Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ നേടിയ ഭാരോദ്വഹന താരം അചിന്ത ഷീലിയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ബർമിംഗ്ഹാം  കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഭാരോദ്വഹന താരം അചിന്ത ഷീലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യൻ സംഘം 
കോമൺവെൽത്ത്  ഗെയിംസിലേക്ക് പോയപ്പോൾ അചിന്ത ഷീലിയുമായുള്ള തന്റെ സമീപകാല ആശയവിനിമയവും ശ്രീ മോദി പങ്കിട്ടു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

കോമൺവെൽത്ത്  ഗെയിംസിൽ പ്രതിഭാധനനായ അചിന്ത ഷീലി സ്വർണമെഡൽ നേടിയതിൽ സന്തോഷമുണ്ട്. ശാന്തമായ സ്വഭാവത്തിനും സ്ഥിരോത്സാഹത്തിനും അദ്ദേഹം പ്രശസ്തനാണ്. ഈ പ്രത്യേക നേട്ടത്തിനായി അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എന്റെ ആശംസകൾ.”

“നമ്മുടെ  സംഘം കോമൺവെൽത്ത് ഗെയിംസിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, ഞാൻ അചിന്ത ഷീലിയുമായി ഇടപഴകിയിരുന്നു. അദ്ദേഹത്തിന് അമ്മയിൽ നിന്നും സഹോദരനിൽ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. മെഡൽ നേടിയതിനാൽ അദ്ദേഹത്തിന് സിനിമ കാണാൻ സമയം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

 

 

****