കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യുന്നതിലെ അനുഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള ഫീൽഡ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
ആശയവിനിമയത്തിനിടെ, കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയതിന് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. ഉദ്യോഗസ്ഥർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും കേസുകളുടെ വർദ്ധനവ് കൈകാര്യം ചെയ്യുന്നതിനായി സ്വീകരിച്ച നൂതന നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഗ്രാമീണ മേഖലയിലെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്കായി സ്വീകരിക്കുന്ന ശ്രമങ്ങളെക്കുറിച്ചും അവർ അറിയിച്ചു. രാജ്യത്തെ മറ്റ് ജില്ലകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മികച്ച രീതികളും നൂതന നടപടികളും സമാഹരിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആശയവിനിമയത്തിനുശേഷം ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഈ ദുഷ്കരമായ വേളയിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകരും മുൻനിര പ്രവർത്തകരും നിര്വ്വാഹണ അധികാരികളും കാണിച്ച അർപ്പണബോധത്തെയും , സ്ഥിരോത്സാഹത്തെയും അഭിനന്ദിക്കുകയും സമാനമായ ഊ ർജ്ജസ്വലതയോടെ മുന്നോട്ട് പോകാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. രാജ്യത്തെ ഓരോ ജില്ലയും വ്യത്യസ്തമാണെന്നും അതുല്യമായ വെല്ലുവിളികളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം ജില്ലാ ഉദ്യോഗസ്ഥരോട് പറഞ്ഞു, : “നിങ്ങളുടെ ജില്ലകളിലെ വെല്ലുവിളികൾ നിങ്ങൾക്കാണ് നന്നായി മനസ്സിലാക്കാൻ കഴിയുക . അതിനാൽ നിങ്ങളുടെ ജില്ല വിജയിക്കുമ്പോൾ രാജ്യം വിജയിക്കും. നിങ്ങളുടെ ജില്ല കൊറോണയെ തോൽപ്പിക്കുമ്പോൾ രാജ്യം കൊറോണയെ പരാജയപ്പെടുത്തുന്നു. ” കോവിഡ് -19 ബാധിച്ചിട്ടും അവധിയെടുക്കാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. അവ പലർക്കും പ്രചോദനമാണെന്നും അവർ ചെയ്ത ത്യാഗങ്ങൾ താൻ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണയ്ക്കെതിരായ ഈ യുദ്ധത്തിൽ ഒരു ഫീൽഡ് കമാൻഡറെപ്പോലെ എല്ലാ ഉദ്യോഗസ്ഥർക്കും വളരെ പ്രധാനപ്പെട്ട പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക നിയന്ത്രണ മേഖലകൾ, തീവ്രമായ പരിശോധന, ശരിയായതും പൂർണ്ണവുമായ വിവരങ്ങൾ എന്നിവ വൈറസിനെതിരായ ആയുധങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സമയത്ത്, ചില സംസ്ഥാനങ്ങളിൽ കൊറോണ അണുബാധകളുടെ എണ്ണം കുറയുകയും മറ്റ് പല സംസ്ഥാനങ്ങളിൽ വർദ്ധിക്കുകയും ചെയ്യുന്നു. അതിനാൽ അണുബാധ കുറയുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓരോ ജീവനും രക്ഷിക്കാനാണ് പോരാട്ടമെന്നും ഗ്രാമീണ, അപ്രാപ്യമായ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദുരിതാശ്വാസ സാമഗ്രികൾ ഗ്രാമീണർക്ക് എളുപ്പത്തിൽ ലഭ്യമാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.
.
തങ്ങളുടെ ജില്ലയിലെ ഓരോ പൗരന്റെയും ജീവിതസൗകര്യങ്ങൾ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ ഉപദേശിച്ചു. അണുബാധ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊ ന്നിപ്പറഞ്ഞു, അതേസമയം അവശ്യസാധനങ്ങളുടെ തടസ്സമില്ലാതെ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. രാജ്യത്തെ എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ പിഎം കെയേഴ്സ് ഫണ്ട് വഴി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നുണ്ടെന്നും ഈ പ്ലാന്റുകൾ ഇതിനകം തന്നെ പല ആശുപത്രികളിലും പ്രവർത്തനം ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ് നൽകുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണവും മരണനിരക്കും കുറയ്ക്കുന്നതും എങ്ങനെയെന്ന് പ്രധാനമന്ത്രി സംസാരിച്ചു. കൊറോണ വാക്സിൻ വിതരണം വളരെ വലിയ തോതിൽ വർദ്ധിപ്പിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ സംവിധാനവും പ്രക്രിയയും ആരോഗ്യ മന്ത്രാലയം കാര്യക്ഷമമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 15 ദിവസത്തെ ഷെഡ്യൂൾ മുൻകൂട്ടി സംസ്ഥാനങ്ങൾക്ക് നൽകാൻ ശ്രമം നടക്കുന്നു. വാക്സിൻ പാഴാക്കുന്നത് നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. . കിടക്ക ലഭ്യത, വാക്സിൻ ലഭ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുമ്പോൾ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ, കരിഞ്ചന്ത തടയുകയും അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുകയും വേണം. മുൻനിര തൊഴിലാളികളെ അവരുടെ മനോവീര്യം ഉയർത്തിക്കൊണ്ട് അണിനിരതുകയും വേണം.
