്യോത്സഹത്തിന്റെയും പരീക്ഷണമായിരുന്നു. സുനിത വില്യംസും #Crew9 ബഹിരാകാശയാത്രികരും വീണ്ടും സ്ഥിരോത്സാഹം എന്താണെന്ന് നമുക്ക് കാട്ടിത്തന്നു. അജ്ഞാതവും വിശാലവുമായ ലോകത്തിനുമുന്നിൽ അവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യം ദശലക്ഷക്കണക്കിന് ആളുകളെ എക്കാലവും പ്രചോദിപ്പിക്കും.
ബഹിരാകാശ പര്യവേക്ഷണം, മനുഷ്യന്റെ കഴിവുകളുടെ പരിധികൾ മറികടക്കുന്നതിനെക്കുറിച്ചും, സ്വപ്നം കാണാനും ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുമുള്ള ധൈര്യപ്പെടലിനെക്കുറിച്ചുമാണ്. ഒരു വഴികാട്ടിയും പ്രതീകവുമായ സുനിത വില്യംസ് തന്റെ കരിയറിൽ ഉടനീളം ഈ മനോഭാവം പ്രകടമാക്കിയിട്ടുണ്ട്.
അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവരിലും ഞങ്ങൾ അതിയായരീതിൽ അഭിമാനിക്കുന്നു.
കൃത്യത അഭിനിവേശവുമായി ചേരുമ്പോഴും സാങ്കേതികവിദ്യ ഉറച്ച മനസ്സുമായി കൂടിച്ചേരുമ്പോഴും എന്ത് സംഭവിക്കാമെന്ന് അവർ തെളിയിച്ചിരിക്കുന്നു.”
Welcome back, #Crew9! The Earth missed you.
Theirs has been a test of grit, courage and the boundless human spirit. Sunita Williams and the #Crew9 astronauts have once again shown us what perseverance truly means. Their unwavering determination in the face of the vast unknown… pic.twitter.com/FkgagekJ7C
— Narendra Modi (@narendramodi) March 19, 2025
***
SK