ഗ്രാമവാസികൾ അവരുടെ കൃഷിയിടത്തിൽ സാമൂഹിക അകലം പാലിക്കുന്ന രീതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗ്രാമങ്ങൾ വിവരങ്ങൾ മനസിലാക്കുകയും അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിഷ്കരിക്കുകയും ചെയ്യുന്നു. ഇതാണ് ഗ്രാമങ്ങളുടെ ശക്തി. കൊറോണ വൈറസിനെതിരെ മികച്ച രീതികൾ നാം സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നൂതനമാക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും നയപരമായ മാറ്റങ്ങൾ നിർദ്ദേശിക്കുമെന്നും അദ്ദേഹം അവർക്ക് പരിപൂര്ണ്ണമായ പ്രവര്ത്തനസ്വാതന്ത്യ്രം നൽകി.. കോവിഡ് കേസുകൾ കുറഞ്ഞാലും ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി , പ്രതിരോധ മന്ത്രി, ആരോഗ്യ മന്ത്രി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, നിതി ആയോഗ് അംഗം, ആരോഗ്യ സെക്രട്ടറി, ഫർമസ്യുട്ടിക്കൽ സെക്രട്ടറി എന്നിവരും പ്രധാനമന്ത്രിയുടെ കാര്യാലയം, കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയുടെ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
Interacting with District Officials on the COVID-19 situation. https://t.co/Yy4w15sZYB
— Narendra Modi (@narendramodi) May 18, 2021
हमारे देश में जितने जिले हैं, उतनी ही अलग-अलग चुनौतियाँ हैं।
— PMO India (@PMOIndia) May 18, 2021
एक तरह से हर जिले के अपने अलग challenges हैं।
आप अपने जिले के challenges को बहुत बेहतर तरीके से समझते हैं। इसलिए जब आपका जिला जीतता है, तो देश जीतता है।
जब आपका जिला कोरोना को हराता है, तो देश कोरोना को हराता है: PM
कोरोना के खिलाफ इस युद्ध में आप सब लोग एक बहुत महत्वपूर्ण भूमिका में है।
— PMO India (@PMOIndia) May 18, 2021
आप एक तरह से इस युद्ध के field commander हैं: PM @narendramodi
इस वायरस के खिलाफ हमारे हथियार क्या हैं?
— PMO India (@PMOIndia) May 18, 2021
हमारे हथियार हैं- Local containment zones, aggressive testing और लोगों तक सही और पूरी जानकारी: PM @narendramodi
इस समय, कई राज्यों में कोरोना संक्रमण के आंकड़े कम हो रहे हैं, कई राज्यों में बढ़ रहे हैं।
— PMO India (@PMOIndia) May 18, 2021
कम होते आंकड़ों के बीच हमें ज्यादा सतर्क रहने की ज़रूरत है।
बीते एक साल में करीब-करीब हर मीटिंग में मेरा यही आग्रह रहा है कि हमारी लड़ाई एक एक जीवन बचाने की है: PM @narendramodi
Testing, Tracking, Treatment और Covid appropriate behavior, इस पर लगातार बल देते रहना जरूरी है।
— PMO India (@PMOIndia) May 18, 2021
कोरोना की इस दूसरी वेव में, अभी ग्रामीण और दुर्गम क्षेत्रों में हमें बहुत ध्यान देना है" PM @narendramodi
कोविड के अलावा आपको अपने जिले के हर एक नागरिक की ‘Ease of Living’ का भी ध्यान रखना है।
— PMO India (@PMOIndia) May 18, 2021
हमें संक्रमण को भी रोकना है और दैनिक जीवन से जुड़ी ज़रूरी सप्लाई को भी बेरोकटोक चलाना है: PM @narendramodi
पीएम केयर्स के माध्यम से देश के हर जिले के अस्पतालों में ऑक्सीजन प्लांट्स लगाने पर तेज़ी से काम किया जा रहा है।
— PMO India (@PMOIndia) May 18, 2021
कई अस्पतालों में ये प्लांट काम करना शुरु भी कर चुके हैं: PM @narendramodi
टीकाकरण कोविड से लड़ाई का एक सशक्त माध्यम है, इसलिए इससे जुड़े हर भ्रम को हमें मिलकर करना है।
— PMO India (@PMOIndia) May 18, 2021
कोरोना के टीके की सप्लाई को बहुत बड़े स्तर पर बढ़ाने के निरंतर प्रयास किए जा रहे हैं।
वैक्सीनेशन को लेकर व्यवस्थाओं और प्रक्रियाओं को हेल्थ मिनिस्ट्री लगातार स्ट्रीमलाइन कर रही है: PM
Interacted with District Officials on ways to overcome COVID-19. They shared their experiences from districts. I spoke about various aspects including India's efforts towards capacity building and the need to boost 'Ease of Living' along with COVID-care. https://t.co/LhuRMjfWc2
— Narendra Modi (@narendramodi) May 18, 2021